Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിയിൽ അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാമെന്ന് ഇംഗ്ലണ്ട്; മുന്നോട്ട് വച്ചത് വാക്കോവർ നൽകണമെന്ന നിബന്ധന; പരമ്പര സമനിലയാക്കാനുള്ള ഇസിബിയുടെ കുറുക്കുവഴിക്ക് മത്സരം ഉപേക്ഷിക്കുന്നില്ലെന്ന് ബിസിസിഐയുടെ മറുപടി

കോവിഡ് ഭീതിയിൽ അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കാമെന്ന് ഇംഗ്ലണ്ട്; മുന്നോട്ട് വച്ചത് വാക്കോവർ നൽകണമെന്ന നിബന്ധന; പരമ്പര സമനിലയാക്കാനുള്ള ഇസിബിയുടെ കുറുക്കുവഴിക്ക് മത്സരം ഉപേക്ഷിക്കുന്നില്ലെന്ന് ബിസിസിഐയുടെ മറുപടി

സ്പോർട്സ് ഡെസ്ക്

മുംബൈ: ഇന്ത്യക്കെതിരായ പരമ്പര നഷ്ടപ്പെടാതിരിക്കാനുള്ള ഇംഗ്ലണ്ടിന്റെ കുറുക്കുവഴിക്ക് ഇന്ത്യയുടെ ചെക്ക്.സപ്പോർട്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചത് ചുണ്ടിക്കാട്ടി ഇന്ത്യയോട് വാക്കോവർ നൽകാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെക്കുന്ന നിർദ്ദേശം.അങ്ങിനെ വന്നാൽ ഇംഗ്ലണ്ടിനെ ജേതാക്കളായി കണക്കാക്കുകയും പരമ്പര സമനിലയിലാകുകയും ചെയ്യും. എന്നാൽ ഇസിബിയുടെ ഈ നിർദ്ദേശത്തെ അംഗീകരിക്കുന്നില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. മത്സരത്തിൽ നിന്ന് എന്തായാലും പിന്മാറണ്ടെന്നാണ് നിലപാട്. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഉൾപ്പടെയുള്ള മുതിർന്ന താരങ്ങളും ഇതേ നിലപാടാണ് മുന്നോട്ട് വെക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സരം നടത്തണമെന്നാണ് ഇന്ത്യ മുന്നോട്ട് വെക്കുന്ന നിർദ്ദേശം.അതേസമയം ഇന്ത്യയുടെ തീരുമാനത്തോട് സമ്മിശ്രാഭിപ്രായങ്ങളാണ് വരുന്നത്.കോവിഡ് ഭീഷണി നിലനിൽക്കെ മത്സരം നടന്നാൽ ഇനിയും രോഗം കൂടിയാൽ അത് ഐപിഎല്ലിനെയും തുടർന്നുള്ള ലോകകപ്പിനെയും ബാധിച്ചേക്കാമെന്ന് ഒരുപക്ഷം ചൂണ്ടിക്കാട്ടുന്നു.മത്സരം നടന്നാൽ നിലവിലെ ഫോം വച്ച് ഇന്ത്യക്ക് മുൻതുക്കം ഉണ്ടെങ്കിലും മത്സരഗതി പ്രവചിക്കുക എളുപ്പമല്ല.അതിനാൽ തന്നെ ബിസിസിഐയുടെ അന്തിമ നിലപാടിനായി കാത്തിരിക്കുകയാണ് താരങ്ങളും ആരാധകരും.

മാഞ്ചസ്റ്ററിലെ നിലവിലെ കാലാവസ്ഥയും ഇന്ത്യക്ക് അനുകൂലമാണ് ആദ്യ രണ്ട് ദിവസം മഴ പെയ്യുമെന്നാണ് പ്രവചനം.അങ്ങിനെ ഇന്ത്യ പിന്മാറാതെ മത്സരം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നാലും ഇന്ത്യ പരമ്പര ജേതാക്കളാകും.ഇംഗ്ലണ്ട് മുന്നോട്ട് വച്ച നിർദ്ദേശത്തോട് ബിസിസിഐ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.എന്തുതന്നെയായാലും കളിക്കാർക്ക് നാണക്കേടുണ്ടാക്കില്ലെന്ന തരത്തിലുള്ള നിലപാട് തന്നെയാവും ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക എന്ന പ്രതീക്ഷയിലാണ് താരങ്ങൾ.

ടെസ്റ്റ് ആശങ്കയിലാക്കി ഇന്ത്യൻ ടീമിലെ സപ്പോർട്ട് സ്റ്റാഫിന് ഇന്ന് ഉച്ചയോടെയാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരിശീലന സെഷൻ ഉപേക്ഷിച്ചു.നാളെയാണ് അവസാന ടെസ്റ്റ് മാഞ്ചസ്റ്ററിൽ തുടങ്ങുന്നത് വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ടെസ്റ്റ് നടക്കുമോ എന്ന കാര്യം സംശയമാണെന്ന് ബ്ിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗൂലി വ്യക്തമാക്കി.

കോവിഡ് സ്ഥിരീകരിച്ചതോടെ താരങ്ങളെല്ലാം ഉടൻ തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാകും. നേരത്തേ ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓവൽ ടെസ്റ്റിന്റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂർ മാത്രം മുമ്പാണ് രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചത്.ം ബൗളിങ് പരിശീലകൻ ഭരത് അരുണിനും ഫീൽഡിങ് കോച്ച് ആർ ശ്രീധറിനും ഇപ്പോൾ കോവിഡ് സ്ഥീരികരിച്ചിരിക്കുകയാണ്.

ഇവർ മൂന്നുപേരും നിലവിൽ ഐസൊലേഷനിലാണ്. ഇന്ത്യൻ ടീം അംഗങ്ങൾ മുഴുവൻ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐ.സി.സി അറിയിച്ചു. നിലവിൽ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അവിശ്വസനീയമായ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. 157 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാളെയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുക. അഞ്ചാം ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കാനാണ് കോലിയും സംഘവും ശ്രമിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP