Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാറിന്റെ മടിത്തട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം; മമ്മൂട്ടിയുടെ മിനിയേച്ചർ രൂപമുള്ള പിറന്നാൾ കേക്ക് സമ്മാനമായി നൽകി കുഞ്ചാക്കോ ബോബന്റെ ഭാര്യ: കേക്ക് വേണം; മമ്മൂക്കയ്കക് കേക്ക് നിർമ്മിച്ചു നൽകാനായ സന്തോഷത്തിൽ അടിമാലിയിലെ ഹോം ബേക്കർ അഞ്ജു

മൂന്നാറിന്റെ മടിത്തട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം; മമ്മൂട്ടിയുടെ മിനിയേച്ചർ രൂപമുള്ള പിറന്നാൾ കേക്ക് സമ്മാനമായി നൽകി കുഞ്ചാക്കോ ബോബന്റെ ഭാര്യ: കേക്ക് വേണം; മമ്മൂക്കയ്കക് കേക്ക് നിർമ്മിച്ചു നൽകാനായ സന്തോഷത്തിൽ അടിമാലിയിലെ ഹോം ബേക്കർ അഞ്ജു

മറുനാടൻ മലയാളി ബ്യൂറോ

ലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ പിറന്നാൾ ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷമാക്കി. എന്നാൽ അടിമാലിക്ക് സമീപം കല്ലാറിലുള്ള 'പാലാമഠം (സൽ മനത്ത്)' എന്ന സ്വന്തം എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു മമ്മൂട്ടി ഇന്നലെ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്.

തിങ്കളാഴ്ച രാത്രി തന്നെ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ സുറുമി, കൊച്ചുമകൾ മറിയം എന്നിവർക്കൊപ്പം മമ്മൂട്ടി ഏലത്തോട്ടത്തിലുള്ള ഈ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി. ഇന്നലെ കേക്ക് മുറിക്കലിലും ആഘോഷത്തിലും കുടുംബാംഗങ്ങൾക്കൊപ്പം നിർമ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, നടൻ രമേഷ് പിഷാരടി എന്നിവരും പങ്കെടുത്തു.

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ മുറിക്കാൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ സമ്മാനിച്ചതായിരുന്നു മമ്മൂട്ടിയുടെ മിനിയേച്ചർ രൂപമുള്ള പിറന്നാൾ കേക്ക്. മ്മമൂട്ടി വന്നത് അറിഞ്ഞ് മൂന്നാറിൽനിന്നും അടിമാലിയിൽനിന്നുമൊക്കെ രാവിലെ മുതൽ തങ്ങളുടെ പ്രിയപ്പെട്ട നായകനെ കാണാനായി ആളുകളുടെ ഒഴുക്കായിരുന്നു. എന്നാൽ ആർക്കും അദ്ദേഹം മുഖം കൊടുത്തില്ല. പിറന്നാൾ ദിനം മുഴുവൻ തോട്ടത്തിലും വീട്ടിലുമായാണ് സമയം ചിലവഴിച്ചത്.

സ്വകാര്യമായ സന്ദർശനമായതിനാൽ കുടുംബത്തോടൊപ്പം ജന്മദിനം ചെലവഴിക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നതെന്ന് കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ അരികിലായാണ് മമ്മൂട്ടിയുടെ വിശാലമായ തോട്ടം. ഇതിന്റെ മധ്യത്തിലായി പതിറ്റാണ്ടുകൾ പഴക്കമുള്ള വീടും അടുത്തകാലത്ത് നിർമ്മിച്ച ചെറിയ ഔട്ട് ഹൗസുമാണുള്ളത്.

പിറന്നാൾ ദിനത്തിൽ ആശംസകളറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിനിമയിലെ സഹപ്രവർത്തകർക്കും രാഷ്ട്രീയ, സംസ്‌കാരിക മേഖലകളിലുള്ളവർക്കും ആരാധകർക്കും പ്രേക്ഷകർക്കും മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. അമിതാഭ് ബച്ചൻ, മോഹൻലാൽ, കമൽഹാസൻ തുടങ്ങി സിനിമാ ലോകമൊന്നാകെ മമ്മൂട്ടിക്ക് ഇന്നലെ പിറന്നാൾ ആശംസകൾ നേർന്നു.

മമ്മൂട്ടിക്ക് കേക്ക് ഉണ്ടാക്കി നൽകിയ സന്തോഷത്തിൽ അടിമാലിക്കാരി അഞ്ജു
പിറന്നാൽ ദിനത്തിൽ മമ്മൂട്ടി സുഹൃത്തുക്കളായ രമേഷ് പിഷാരടിക്കും ആന്റോ ജോസഫിനുമൊപ്പം കേക്ക് കട്ട് ചെയ്ത് കഴിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു. എന്നാൽ ആ കേക്ക് നിർമ്മിച്ചത് ഒരു അടിമാലിക്കാരിയാണ്. മമ്മൂട്ടിക്ക് കേക്ക് നിർമ്മിച്ചു നൽകിയതിന്റെ സന്തോഷം അഞ്ജുവിന് ഇനിയും അടക്കാനാവുന്നില്ല. ഷോപ്പൊക്കെ പൂട്ടി വീട്ടിലെത്തി ഹോട്ട്സ്റ്റാറിൽ സാന്ത്വനം കാണാൻ തയ്യാറെടുക്കുമ്പോഴാണ് അടിമാലി അങ്ങാടിയിൽ നിന്നും അമലിന്റെ കോൾ.

ഒരു കേക്ക് വേണം, പെട്ടെന്നുവേണം 11 മണിക്ക് കിട്ടണം. മമ്മൂക്കയ്ക്ക് ഫാമിലിക്കൊപ്പം കട്ട് ചെയ്യാനാണ്. സമയം നോക്കിയപ്പോ രാത്രി 10 മണി. ഒരു മണിക്കൂർ കൂടിയേയുള്ളൂ.എക്‌സൈറ്റ് മെന്റിൽ പ്രവീൺ ചേട്ടനോട് പറഞ്ഞപ്പോൾ. 'പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പിൽ നിന്നല്ലേ. പാതിരാത്രി വേറെ കിട്ടാൻ സാധ്യതയില്ലാത്തതിനാൽ നിന്നെ പറ്റിക്കാനുള്ള നമ്പറായിരിക്കും'. വേണോ വേണ്ടയൊയെന്നു സംശയിച്ചു നിന്ന് അല്പം കഴിഞ്ഞപ്പോഴേക്കും ട്രൂ കോളറിൽ അൻസാർ എന്ന നമ്പറിൽ നിന്നും ഒരു കോൾ. ഫോണെടുത്തപ്പോൾ മോളുടെ കൈയിൽ കൊടുക്കാം എന്ന മറുപടി. മറുതലക്കൽ മമ്മൂക്കടെ മോൾ സുറുമി. സിംപിൾ വാൻചോ കേക്ക് മതി. മുകളിൽ വൈറ്റ് ഗനാഷ് മാത്രം, ചെറിയ ചോക്ലേറ്റ് ഡെക്കറേഷൻ എന്തെങ്കിലും മതി, 'ഹാപ്പി ബർത്‌ഡേ ബാപ്പി'എന്നെഴുതണം. ഭാഗ്യം അമൽ പറഞ്ഞിരുന്നത് വാപ്പിച്ചി എന്നാണ്. മമൂക്കക്ക് കേക്ക് അതും എഴുപതാം പിറന്നാൾ ആഘോഷിക്കാൻ, കൈയും കാലും വിറയ്ക്കാൻ തുടങ്ങി.

'നീയൊന്നടങ്ങെന്റെ അഞ്ജു' എന്ന പ്രവീൺ ചേട്ടന്റെ ദേഷ്യപ്പെടലിൽ നിലത്തിറങ്ങിയെങ്കിലും വിറയൽ മാറിയിരുന്നില്ല. സർവ ദൈവങ്ങളേയും പ്രാർത്ഥിച്ചു പടപടാന്ന് കേക്കുണ്ടാക്കി. വൈറ്റ് ഗനാഷ് മാത്രം കൊടുത്തതുകൊണ്ട് കേക്കിന് ഒരു ലുക്ക് കുറവ്. കളർ ആയ ഒരു ബർത്ത്‌ഡേ ടോപ്പർ വച്ചു അഡ്ജസ്‌റ് ചെയ്യാം എന്നു വിചാരിച്ചപ്പോ ബർത്ത്‌ഡേ ടോപ്പർ ഒഴികെ മറ്റെല്ലാ ടോപറുമുണ്ട്. സമയം പോകുന്നതിനാൽ അമലിന്റെ ധൃതിയിടൽ ഒരു വശത്ത്. അവസാനം ഉണ്ടായിരുന്ന ചെറിയ ചോക്ലേറ്റ് ഡെക്കറേഷനിൽ കേക്ക് പാക്ക് ചെയ്യുമ്പോൾ അൽപ്പം കൂടി നേരത്തെ ഓർഡർ കിട്ടിയിരുന്നെങ്കിൽ എന്ന നിരാശ ബാക്കി.

എങ്കിലും ജീവിതത്തിൽ മമ്മൂക്കയെപ്പോലുള്ള മഹാനടന്റെ പിറന്നാളിന്, അതും 70 ാം പിറന്നാളിന് കേക്ക് നൽകാൻ സാധിക്കുക എന്നതിൽ കവിഞ്ഞൊരു മഹാഭാഗ്യം ഒരു ഹോം ബേക്കറിനെന്തുണ്ടാവാൻ... നന്ദി അടിമാലി അങ്ങാടിക്കും അമലിനും മമ്മൂക്കാടെ മോൾക്കും. കേക്ക് കട്ട് ചെയ്യുന്നതിന്റെ പിക്ചർ കൂടി ലഭിച്ചിട്ട് സന്തോഷം പങ്കു വയ്ക്കാം എന്നായിരുന്നു വിചാരിച്ചിരുന്നത്. ദൗർഭാഗ്യവശാൽ പിക്ചർ ലഭ്യമായില്ല. Anyways Happy Birthday Mammookkaaaa.....ഇനിയും ഒരുപാടൊരുപാട് നാൾ മലയാളിയുടെ, ഭാരതീയരുടെ അഭിമാനമായി വിളങ്ങാൻ അങ്ങേക്കു സാധിക്കട്ടെ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP