Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മനുഷ്യന്റെ അശ്രദ്ധ അപകടത്തിലാക്കിയത് 13 ഗൊറില്ലകളുടെ ജീവൻ; കോവിഡ് ബാധിച്ച സംരക്ഷകനിൽ നിന്നും പകർന്നു കിട്ടിയ കോവിഡുമായി ചികിത്സയിലായത് അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകൾ; കോവിഡ് കാലത്തെ ഒരു വേറിട്ട കഥ

ഒരു മനുഷ്യന്റെ അശ്രദ്ധ അപകടത്തിലാക്കിയത് 13 ഗൊറില്ലകളുടെ ജീവൻ; കോവിഡ് ബാധിച്ച സംരക്ഷകനിൽ നിന്നും പകർന്നു കിട്ടിയ കോവിഡുമായി ചികിത്സയിലായത് അറ്റ്ലാന്റ മൃഗശാലയിലെ ഗൊറില്ലകൾ; കോവിഡ് കാലത്തെ ഒരു വേറിട്ട കഥ

മറുനാടൻ ഡെസ്‌ക്‌

അറ്റ്‌ലാന്റ: മനുഷ്യകുലത്തെ ദുരിതക്കയത്തിലാക്കിയ കൊറോണയെന്ന കുഞ്ഞൻ വൈറസ് മൃഗങ്ങളേയും വെറുതെ വിടുന്നില്ല. അറ്റ്ലാന്റാ മൃഗശാലയിലെ 13 ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത സൂചിപ്പിക്കുന്നത് അതാണ്. ഇതിൽ കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്ന 60 വയസ്സ് പ്രായമുള്ള ഓസീ എന്ന ഗൊറില്ലയും ഉൾപ്പെടും. ഗൊറില്ലകൾക്ക് ചുമയും, മൂക്കൊലിപ്പും അതുപോലെ വിശപ്പില്ലായമയും ശ്രദ്ധയിൽപെട്ടതോടെ നടത്തിയ രോഗപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

ശ്വാസസംബന്ധമായ രോഗത്തെ തുടർന്ന് പരിശോധന നടത്തിയ യൂണിവേഴ്സിറ്റി ഓഫ് ജോർജിയയിലെ ഒരു വെറ്റിനറി ലാബാണ് രോഗംസ്ഥിരീകരിച്ചത്. പരിശോധനാ ഫലം കൂടുതൽ വ്യക്തതയ്ക്കായി ലോവയിലെ നാഷണൽ വെറ്റിനറി സർവീസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. മൃഗങ്ങളെ പരിപാലിക്കുന്നവർക്കെല്ലാം വാക്സിൻ നൽകിയിരുന്നു. അത്തരക്കാരിൽ വന്ന ലക്ഷണം പ്രദർശിപ്പിക്കാത്ത കോവിഡായിരിക്കാം ഗൊറില്ലകളിലേക്ക് പകർന്നതെന്ന് മൃഗശാല അധികൃതർ പറയുന്നു. മാസ്‌കുകളും കൈയുറകളും ഉൾപ്പടെയുള്ള മുൻകരുതലുകൾ എടുത്തിട്ടായിരുന്നു ഇവർ മൃഗങ്ങളുമായി ഇടപെട്ടിരുന്നതെന്നും അധികൃതർ പറഞ്ഞു.

മനുഷ്യനിൽ നിന്നും വൈറസ് ഗൊറില്ലകളിലേക്ക് വന്നെങ്കിലും ഇത് തിരിച്ച് പകർത്താൻ കഴിയുമെന്നതിന് തെളിവില്ലെന്ന് മൃഗശാല അധികൃതർ പറയുന്നു. മാത്രമല്ല, സന്ദർശകർ ഇവരിൽ നിന്നും ഏറെ അകലം പാലിച്ചാണ് നിൽക്കുന്നതും . അതുകൊണ്ട് തന്നെ സന്ദർശകർക്ക് ഭീഷണിയില്ലെന്നും അവർ വ്യക്തമാക്കി. 13 ഗൊറില്ലകളെ കൂടാതെയുള്ള മറ്റ് ഏഴ് ഗൊറില്ലകളെയും പരിശോധനക്ക് വിധേയമാക്കിയിരുന്നെങ്കിലും അവരുടെ ഫലം നെഗറ്റീവ് ആയിരുന്നു. രോഗബാധിതരായ ഗൊറില്ലകളെ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ലക്ഷണങ്ങൾ ഗുരുതരമാകാതിരിക്കാനുള്ള ചികിത്സ നൽകുകയാണ് മൃഗശാല അധികൃതർ.

അമേരിക്കയിൽ ഇത് രണ്ടാമത്തെ തവണയാണ് ഗൊറില്ലകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനുമുൻപ് സാൻ ഡീഗോ സഫാരി പാർക്കിലെ എട്ട് ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗൊറില്ലകൾ വളരെ അടുത്തിടപഴകി ജീവിക്കുന്ന സ്വഭാവക്കാരായതിനാൽ ഐസൊലേഷനിൽ ആക്കാൻ ബുദ്ധിമുട്ടാണ്. ഇത് രോഗവ്യാപന സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉടൻ തന്നെ എല്ലാ ഗൊറില്ലകൾക്കും ഒരു വെറ്റിനറി വാക്സിൻ നൽകുമെന്നു അധികൃതർ അറിയിച്ചു. നിലവിൽ ഇവിടുള്ള ബോർണീയൻ, സുമാട്രൻ ഒറാങ്ങ്ഉട്ടാങ്ങുകൾക്കും, സുമാട്രൻ പുലികൾക്കും ആഫ്രിക്കൻ സിംഹങ്ങൾക്കും പുള്ളിപ്പുലികൾക്കും ഈ വാക്സിൻ നൽകുന്നുണ്ട്.

അതോടൊപ്പം തന്നെ മൃഗശാലയിലെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുമെന്നും, ജീവനക്കാർക്ക് കൂടുതൽ സുരക്ഷോപകരണങ്ങൾ നൽകുമെന്നു മൃഗശാല അധികൃതർ പറഞ്ഞു. അതൊടൊപ്പം മൃഗങ്ങളുടെ കൂടുകളിൽ വായുസഞ്ചാരം മെച്ചപ്പെടുത്താനുള്ള നടപടികളും എടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP