Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടൽത്തീരത്ത് ഉള്ള നടപ്പാതകളിൽ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി;നിയമലംഘകരെ പിടികൂടാൻ പരിശോധന

കടൽത്തീരത്ത് ഉള്ള നടപ്പാതകളിൽ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി;നിയമലംഘകരെ പിടികൂടാൻ പരിശോധന

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി : കടൽത്തീരത്ത് ഉള്ള നടപ്പാതകളിൽ സൈക്കിളുകൾക്കും സ്‌കൂട്ടറുകൾക്കും വിലക്കേർപ്പെടുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. നടപ്പാതകളിലെ സൈക്കിൾ സവാരി പിടികൂടാൻ ഫീൽഡ് പരിശോധന നടത്തുമെന്ന് കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി ഹൈജീൻ ആൻഡ് റോഡ് വർക്‌സ് വിഭാഗം ഡയറക്ടർ മിശ്അൽ അൽ ആസിമി പറഞ്ഞു.

തീരത്ത് നടക്കുന്നവരുടെ സുരക്ഷയും സുഗമമായ സഞ്ചാരവും ഉറപ്പുവരുത്താനാണ് നടപടി. അടുത്തകാലത്ത് തീരപ്രദേശത്ത് സൈക്കിളുകൾ വാടകക്ക് നൽകുന്നത് ആരംഭിച്ചിരുന്നു. ഇത് നിയമലംഘനമാണ്. ലൈസൻസ് ഇല്ലാതെ സാധനങ്ങൾ വാടകക്ക് നൽകുന്നത് വഴിയോര കച്ചവടത്തിന്റെ പരിധിയിൽപെടുത്തി നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP