Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ; ഇരിക്കൂറിനെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതി പിടിയിൽ ; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് സഹോദരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ

ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത്  കൊന്ന് കുഴിച്ചുമൂടി; മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ; ഇരിക്കൂറിനെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതി പിടിയിൽ ; കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് സഹോദരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ

അനീഷ് കുമാർ

കണ്ണൂർ: ഇരിക്കൂറിനെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതി പിടിയിൽ. പെരുവളത്ത് പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് പണി തീരാത്ത ബാത്ത് റൂമിരിക്കുന്ന സ്ഥലത്ത് ആസൂത്രിതമായി കൊന്ന് കുഴിച്ചുമൂടി സ്‌ളാബ് കോൺക്രീറ്റു ചെയ്യുകയായിരുന്നവെന്ന ഞെട്ടിക്കുന്ന വിവരമാണ് അന്വേഷണത്തിലൂടെ പുറത്ത് വന്നത്.മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമാ (21)ണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാൾ സ്വദേശി പരേഷ്‌നാഥിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.

കഴിഞ്ഞ ജൂൺ 28 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ കാണാനില്ലെന്ന പരാതിയിൽ ഒരു മിസ്സിങ് കേസ് രജിസ്റ്റർ ചെയ്തത്. അഷിക്കുൽ ഇസ്ലാമിന്റെ സഹോദരനാണ് പരാതി നൽകിയിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഷിക്കുലിനൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളെ കാണാനില്ലെന്ന് കണ്ടെത്തുകയായിരുന്നു.റൂറൽ എസ്‌പി.യുടെ നിർദ്ദേശ പ്രകാരം അന്വേഷണ സംഘം രൂപീകരിക്കുകയും, അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്നുണ്ടായ അന്വേഷണത്തിലെ മുംബൈയിൽ നിന്ന് പരേഷ്നാഥ് പിടിയിലായത്. കൊലപാതകത്തിന് ശേഷം പരേഷ്നാഥ് ഒളിവിൽ കഴിയുകയായിരുന്നു. പരേഷ് നാഥനെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഇരിക്കൂർ പെരുവളത്തുപറമ്പിലുള്ള ഒരു കെട്ടിട നിർമ്മാണത്തിനിടെയാണ് കൊലപതകം നടത്തിയതെന്ന് പ്രതി വ്യക്തമാക്കി. ഇരുവരും ഒന്നിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. അഷിക്കുൽ ഇസ്ലാമിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന്റെ ബാത്‌റൂമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു. അതിന് ശേഷം ബാത്രോമിന്റെ തറ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു. ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന വിധമൊരു കൃത്യമാണ് ചെയ്തിരിക്കുന്നത്.

ഇരുട്ടി ഡി.വൈ.എസ്‌പി. പ്രിൻസ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അഷിക്കുൽ ഇസ്ലാമിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടിക്രമങ്ങൾ നടന്ന് വരികയാണ്. ഇത്തരത്തിലൊരു അരുംകൊലയിലേക്ക് എത്തിച്ച കാരണമെന്തെന്ന കാര്യത്തിൽ പൊലിസ് അന്വേഷണം നടത്തിവരികയാണ്. കൊലപാതകവിവരമറിഞ്ഞ് പ്രദേശത്ത് വെള്ളിയാഴ്‌ച്ച രാവിലെ മുതൽ നിരവധിയാളുകളാണ് തടിച്ചുകൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP