Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈഴവ നേതാക്കളെ വളർത്തി താക്കോൽ സ്ഥാനത്തു കൊണ്ടുവരുന്നതിന് മറ്റു സമുദായ നേതാക്കളെ പോലെ എന്തുപങ്ക് അങ്ങു വഹിച്ചിട്ടുണ്ട്? ഈഴവ റിസർവേഷൻ സീറ്റുകൾ പോലും മറ്റു സമുദായാംഗങ്ങൾക്കു നൽകി പണം വാങ്ങിയില്ലേ? ഇന്ന് ശതാഭിഷിക്തനാകുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്

ഈഴവ നേതാക്കളെ വളർത്തി താക്കോൽ സ്ഥാനത്തു കൊണ്ടുവരുന്നതിന് മറ്റു സമുദായ നേതാക്കളെ പോലെ എന്തുപങ്ക് അങ്ങു വഹിച്ചിട്ടുണ്ട്? ഈഴവ റിസർവേഷൻ സീറ്റുകൾ പോലും മറ്റു സമുദായാംഗങ്ങൾക്കു നൽകി പണം വാങ്ങിയില്ലേ? ഇന്ന് ശതാഭിഷിക്തനാകുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഒരു തുറന്ന കത്ത്

മണ്ണടി പുഷ്പാകരൻ

ർ, ആദ്യമേ അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചു കൊള്ളട്ടെ,

1, വിവിധ രാഷ്ടീയ പാർട്ടികളിലെ സ്വന്തം സമുദായ നേതാക്കളെ വളർത്തി (പിന്തുണച്ച് ) താക്കോൽ സ്ഥാനത്തു കൊണ്ടുവരുന്നതിന് മറ്റു സമുദായ നേതാക്കളെ പോലെ എന്തുപങ്ക് അങ്ങു വഹിച്ചിട്ടുണ്ടു്?
പകരം സ്വസമുദായ നേതാക്കളുടെ മരണമണി മുഴക്കി അവരെ പിന്നിൽ നിന്നും കുത്തുകയല്ലേ അങ്ങ് ചെയ്തത്?
ഉദാ: വി എം സുധീരൻ / വി എസ് അച്ചുതാനന്ദൻ ,അടൂർ പ്രകാശ് തുടങ്ങിയവരോട് കാലാകാലങ്ങളിൽ സ്വീകരിച്ച നിലപാടുകൾ
(മറ്റം സ്പിരിട്ട് കേസിൽ സുധീരൻ സ്വീകരിച്ച നിലപാടല്ലേ അങ്ങയെ പ്രകോപിപ്പിച്ചത് )?
2, ഈഴവ സമുദായത്തിൽ അങ്ങും മകനുമല്ലാ മറ്റാരും വേണ്ടന്നതല്ലേ ഇതിൽ നിന്നും അനുമാനിക്കേണ്ടത്?
3, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു സമുദായത്തിന് അതിന് അവസരം നൽകുന്നതിന് വേണ്ടി മഹാനായ Rശങ്കർ 'വിദ്യകൊണ്ടു പ്രബുദ്ധരാവുക ' എന്ന ഗുരു സന്ദേശം ഉൾകൊണ്ടു സ്ഥാപിച്ച SN ട്രസ്റ്റ് സ്ഥാപനങ്ങളിൽ അങ്ങ് 'സേവിച്ചു ' തുടങ്ങിയതിനു ശേഷം പാപപ്പെട്ട ഈഴവർക്കും സമുദായ പ്രവർത്തകർക്കും നിയമനത്തിനും അഡ്‌മിഷനും കോഴ മാത്രം മാനദണ്ഡമാക്കിയില്ലേ?
4, അങ്ങ് 'സേവന ' ത്തിനു വരുന്നതിന് മുൻപ് പൂർവ്വികർ മാനേജ്‌മെന്റ് സീറ്റിൽ നിശ്ചിത തുകയുടെ നേർ പകുതി തുകമാത്രം ഈഴവ സമുദായംഗങ്ങിളിൽ നിന്നും ഈടാക്കിയിരുന്നത് അങ്ങ് വന്നതിന് ശേഷം മുഴുവൻ തുകയും നൽകിയാലും അതിലും കൂടുതൽ മറ്റ് സമുദായക്കാർ നൽകുവാനുണ്ടങ്കിൽ അവർക്കല്ലേ നൽകുന്നത്?
ഈഴവ റിസർവേഷൻ സിറ്റുകൾ പോലും മറ്റു സമുദായാംഗങ്ങൾക്കു നൽകി RDC (വഴി പണം കൈപ്പറ്റിയിട്ടില്ലേ? 5,'നിയമനത്തിനും അഡ്‌മിഷനും പണം വാങ്ങാറില്ലേ?
6, വാങ്ങുന്ന പണത്തിന് രസീത് നൽകാറുണ്ടോ?
7, ഇതിനോടകം വാങ്ങിയ കോഴയുടെ (കോടികളുടെ) കണക്കു പ്രസിദ്ധീകരിക്കുമോ?
8, 2017 ന് മുൻപ് oneline അഡ്‌മിഷൻ വരുന്നതിന് മുൻപ് ഓപ്പൺ മെറിറ്റ് സീറ്റിലെ റാങ്ക് ലിസ്റ്റിൽ പോലും - അട്ടിമറി നടത്തി ലിസ്റ്റ് പ്രിസിദ്ധീകരിക്കാതെ (PG യുടേയും മറ്റും) കൂടുതൽ കാശു തരുന്നവർക്കു മറിച്ചുനൽകിയ സംഭവം അറിയാം.
ചുരുക്കത്തിൽ പണം മാത്രം മാനദണ്ഡം
പണ്ടൊക്കെ സമുദായത്തിനു വേണ്ടി കഷ്ടപ്പെടുന്ന പ്രവർത്തകർക്ക് ശാഖയോ യൂണിയനോ ശുപാർശ കത്തു നൽകിയാൽ പരിഗണിക്കുമായിരുന്നു.
9,ഏതെങ്കിലും ഒരു നിയമനമോ അഡ്‌മിഷനോ ഏതെങ്കിലും ഈഴവസമുദായംഗത്തിന് ഒരു രൂപായെങ്കിലും കുറച്ചു നൽകിയിട്ടുണ്ടോ?
10,ഏറ്റവും കൂടുതൽ തുക ആരു നൽകുന്നുവോ അത് നായർ ആയാലും അവർക്കല്ലേ നിയമനവും അഡ്‌മിഷനും നൽകുന്നത്? ക്രിസ്ത്യൻ, മുസ്‌ളീംസ്ഥാപനങ്ങളിൽ നിയമനവും അഡ്‌മിഷനും അവർ നൽകി വരുന്നുണ്ടന്നതും വിസ്മരിക്കുന്നില്ല
NSS ന്റെ സ്ഥാപനങ്ങളിൽ എത്ര തുക നൽകിയാലും ഏതെങ്കിലും ഒരു ഈഴവന് ഇപ്പോഴത്തെ നേതൃത്വം വന്നതിനു ശേഷം നിയമനം കിട്ടുമോ?
11,അഡ്‌മിഷൻ സമയത്ത് യൂണിവേഴ്‌സിറ്റി നിയമത്തിനു വിരുദ്ധമായി വിദ്യാർത്ഥികളിൽ നിന്നും ഒരു വർഷത്തെ യോഗ നാദം വരിസംഖ്യയും ഇനത്തിൽ ലക്ഷങ്ങൾ വാങ്ങിയിട്ട് ഒരു മാസമെങ്കിലും യോഗ നാദം ആയച്ചുനൽകാറുണ്ടോ?
12,ശിവഗിരിയിൽ അന്നദാനത്തിനു വേണ്ടി വിദ്യാർത്ഥികളൽ നിന്നും പിരിച്ച തുകയും എവിടെ?
13. സമുദായത്തിൽ 'ജനാധിപത്യം' നിലവിൽ ഉണ്ടോ?യോഗ നേതൃത്വത്തിനെതിരെനേരിയ വിമർശനം പോലും സഹിക്കാതെ അഭിപ്രായം പ്രകടിപ്പിക്കുന്ന ശാഖാ, യൂണിയൻ കമ്മറ്റികൾ നിർദാക്ഷ്യണ്യം പിരിച്ചു വിട്ട് മൂടുതാങ്ങികളെ വച്ച് 'അഡ്‌മിനിസ്‌ട്രേഷൻ' കമ്മറ്റി വഴി അധികാരം നിലനിർത്തുകല്ലേ അങ്ങ് ചെയ്യുന്നത്?
14,ഒരു പഞ്ചായത്തുമെമ്പറായി പോലും മത്സരിക്കില്ലന്നും പാർലമെന്ററി വ്യാമോഹം ഇല്ലന്നും പറയുന്ന അങ്ങും മകനും ഈഴവ വോട്ടർമാർ കൂടുതൽ ഉള്ള ഒരു പഞ്ചായത്തു വാർഡിൽ എങ്കിലും ജയിച്ചു കാണിക്കാമോ?
അങ്ങേക്ക് ഒരിക്കൽ കൂടി ആയുരാരോഗ്യം നേർന്നു കൊണ്ട്
സ്‌നേഹാദരവോടെ
അങ്ങയുടെ സ്വന്തം
മണ്ണടി പുഷ്പാകരൃൻ
(മുൻ കടമ്പനാട് ഗ്രാമപഞ്ചായത്തുമെമ്പർ)
(പഴയ ഒരു യോഗ വാർഷിക പ്രതിനിധിയും അടുർ യൂണിയൻ മുൻ യൂത്ത് മൂവ് മെന്റ് വൈസ് പ്രസിഡണ്ടും മുൻ കേന്ദ്ര കമ്മറ്റി അംഗവും SNകോളേജിൽ നിന്നുംറിട്ടയർ ചെയ്ത ഒരു ജീവനക്കാരനും )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP