Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ

കേരളത്തിലെ ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ

സ്വന്തം ലേഖകൻ

കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി ജീവനക്കാർക്കായി വിർച്വൽ ജോബ് ഫെയർ നടത്തുന്നു. ഐ ടി ജോലികൾക്കു മാത്രമായി നടത്തുന്ന ജോബ് ഫെയർ ജീവനക്കാർക്കും കമ്പനികൾക്കും പൂർണ്ണമായും സൗജന്യം ആയിരിക്കും. ഐ ടി കമ്പനികൾക്ക് അവർക്കു ആവശ്യമുള്ള ജോലികളിലേക്ക് ശെരിയായ ടെക്നിക്കൽ സ്‌കിൽസെറ്റ് ഉള്ള ജീവനക്കാരെ കണ്ടെത്താനും ഐ ടി ജീവനക്കാർക്ക് അവർക്കു ഇഷ്ടമുള്ള കമ്പനിയും ജോലിയും തിരഞ്ഞെടുക്കാനും പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം വഴി കഴിയും.

എഴുപത്തിഅഞ്ചിലധികം ഐ ടി കമ്പനികളിൽ നിന്നായി അഞ്ഞൂറിലധികം ഐ ടി ജോബ്സ് ആണ് ആദ്യ ദിവസങ്ങളിൽ തന്നെ ജോബ് ഫെയറിലേക്കു രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഐ ടി മേഖലയ്ക്കായി മാത്രം നടക്കുന്ന ആദ്യ വിർച്വൽ ജോബ് ഫെയർ ആണിത്. കെ ഡിസ്‌കുമായി സഹകരിച്ചാണ് പ്രതിധ്വനി ജോബ് ഫെയർ നടത്തുന്നത്.

ജീവനക്കാരെ വേണ്ട ഐ ടി കമ്പനികൾ സെപ്റ്റംബർ 13 നു മുൻപായി രജിസ്റ്റർ ചെയ്യണം. ലിസ്റ്റ് ചെയ്യപ്പെടുന്ന ജോലികൾക്കു ഐ ടി ജീവനക്കാർക്ക് സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 21 വരെ രജിസ്റ്റർ ചെയ്യാം. ജീവനക്കാർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 17 നു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജോബ് ഫെയർ ഇന്റർവ്യൂകൾ സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 30 വരെ നടക്കും.

വിവരങ്ങൾക്ക് :

രാഹുൽ ചന്ദ്രൻ 94476 99390 (ടെക്നോപാർക്ക്)
ദൃശ്യ ഗോപിനാഥ് - 94974 19321 (കൊച്ചി)
ദീപ ആഷിക്ക് - 94955 80769 (കോഴിക്കോട്)

ഇമെയിൽ : [email protected]
വെബ്‌സൈറ്റ് : jobs.prathidhwani.org

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP