Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാഷനൽ കോൺഫറൻസ് നേതാവ് ത്രിലോജൻ സിങ് വാസിർ ഡൽഹിയിലെ അപാർട്ട്‌മെന്റിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

നാഷനൽ കോൺഫറൻസ് നേതാവ് ത്രിലോജൻ സിങ് വാസിർ ഡൽഹിയിലെ അപാർട്ട്‌മെന്റിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നാഷനൽ കോൺഫറൻസ് നേതാവ് ത്രിലോജൻ സിങ് വാസിർ ഡൽഹിയിലെ അപാർട്ട്‌മെന്റിൽ മരിച്ചനിലയിൽ. ബാത്ത്‌റൂമിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഡൽഹിയിലെ മോത്തി നഗർ പ്രദേശത്തെ അപാർട്ട്‌മെന്റിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് മോത്തി നഗർ പൊലീസ് അന്വേഷണം ആരംഭിച്ചു. അപാർട്ട്‌മെന്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി നടത്തിയ പരിശോധനയിൽ അപാർട്ട്‌മെന്റിന്റെ വാതിൽ പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് ബാത്ത്‌റൂമിന് സമീപം അഴുകിയ നിലയിൽ വാസിറിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. വാസിറിന്റെ മൊബൈൽ ഫോണും സമീപത്തുനിന്ന് കണ്ടെടുത്തു.

ഹർപ്രീത് സിങ് ഖൽസ എന്നയാളാണ് ഈ അപാർട്ട്‌മെന്റ് വാടകക്കെടുത്തത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വാസിർ ഡൽഹിയിലെ അപാർട്ട്‌മെന്റിൽ എന്തിന്, എങ്ങനെ എത്തിയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ മൂന്നിന് ഡൽഹിയിൽനിന്ന് കാനഡയിലേക്ക് പോകാനിരുന്നയാളാണ് ത്രിലോചൻ സിങ് വാസിർ. എന്നാൽ, അന്നേ ദിവസം വാസിർ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. കുടുംബം അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യാതൊരു അറിവും ലഭിച്ചിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP