Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടത്തിപ്പുകാരുടെ പേര് വിമാനത്താവളത്തിന് ഇട്ടത് തോന്ന്യാസം; ഒടുവിൽ സമരനായകന്റെ മുന്നിൽ അദാനി മുട്ടുമടക്കി; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡുകളിൽ നിന്ന് അദാനി എയർപോർട്‌സ് എന്ന പേരുമാറ്റി; മംഗളൂരുവിൽ ഉയർന്നത് മുംബൈയിലേതിന് സമാനമായ പ്രതിഷേധം

നടത്തിപ്പുകാരുടെ പേര് വിമാനത്താവളത്തിന് ഇട്ടത് തോന്ന്യാസം; ഒടുവിൽ സമരനായകന്റെ മുന്നിൽ അദാനി മുട്ടുമടക്കി; മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡുകളിൽ നിന്ന് അദാനി എയർപോർട്‌സ് എന്ന പേരുമാറ്റി; മംഗളൂരുവിൽ ഉയർന്നത് മുംബൈയിലേതിന് സമാനമായ പ്രതിഷേധം

ബുർഹാൻ തളങ്കര

 മംഗളുരു: ഒടുവിൽ സമരനായകന്റെ മുന്നിൽ അദാനി മുട്ടുമടക്കി. മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡുകളിൽ നിന്ന് അദാനിയുടെ പേര് നീക്കി. അദാനി ഗ്രൂപ്പ്് മംഗളുരു വിമാനത്താവളം ഏറ്റെടുത്തതോടെ നിലവിലുള്ള ബോർഡുകൾ മാറ്റുകയും അദാനിയുടെ പേര് ഉൾപെടുത്തി പുതിയ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരിൽ നിന്നടക്കം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

പേരുമാറ്റം ചോദ്യംചെയ്ത് സാമൂഹ്യ പ്രവർത്തകർ 2021 മാർച്ചിൽ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്കും എയർപോർട്ട് ഡയറക്ടർക്കും വക്കീൽ നോട്ടീസ് നൽകിയിരുന്നു. പേര് മാറ്റിയത് നിയമ വിരുദ്ധമാണെന്ന് എയർപോർട് അഥോറിറ്റി അധികൃതരും സമ്മതിച്ചിരുന്നു.

മംഗളുരുവിൽ പ്രതിഷേധവും നിയമ പോരാട്ടവും ശക്തമായതോടെയാണ് പേര് മാറ്റത്തിന് അദാനി ഗ്രൂപ്പ് അധികൃതർ നിർബന്ധിതരായത്. അദാനിയുടെ പേര് ഉൾപെടുത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ടൂറിസത്തിനും ഭീഷണിയാകുമെന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകനായ ദിൽരാജ് ആൾവ വ്യക്തമാക്കി. മംഗളുരു വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റർ, ഫേസ്‌ബുക് അക്കൗണ്ടുകളിലും അദാനിയുടെ പേര് നീക്കിയിട്ടുണ്ട്.

നേരത്തെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്ന അദാനി ഗ്രൂപ്പിന്റെ ബോർഡുകൾ ശിവസേന പ്രവർത്തകർ പൊളിച്ചുനീക്കിയിരുന്നു. വിമാനത്താവളത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്നാണെന്നും അത് മാറ്റാൻ അദാനി ഗ്രൂപ്പിന് അധികാരമില്ലെന്നും ശിവസേന പറഞ്ഞിരുന്നത്. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബൈ-മംഗളുരു വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് 'അദാനി വിമാനത്താവളം' എന്ന ബോർഡുകൾ സ്ഥാപിച്ചതും വിവാദങ്ങൾ ഉടലെടുത്തതും

രാജ്യത്തെ ആറുവിമാനത്താവളങ്ങളുടെ കരാർ നേടിയാണ് അദാനി എന്റർപ്രൈസസ് വിമാനത്താവള നടത്തിപ്പിലേക്ക് കടന്നു വന്നത് . ഇതിൽ അഹമ്മദാബാദ്, ലക്നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് പാട്ടം വ്യവസ്ഥയിലാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP