Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മദ്യലഹരിയിൽ സൈനിക വാഹനം തടഞ്ഞ് നിർത്തി; വാഹനത്തിൽ ചവിട്ടിയും തടയാൻ വന്ന സൈനികനെ തള്ളിമാറ്റിയും അതിക്രമം: 22കാരിയായ മോഡൽ അറസ്റ്റിൽ

മദ്യലഹരിയിൽ സൈനിക വാഹനം തടഞ്ഞ് നിർത്തി; വാഹനത്തിൽ ചവിട്ടിയും തടയാൻ വന്ന സൈനികനെ തള്ളിമാറ്റിയും അതിക്രമം: 22കാരിയായ മോഡൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഭോപാൽ: മദ്യപിച്ച് ലക്കുകെട്ട യുവതി നടുറോഡിൽ കയറി സൈനിക വാഹനം തടഞ്ഞു നിർത്തി. വാഹനം നിർത്തിയതിന്് പിന്നാലെ വണ്ടിയിൽ ചവിട്ടിയും തടയാൻ വന്ന സൈനികനെ തള്ളിമാറ്റിയും യുവതി അതിക്രമം തുടർന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഡൽഹി സ്വദേശിനിയായ 22കാരി മോഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

മദ്യപിച്ചു ലക്കുകെട്ട യുവതി ചീത്ത വിളിക്കുന്നതും സൈനികവാഹനത്തെ തുടർച്ചയായി ചവിട്ടുന്നതും കാണാം. ഇതു തടയാൻ വന്ന സൈനികനെ തള്ളിമാറ്റുന്നതും വിഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഇതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന പഴ്‌സിൽനിന്നു മദ്യകുപ്പി തെറിച്ച് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് വഴിയാത്രക്കാരെ ഉൾപ്പെടെ യുവതി അസഭ്യർഷം നടത്തി.

നഗരത്തിലെ തിക്കിനും തിരിക്കിനുമിടെയാണ് യുവതിയുടെ അതിക്രമം. ഇതോടെ പൊലീസ് സംഭവസ്ഥലത്തെത്തി. സൈനികൻ പരാതി നൽകിയിട്ടില്ലെങ്കിലും മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയതിനാൽ എക്‌സൈസ് നിയമപ്രകാരം പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി ഗ്വാളിയാർ സന്ദർശിക്കാനെത്തിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP