Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൈക്രോ യൂണിറ്റുകൾ എടുക്കാൻ ജില്ലകളിൽ അഞ്ചംഗ കമ്മിറ്റികൾ; മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴേത്തട്ടിൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം; തുടക്കം നെയ്യാർ ക്യാമ്പിലെ തീരുമാനങ്ങൾ താഴെ തട്ടിൽ അറിയിച്ചു കൊണ്ട്; കോൺഗ്രസിൽ ഇനി കാര്യങ്ങൾ പഴയത് പോലല്ല; കെ സുധാകരന്റെ പൊളിച്ചെഴുത്തിൽ സെമികേഡറായി പുതിയ കോൺഗ്രസിന്റെ രംഗപ്രവേശം

മൈക്രോ യൂണിറ്റുകൾ എടുക്കാൻ ജില്ലകളിൽ അഞ്ചംഗ കമ്മിറ്റികൾ; മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴേത്തട്ടിൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം; തുടക്കം നെയ്യാർ ക്യാമ്പിലെ തീരുമാനങ്ങൾ താഴെ തട്ടിൽ അറിയിച്ചു കൊണ്ട്;  കോൺഗ്രസിൽ ഇനി കാര്യങ്ങൾ പഴയത് പോലല്ല; കെ സുധാകരന്റെ പൊളിച്ചെഴുത്തിൽ സെമികേഡറായി പുതിയ കോൺഗ്രസിന്റെ രംഗപ്രവേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം മാതൃകയിൽ സബ് കമ്മിറ്റികൾ രൂപീകരിച്ച് സെമികേഡറാകാൻ ഒരുങ്ങുകയാണ് കോൺഗ്രസ് പാർട്ടി. ജില്ലകളിൽ രൂപീകരിക്കുന്ന അച്ചടക്ക സമിതികൾക്ക് പുറമെ കെപിസിസി തീരുമാനമായ മൈക്രോ യൂണിറ്റുകൾ രൂപീകരിക്കുന്നതിനും മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴെത്തട്ട് വരെ റിപ്പോർട്ട് ചെയ്യുന്നതിനും പുതിയ സംവിധാനങ്ങൾ വരും.

മൈക്രോ യൂണിറ്റുകൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകാൻ അഞ്ചംഗ കമ്മിറ്റികളാണ് ഡിസിസികളിൽ രൂപീകരിക്കുന്നത്.ഡിസിസി പ്രസിഡന്റ് പട്ടികയിൽ ഇടംപിടിച്ചവർക്ക് ഇതിന്റെ ചുമതല നൽകുമെന്നാണ് റിപ്പോർട്ടുകൾ. അവർക്ക് കീഴിൽ നാൽപത് മുതൽ അറുപത് വരെ അംഗങ്ങളുള്ള ടീമും രൂപീകരിക്കും. അതിൽ യുവാക്കൾക്കും മുതിർന്ന നേതാക്കൾക്കും പ്രാതിനിത്യമുണ്ടാവും.

എല്ലാ മേഖലകളിലും മൈക്രോയൂണിറ്റുകൾ രൂപീകരിക്കുന്നതിന് ഇവർ ചുക്കാൻ പിടിക്കും. ബ്ലോക്ക്- മണ്ഡലം- ബൂത്ത് കമ്മിറ്റികളിലുള്ളവർ മൈക്രോ യൂണിറ്റുകൾ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഡിസിസിക്ക് റിപ്പോർട്ട് നൽകുന്നതും ഇവരായിരിക്കും. അതിനായി അതാത് ഡിസിസികളിൽ ചുമതലയുള്ളവർക്ക് പ്രത്യേകപരിശീലനവും സംഘടിപ്പിക്കും.

മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴെത്തട്ടിൽ റിപ്പോർട്ട് ചെയ്യുന്ന ശൈലിക്കും കോൺഗ്രസിൽ തുടക്കം കുറിച്ചുകഴിഞ്ഞു. പ്രാരംഭമെന്ന നിലയ്ക്ക് നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ താഴെത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യാൻ ഡിസിസികളുടെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിച്ചു തുടങ്ങി. കെപിസിസി ഭാരവാഹികൾ ആയിട്ടില്ലാത്തതിനാൽ ഡിസിസികളുടെ നേതൃയോഗങ്ങളിൽ കെപിസിസി പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമാരും നേരിട്ടാണ് റിപ്പോർട്ടിങ് നടത്തുന്നത്.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തന്നെ ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു. തിരുവനന്തപുരം ഡിസിസിയുടെ നേതൃയോഗത്തിൽ സുധാകരൻ ക്യാംപിലെ തീരുമാനങ്ങൾ വിശദീകരിച്ചു. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും ഇതു തുടരും. തീരുമാനങ്ങൾ കീഴ്കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യാൻ തിരുവനന്തപുരം ഡിസിസിയിൽ 55 അംഗ ടീം രൂപീകരിച്ചു. ജനപ്രതിനിധികളും മുതിർന്ന നേതാക്കളും ഒക്കെ ഉൾപ്പെടുന്നതാണ് ടീം. റിപ്പോർട്ടിങ് എങ്ങനെ വേണമെന്നു നിശ്ചയിക്കാൻ 19ന് ഇവർക്കായി ഏകദിന ക്യാംപ് നടത്തുന്നുണ്ട്.

നെയ്യാർ ഡാം ക്യാംപിലെ തീരുമാനങ്ങൾ കീഴ്ക്കമ്മിറ്റികളിലേക്ക് എത്തിക്കുന്നത് ഇവരായിരിക്കും. റിപ്പോർട്ടിങ് കഴിഞ്ഞാൽ ക്യാംപിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ആറുമാസത്തെ സമയമാണ് കീഴ്ക്കമ്മിറ്റികൾക്ക് നൽകുക. അതിനു കഴിയാത്തവർ സ്വയം മാറി നിൽക്കണം. ഇല്ലെങ്കിൽ ആറുമാസത്തിനുശേഷം നേതൃത്വം ഇടപെട്ട് ആ കമ്മിറ്റിയെ പിരിച്ചുവിടുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

മുമ്പ് പല പരിപാടികൾക്കായി രൂപീകരിക്കുന്ന സബ് കമ്മിറ്റികളും സംഘാടകസമിതികളും വേണ്ടവിധം പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുള്ള സംവിധാനം കോൺഗ്രസിൽ ഉണ്ടായിരുന്നില്ല. അഞ്ച് മുതൽ അഞ്ഞൂറ് വരെ അംഗങ്ങൾ കമ്മിറ്റികൾ രൂപീകരിച്ചാലും മുൻനിരയിലുള്ള ഒന്നോരണ്ടോ പേർ ഒഴികെ മറ്റുള്ളവരൊക്കെ നിർജീവമാകുന്നതായിരുന്നു ഇതുവരെയുള്ള അവസ്ഥ. ഇനി അതിന് ഇട നൽകില്ലെന്നാണ് പുതിയ കെപിസിസി ടീം നൽകുന്ന സൂചന. പണി എടുക്കുന്നവർ മാത്രം കമ്മിറ്റികളിൽ ഉണ്ടായാൽ മതിയെന്നാണ് കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP