Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടവിൽ റഷീദ് വന്ന് എന്നെ ചേർത്ത് പിടിച്ച്, കവിളും ചുണ്ടോടും ചേരുന്ന ഭാഗത്ത് കടിച്ചു; ഞാൻ പിടിച്ചുതള്ളിയപ്പോൾ, എന്നെ കവിളിൽ ഇടതുഭാഗത്ത് അടിച്ചു; പിടിവലിയിൽ ഡ്രസ് കീറി; മാധ്യമ പ്രവർത്തകന്റെ അതിക്രമം ആസൂത്രിതമായെന്ന് യുവതി

കടവിൽ റഷീദ് വന്ന് എന്നെ ചേർത്ത് പിടിച്ച്, കവിളും ചുണ്ടോടും ചേരുന്ന ഭാഗത്ത് കടിച്ചു; ഞാൻ പിടിച്ചുതള്ളിയപ്പോൾ, എന്നെ കവിളിൽ ഇടതുഭാഗത്ത് അടിച്ചു; പിടിവലിയിൽ ഡ്രസ് കീറി; മാധ്യമ പ്രവർത്തകന്റെ അതിക്രമം ആസൂത്രിതമായെന്ന് യുവതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കടവിൽ റഷീദും സുഹൃത്തും തന്നെ മാനഭംഗപ്പെടുത്താൻ ആസൂത്രണം ചെയ്തിരുന്നെന്ന് ഇരയായ യുവതി. ബലാൽസംഗം പ്ലാൻ ചെയ്തിട്ട് തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുക ആയിരുന്നു. വഴുതക്കാട് ഓഫീസിൽ വച്ചാണ് പീഡനം ശ്രമം നടന്നത്. ഓഗസ്റ്റ് 2നാണ് സംഭവം. ബലാത്സംഗ ശ്രമത്തിനുള്ള പദ്ധതിയുമായി യുവതിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. ചാനലിന് എതിരായി ഒന്നും പറയില്ലെന്ന് എഴുതി വാങ്ങി. താൻ ജോലിക്ക് നിന്നോളാമെന്നും ഇതിലുണ്ടായിരുന്നത്രേ. അതിന് ശേഷമായിരുന്നു ഭീഷണിയും ബലാത്സംഗ ശ്രമവും. അതിഗുരുതരമായ ആരോപണമാണ് എഫ് ഐ ആറിൽ തുടർന്ന് പറയുന്നത്. കടവിലിനൊപ്പം രതീഷ് എന്ന ആളും കേസിൽ പ്രതിയാണ്. ഇയാളെ പാർട്ണർ എന്നാൽ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തനിക്ക് നേരേയുള്ള പീഡനശ്രമം യുവതിയുടെ വാക്കുകളിൽ:

'ഞാൻ നേരത്തെ അവിടെ ജോലി നോക്കിയിരുന്നു. ആദ്യം ഫ്രീലാൻസായി. പിന്നെ അവർക്ക് ഒരു ഓഫീസ് എടുത്തായിരുന്നു. മാധ്യമം ഓഫീസിന്റെ ബാക്കിൽ. അവിടെ ജോലിക്കായി മൂന്നുനാല് ദിവസമേ പോയുള്ളു. എനിക്ക് അവിടെ അത്ര തൃപ്തി അല്ലാത്തതിനാൽ ഞാൻ പോയില്ല. ജോലി മതിയാക്കി വീട്ടിലിരിക്കുന്ന സമയത്താണ് വഴുതയ്ക്കാട് മീഡിയ20 പുതിയ ഒരു ഓഫീസ് തുടങ്ങി. അവിടെ എനിക്ക് ജോലി തരാം. എനിക്ക് പഴയ ബാലൻസ് ശമ്പളം തന്നിട്ടില്ല. ശമ്പളം തരാം. കുറച്ച് പൈസ എനിക്ക് തരാനുണ്ട്. അങ്ങനെ തരാം വരണമെന്ന് പറഞ്ഞൊരു രണ്ടാം തീയതി വിളിച്ചിരുന്നു. അതിൻപ്രകാരം, ഉച്ചയാപ്പോഴേ എന്റെ കൂടെ വർക്ക് ചെയ്തുകൊണ്ടിരുന്ന സ്റ്റാഫിനെ വിളിച്ച് ചോദിച്ചിരുന്നു. ഒന്നിലധികം ആൾക്കാരുണ്ടെങ്കിൽ പോകാൻ അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിൽ കരമന പോകുകയും, അവിടെ വച്ച് എന്നെ കടവിൽ റഷീദും, രതീഷും മാറി മാറി വിളിക്കുകയും, ഞാൻ രണ്ട് മണിക്ക് മുമ്പേ ചെല്ലണമെന്ന് പറഞ്ഞ് ഞാൻ അവിടെ പോകുകയാണ് ഉണ്ടായത്.

പോയപ്പോൾ ആദ്യം കടവിലിനെ കണ്ടു. പിന്നീട് പുള്ളി രതീഷിനെ വിളിച്ചു. പുതിയ ജോലി എനിക്ക് തരാം. റിപ്പോർട്ടറും മാർക്കറ്റിംഗും എല്ലാം കൂടെ..ചെയ്ത് ..അവിടെ ഒരുസ്റ്റാഫുണ്ട്..അവരുടെ കൂടെ നിന്നോളണം, ഇനി മീഡിയ 20 ക്ക് പ്രശനം ഒന്നും ഉണ്ടാകാത്ത രീതിയിൽ ചാനലിന്റെ കൂടെ നിന്ന് ..ചാനൽ പറയുന്ന പോലെ കേട്ട് ജോലി ചെയ്‌തോളാമെന്ന് എഴുതി കൊടുക്കണം, എന്ന് നിർബന്ധിച്ചു. പുള്ളി തന്നെ അത് സ്വന്തമായിട്ട് എഴുതി രതീഷിന്റെ കൈയിൽ കൊടുക്കുകയായിരുന്നു. അതുകഴിഞ്ഞ് എന്നോട് മീഡിയ 20 യിൽ തന്നെ നിൽക്കണമെന്ന് പറഞ്ഞു. അപ്പോൾ ഞാൻ 24 X 7 എന്ന ചാനലിലും ഒരുപത്രത്തിലുമായി വർക്ക് ചെയ്യുകയായിരുന്നു. ഒരുമാസമായിട്ടില്ല, ഞാൻ അതിൽ ജോയിൻ ചെയ്തിട്ട്. കൂടുതലും വീട്ടിൽ ഇരുന്ന് തന്നെയായിരുന്നു ജോലി. ആ സമയത്താണ് മീഡിയ 20 യിൽ തന്നെ നിൽക്കണമെന്ന് നിർബന്ധിക്കുന്നത്.

ഇനി മീഡിയ 20 യിൽ നിന്ന് മാറി പോകരുത്, ഇതിൽ തന്നെ ജോലി ചെയ്യണം, ജോലി ചെയ്തില്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കി കളയും, എന്നു പറഞ്ഞ്...രണ്ടുമൂന്ന് തെറിയൊക്കെ വിളിച്ച് എന്നെ അടിക്കാൻ വന്നു. കഴുത്തിന് ഞെക്കി പിടിച്ചു. പുള്ളി രതീഷ് ന്ന് പറഞ്ഞ ആളും ഉണ്ടായിരുന്നു. പുള്ളിക്ക് എന്നെ വിട്ടുകൊടുത്തു...എന്നിട്ട് പറഞ്ഞു...കടവിൽ റഷീദ് പുറത്തോട്ട് ഇറങ്ങിയിട്ട്, എന്നേം രതീഷിനേ അകത്തിട്ട് കതക് അടച്ചിട്ട്, എന്നെ എന്തു വേണേ ചെയ്‌തോളണം..ഞാനിവിടെ ഉണ്ട് ആരും ഒന്നും പറയില്ല....എന്തു വേണൽ ചെയ്‌തോ എന്നുപറഞ്ഞു.

അതിൻപ്രകാരം രതീഷ് എന്നെ ഉപദ്രവിക്കുകയും, രതീഷ് അപ്പോൾ തന്നെ ഫോൺ കോൾ വന്ന് പുറത്തേക്ക് പോയി. അടുത്ത് കടവിൽ റഷീദ് വന്നു. കടവിൽ റഷീദ് വന്ന് എന്നെ ചേർത്ത് പിടിച്ച്, കവിളിന്റെ ഭാഗത്തായി ഇങ്ങനെ കടിച്ചു. കവിളും ചുണ്ടോടും ചേരുന്ന ഭാഗത്ത് കടിച്ചു. ഞാൻ പിടിച്ചുതള്ളിയപ്പോൾ, എന്നെ കവിളിൽ ഇടതുഭാഗത്ത് അടിച്ചു. വീണ്ടും രതീഷ് വന്ന് കതകടച്ച് എന്താണ് പ്രശ്‌നമെന്ന് പറഞ്ഞ് ഉപദ്രവിക്കാൻ ശ്രമിക്കുന്ന നേരാത്താണ്, ആ കതക് തുറന്ന സമയത്ത് അവിടുന്ന് ഓടി രക്ഷപ്പെടുന്നത്.

അപ്പോഴത്തെ പിടിവലിയിൽ എന്റെ ഡ്രസ് കീറിയായിരുന്നു. എന്നെ മനഃപൂർവം പ്ലാൻ ചെയ്തിട്ടാണ് വിളിച്ചതെന്ന് എനിക്ക് മനസ്സിലായി. ആ സമയത്ത് വേരെ ഒരുപുള്ളിയെ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോ എങ്ങനെയുണ്ട്.. എന്റെ നേരത്തെയുള്ള സ്റ്റാഫ് ഇപ്പോൾ എന്റെ പത്രത്തിൽ വന്നിട്ടുണ്ട്. വേറൊരു പുള്ളിയോട് പറയുന്നത് കേട്ടു.

രതീഷും എന്നോട് മോശമായിട്ടാണ് പെരുമാറിയത്. എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു, അങ്ങനെ പിടിവലി കൂടിയപ്പോളാണ് എന്റെ ഡ്രസ് കീറിയത്. അവിടുന്നാണ് ഞാൻ ഇറങ്ങി ഓടുന്നത്. എന്റെ ബഹളം കേട്ട് കടവിൽ റഷീദ് കതക് തുറന്നപ്പഴാണ് എനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്. അവർ പ്ലാൻ ചെയ്ത് ബലാൽസംഗത്തന് വേണ്ടിയാണ് എന്നെ വിളിച്ചത്. ഞാൻ കടവിൽ റഷീദിനെ പൂർണമായി വിശ്വസിച്ചിരുന്നു. പുള്ളിയുടെ കൂടെ വർക്ക് ചെയ്തതുകൊണ്ട് പുള്ളി അങ്ങനെ ഒന്നും കാണിക്കില്ലെന്നാണ് വിശ്വസിച്ചിരുന്നത്. '

കടവിൽ റഷീദിനെതിരായ കേസിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒത്തു തീർപ്പുകാരെത്തിയെന്നും ഇരയായ യുവതി വെളിപ്പെടുത്തി. അയാൾ ക്യാൻസർ രോഗി ആയതുകൊണ്ട് കേസ് പിൻവലിക്കണമെന്നും രണ്ടാം പ്രതി രതീഷിന്റെ പേരിലാക്കണമെന്നും എന്നോട് ആവശ്യപ്പെട്ടുവെന്ന് ഇര മറുനാടനോട് പറഞ്ഞു. ഈ ഓഡിയോകൾ മറുനാടന് കിട്ടി.

കേസ് പിൻവലിച്ചാൽ സാമ്പത്തികസഹായം ചെയ്യാമെന്നും പറഞ്ഞിരുന്നു. എന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ അവർക്കറിയാം. അത് പരിഹരിക്കുന്നതിനാവശ്യമായ സഹായം ചെയ്യാം എന്ന് അവർ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞത് എന്റെ സാമ്പത്തികപ്രശ്‌നങ്ങൾ കൊണ്ടുതന്നെയാണ് ഞാൻ ഈ കെണിയിൽ പോയി ചാടിയത്. ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥ വരാൻ പാടില്ല. നിങ്ങളുടെ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ സഹോദരിക്കോ ആയിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്നാണ്. സംസാരിക്കുന്നതിന്റെ കോൾ റെക്കോർഡ് കയ്യിലുണ്ടെന്നും അവർ വിശദീകരിച്ചു.

കലാപ്രേമിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചിരുന്നു. റഷീദ് തരാനുള്ള പണം വാങ്ങിത്തരാം. കലാപ്രേമിയിൽ ജോലിയും തരാം. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാൻ ഞാൻ ഒരുക്കമല്ല. പരാതി നൽകിയിട്ട് ഒരു മാസത്തോളമായി. ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കുറച്ചുദിവസം കൂടി പൊലീസ് നടപടികൾ നിരീക്ഷിച്ചിട്ട് എന്തുവേണമെന്ന് പരിശോധിക്കുമെന്നും ഇര മറുനാടനോട് വിശദീകരിച്ചു. ഇതിനൊപ്പമാണ് ഇടനിലക്കാരുടെ ഓഡിയോയും പുറത്തു വരുന്നത്. മകനെ കള്ളക്കേസിൽ കുടുക്കുമെന്ന ഭീഷണി അടക്കം അതിലുണ്ട്. തിരുവനന്തപുരത്തെ മീഡിയാക്കാർ എല്ലാവരും ഒറ്റക്കെട്ടാണെന്നും ഇതിൽ പറയുന്നുണ്ട്.

കടവിൽ റഷീദിനെതിരെ പീഡനശ്രമത്തിന് മ്യൂസിയം പൊലീസ് കേസെടുത്ത വാർത്ത കഴിഞ്ഞ ദിവസം മറുനാടനാണ് പുറത്തുവിട്ടത്. ഗൗതം അദാനിയുടെ മകന്റെ പങ്കാളിത്തമുണ്ടെന്ന് റഷീദ് അവകാശപ്പെടുന്ന സ്വന്തം ഓൺലൈൻ സ്ഥാപനത്തിന്റെ ഓഫീസിൽ വച്ചാണ് മുൻ ജീവനക്കാരിക്കെതിരെ പീഡനശ്രമം ഉണ്ടായത്. പ്രതികൾക്ക് ആവലാതിക്കാരിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശവും കരുതലും ഉണ്ടായിരുന്നുവെന്നാണ് എഫ് ഐ ആർ പറയുന്നത്. ജാമ്യം നിഷേധിക്കാൻ പോന്ന കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അപ്പോഴും ബലാത്സംഗ ശ്രമത്തിന് വേണ്ടിയുള്ള ചാർജ്ജുകൾ ഒഴിവാക്കുകയും ചെയ്തു. നേരത്തെ പ്രസ് ക്ലബ്ബിൽ മുൻ ഡിജിപി ടിപി സെൻകുമാറിനെ അപമാനിച്ചെന്ന ആരോപണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് കടവിൽ റഷീദ്. ഐപിസി 354, 354(ഡി), 341, 294(ബി), 323, 506, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP