Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരൺ അദാനിയെ ഡയറക്ടറാക്കി പോസ്റ്റിട്ടതിൽ ദുരൂഹത; കടവിലുമായി യാതൊരു ബന്ധവുമില്ലെന്ന് പൊട്ടിത്തെറിച്ച് പറഞ്ഞ് നൗഷാദ് ഖാൻ; അദാനി ഗ്രൂപ്പ് ചെയർമാൻ കിരൺ അദാനി തന്റെ സ്ഥാപനത്തിന്റെ ബോർഡ് യോഗത്തിൽ പങ്കെടുത്തു എന്നത് വ്യാജ പ്രചരണം; കടവിൽ റഷീദിനെതിരെ ഉറച്ച നിലപാടിലേക്ക് ഇരയും

കരൺ അദാനിയെ ഡയറക്ടറാക്കി പോസ്റ്റിട്ടതിൽ ദുരൂഹത; കടവിലുമായി യാതൊരു ബന്ധവുമില്ലെന്ന് പൊട്ടിത്തെറിച്ച് പറഞ്ഞ് നൗഷാദ് ഖാൻ;  അദാനി ഗ്രൂപ്പ് ചെയർമാൻ കിരൺ അദാനി തന്റെ സ്ഥാപനത്തിന്റെ ബോർഡ് യോഗത്തിൽ പങ്കെടുത്തു എന്നത് വ്യാജ പ്രചരണം; കടവിൽ റഷീദിനെതിരെ ഉറച്ച നിലപാടിലേക്ക് ഇരയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പീഡന കേസിൽ കുടുങ്ങിയ കടവിൽ റഷീദുമായി യാതൊരു ബന്ധവുമില്ലെന്ന് നൗഷാദ് ഖാൻ. തന്റെ സ്ഥാപനത്തിന്റെ ചെയർമാൻ നൗഷാദ് ഖാനാണെന്ന് പറഞ്ഞ് കടവിൽ ഫെയ്‌സ് ബുക്കിൽ ഫോട്ടോ ഷെയർ ചെയ്തിരുന്നു. ഗൗതം അദാനിയുടെ മകൻ കരൺ അദാനി ഈ കമ്പനിയുടെ ചെയർമാനാണെന്നും വിശദീകരിച്ചിരുന്നു. എന്നാൽ തനിക്ക് കടവിൽ റഷീദുമായി യാതൊരു ബന്ധവുമില്ലെന്ന് നൗഷാദ് ഖാൻ മറുനാടൻ മലയാളിയെ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് ഈ ചിത്രം വന്നതെന്ന് അറിയില്ലെന്നും വ്യക്തമാക്കി. അതിനിടെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും കടവിൽ അംഗമെല്ലെന്ന് ക്ലബ് ഭാരവാഹികളും മറുനാടനെ അറിയിച്ചു.

ഇതോടെ കരൺ അദാനി തന്റെ സ്ഥാപനത്തിലെ ഡയറക്ടറാണെന്ന് പൊതു ജനത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ തെറ്റിധരിപ്പിക്കുകയാണെന്ന് വ്യക്തമായി. കടവിലിന്റെ പീഡന വാർത്തയ്‌ക്കൊപ്പം കരൺ അദാനിയുടെ ചിത്രവുമായി കടവിൽ ഇട്ട പോസ്റ്റ് മറുനാടൻ നൽകിയിരുന്നു. ഈ പോസ്റ്റ് കണ്ടാണ് നൗഷാദ് ഖാൻ ബന്ധപ്പെട്ടത്. ഇങ്ങനെ ഒരു ചിത്രത്തെ കുറിച്ച് അറിയില്ലെന്നും കടവിലും താനുമായി ബന്ധമില്ലെന്നും നൗഷാദ് ഖാൻ പറയുന്നു. വിഴിഞ്ഞം തുറമുഖത്തിലെ ആദ്യകാല കരാറുകാരനായ താനിക്ക് കരൺ അദാനിയെ അറിയാമെന്നും വിശദീകരിച്ചു. ഏത് സാഹചര്യത്തിലാണ് ഈ ഫോട്ടോ കടവിൽ പോസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു നൗഷാദിന്റെ വിശദീകരണം.

എന്നാൽ നൗഷാദ് ഖാനുമായി തനിക്ക് ബന്ധമുണ്ടെന്ന തരത്തിൽ വേറെയും പോസ്റ്റുകൾ കടവിൽ ഇട്ടിട്ടുണ്ട്. കരൺ അദാനിയും നൗഷാദ് ഖാനുമായുള്ള ചിത്രം നൗഷാദു ഖാനുമായി ടാഗ് ചെയ്തിട്ടില്ല. എന്നാൽ കർണാടക - കേരള വനാർത്തി പ്രദേശമായ സത്യമംഗലം ടൈഗർ ബെൽറ്റ് മേഖലയിൽ മീഡിയ 20 ' വനത്തിലൂടെ ഒരു യാത്ര' എന്ന ഡോക്യൂമെന്ററി പരമ്പരയുടെ ആദ്യ എപ്പിസോഡിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന്, മുൻ ഒരുക്കങ്ങളുമായി ചാനൽ ചെയർമാൻ-എന്ന ജൂലൈ എട്ടിനുള്ള പോസ്റ്റ് നൗഷാദിനും ടാഗ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കടവിലുമായി അടുപ്പമില്ലെന്ന വാദവും നിലനിൽക്കുന്നതല്ല.

ഏതായാലും കരൺ അദാനിക്ക് കടവിലിന്റെ മാധ്യമ സ്ഥാപനവുമായി ബന്ധമില്ലെന്ന് വ്യക്തമായി. അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ പരിശോധനകൾ നടത്തുന്നുണ്ട്. നൗഷാദ് ഖാൻ ചെയർമാനായ സ്ഥാപനത്തിൽ കരൺ അദാനി ഡയറക്ടറാണോ എന്ന ചോദ്യത്തോട് അത്ഭുതത്തോടെയാണ് അദാനി ഗ്രൂപ്പ് പ്രതികരിച്ചത്. ഒരു ഇടപാടും ഇല്ലെന്നും മറുപടി നൽകി. കരൺ അദാനിയുടെ ചിത്രം തെറ്റായ പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്നും വിശദീകരിച്ചു. MEDIA 20 ചെയർമാൻ എ നൗഷാദ് ഖാനും അ ദാനി ഗ്രൂപ്പ് ചെയർമാൻ കിരൺ അദാനിയും മീഡിയ 20ചാനൽ ബോർഡ് യോഗത്തിൽ പങ്കെടുത്തപ്പോൾ***** Editor in Chief / MEDIA 20-ഇങ്ങനെയായിരുന്നു ആ പോസ്റ്റ്.

തീർത്തും വ്യാജ പ്രചരണമായിരുന്നു ഇതെന്നു വേണം നൗഷാദ് ഖാന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ. കരൺ അദാനിയെന്നാണ് അദാനിയുടെ മകന്റെ പേര്. പോസ്റ്റിൽ അത് കിരണുമായി. പക്ഷേ ചിത്രം അദാനിയുടെ മകന്റേതും. ഇതിനിടെ ഇരയെ ഭീഷണിപ്പെടുത്തി കേസ് പിൻവലിക്കാനുള്ള ശ്രമവും കടവിൽ നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ മീഡിയാക്കാരെല്ലാം കടവിലിനൊപ്പമാണെന്നും പരാതി പിൻവലിച്ചില്ലെങ്കിൽ ഇരയുടെ മകനെ കേസിൽ പെടുത്താൻ സാധ്യതയുണ്ടെന്നും ഈ ഫോൺ സംഭാഷണം വിശദീകരിക്കുന്നു. പ്രസ് ക്ലബ്ബിനെ കുറിച്ചും പരാമർശങ്ങളുണ്ട്. എന്നാൽ പ്രസ് ക്ലബ്ബിലെ അംഗം പോലുമല്ല കടവിലെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം.

സ്ഥാപനങ്ങൾക്കാണ് അക്രഡിറ്റേഷൻ സംസ്ഥാന സർക്കാർ നൽകുന്നത്. കലാപ്രേമിയുടെ അക്രഡിറ്റേഷനാണ് കടവിലിനുള്ളത്. എന്നാൽ കടവിൽ ഇപ്പോൾ മറ്റൊരു മാധ്യമ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ അക്രഡിറ്റേഷൻ തിരിച്ചേൽപ്പിക്കണം. അങ്ങനെ ചെയ്യാതെ ഇപ്പോഴും കലാപ്രേമിയെന്ന പത്രത്തിന്റെ അക്രഡിറ്റേഷൻ ഉപയോഗിക്കുന്നുണ്ട്. ഇതും സർക്കാർ നടപടി എടുക്കേണ്ട കുറ്റകൃത്യമാണെന്നതാണ് വസ്തുത. തന്റെ ഫെയ്‌സ് ബുക്ക് പേജിൽ അടക്കം താൻ മറ്റൊരു സ്ഥാപനത്തിലാണ് ജോലി നോക്കുന്നതെന്ന് കടവിൽ വിശദീകരിച്ചിട്ടുമുണ്ട്.

കടവിൽ റഷീദിനെതിരായ കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒത്തു തീർപ്പുകാരെത്തിയെന്ന് ഇരയുടെ വെളിപ്പെടുത്തൽ. അയാൾ ക്യാൻസർ രോഗി ആയതുകൊണ്ട് കേസ് പിൻവലിക്കണമെന്നും രണ്ടാം പ്രതി രതീഷിന്റെ പേരിലാക്കണമെന്നും എന്നോട് ആവശ്യപ്പെട്ടുവെന്ന് ഇര മറുനാടനോട് പറഞ്ഞു. ഈ ഓഡിയോകൾ മറുനാടന് കിട്ടി. പേയാടുള്ള ഒരാളാണ് വിളിച്ചത്. കേസ് പിൻവലിച്ചാൽ സാമ്പത്തികസഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു. എന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ അവർക്കറിയാം. അത് പരിഹരിക്കുന്നതിനാവശ്യമായ സഹായം ചെയ്യാം എന്ന് അവർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞത് എന്റെ സാമ്പത്തികപ്രശ്‌നങ്ങൾ കൊണ്ടുതന്നെയാണ് ഞാൻ ഈ കെണിയിൽ പോയി ചാടിയത്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരാൻ പാടില്ല. നിങ്ങളുടെ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ സഹോദരിക്കോ ആയിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്നാണ്. സംസാരിക്കുന്നതിന്റെ കോൾ റെക്കോർഡ് കയ്യിലുണ്ടെന്നും അവർ വിശദീകരിച്ചു.

കലാപ്രേമിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചിരുന്നു. റഷീദ് തരാനുള്ള പണം വാങ്ങിത്തരാം. കലാപ്രേമിയിൽ ജോലിയും തരാം. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാൻ ഞാൻ ഒരുക്കമല്ല. പരാതി നൽകിയിട്ട് ഒരു മാസത്തോളമായി. ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കുറച്ചുദിവസം കൂടി പൊലീസ് നടപടികൾ നിരീക്ഷിച്ചിട്ട് എന്തുവേണമെന്ന് പരിശോധിക്കുമെന്നും ഇര മറുനാടനോട് വിശദീകരിച്ചു. ഇതിനൊപ്പമാണ് ഇടനിലക്കാരുടെ ഓഡിയോയും പുറത്തു വരുന്നത്. മകനെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണി അടക്കം അതിലുണ്ട്. തിരുവനന്തപുരത്തെ മീഡിയാക്കാർ എല്ലാവരും ഒറ്റക്കെട്ടാണെന്നും ഇതിൽ പറയുന്നുണ്ട്.

കടവിൽ റഷീദിനെ വിശ്വസിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. ഇത്രയും ക്രൂര മനസാണെന്ന് അറിയില്ലായിരുന്നു. ഞാൻ കടവിൽ റഷീദിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അയാൾ എന്റെ കയ്യിൽ നിന്നും 50,000 രൂപ വാങ്ങിയത്. മാധ്യമം ഓഫീസിന്റെ പുറകിൽ ഒരു ഇടുങ്ങിയ മുറിയായിരുന്നു ഈ സ്ഥാപനത്തിന്റെ ഓഫീസ്. എനിക്ക് അത് അത്ര കംഫർട്ട് ആയി തോന്നിയില്ല. അങ്ങനെയാണ് ഞാൻ അവിടെ ജോലി നിർത്തിയത്. ഞാൻ ജോലി നിർത്തി ഇറങ്ങുമ്പോൾ എനിക്ക് മൂന്ന് മാസത്തെ ശമ്പളവും കടമായി വാങ്ങിയ 50000 രൂപയും തരാനുണ്ടായിരുന്നു. അത് ഉടൻതന്നെ തരാമെന്നാണ് അയാൾ പറഞ്ഞത്. അതിനിടെ ഒന്നുരണ്ടുതവണ പണം തിരിച്ചുതരാമെന്ന് പറഞ്ഞ് എന്നെ സ്റ്റാച്യുവിലേയ്ക്ക് വിളിച്ചുവരുത്തിയെങ്കിലും അയാൾ വന്നില്ല. പിന്നെ എന്നെ ഓഫീസിലേയ്ക്ക് വിളിച്ചെങ്കിലും ഒറ്റയ്ക്ക് പോകണ്ടെന്ന് കൂട്ടുകാർ പറഞ്ഞതുകൊണ്ട് ഞാൻ പോയില്ല.

കുറച്ചുകാലം കഴിഞ്ഞ് അവിടെ ഓഫീസിലേയ്ക്ക് ആളെ ആവശ്യമുണ്ട്. തരാനുള്ള പണവും തരാമെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. മാർക്കറ്റിങും റിപ്പോർട്ടിങ്ങും ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഞാനപ്പോൾ മറ്റ് ചില സ്ഥാപനങ്ങൾക്ക് വേണ്ടി വർക്ക് ചെയ്തിരുന്നതുകൊണ്ട് വരാൻ പറ്റില്ല എന്ന് അറിയിച്ചു. പിന്നീട് ആ സ്ഥാപനത്തിലെ സ്റ്റാഫുകൾ എന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചു. സമ്മർദ്ദം ഏറിയപ്പോൾ, ഒന്നു പോയിനോക്കു സാമ്പത്തിക പ്രശ്‌നങ്ങളുള്ള സമയമല്ലേ എന്ന് ഒരു സുഹൃത്താണ് എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാൻ അവിടെപോയത്. പിന്നീട് നടന്നതൊക്കെയാണ് എഫ്‌ഐആറിൽ പറഞ്ഞിട്ടുള്ളത്. നടന്ന കാര്യങ്ങൾ മാത്രമാണ് പൂർണമായും എഫ്‌ഐആറിലുള്ളത്. ഒരു വാക്ക് പോലും നുണയല്ലെന്നും ഇര പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP