Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേമനെ തൂക്കിലേറ്റിയത് കലാപമുണ്ടാക്കാൻ; മൻ കീ ബാത്ത് ഇപ്പോൾ മൗൻ കീ ബാത്ത്; മുംബൈയിലെ ഗുജറാത്തികൾ പരിധിക്ക് പുറത്തും; ബിജെപിയെയും മോദി സർക്കാരിനേയും പരിഹസിച്ച് രാജ് താക്കറെ

മേമനെ തൂക്കിലേറ്റിയത് കലാപമുണ്ടാക്കാൻ; മൻ കീ ബാത്ത് ഇപ്പോൾ മൗൻ കീ ബാത്ത്; മുംബൈയിലെ ഗുജറാത്തികൾ പരിധിക്ക് പുറത്തും; ബിജെപിയെയും മോദി സർക്കാരിനേയും പരിഹസിച്ച് രാജ് താക്കറെ

മുംബൈ: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിലൂടെ ബിജെപി. കലാപമാഗ്രഹിച്ചിരുന്നുവെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേനാ പ്രസിഡന്റ് രാജ് താക്കറെ ആരോപിച്ചു. പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ മൻ കീ ബാത്ത് ഇപ്പോൾ മൗൻ കീ ബാത്തായി മാറിയിക്കഴിഞ്ഞെന്നും രാജ് താക്കറെ പരിഹസിച്ചു.

യാക്കൂബ് മേമൻ ഒരു ഭീകരനായിരുന്നു. എന്നാൽ, ഇയാളുടെ വധശിക്ഷനടപ്പാക്കൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചേർന്ന് വലിയൊരു നാടകമാക്കിമാറ്റുകയാണുണ്ടായത്. വധശിക്ഷയ്ക്ക് മുമ്പും പിമ്പുമുള്ള സംഭവങ്ങൾ വിലയിരുത്തിയാൽ ഇതിന്റെപേരിൽ ബിജെപി. കലാപമാഗ്രഹിച്ചിരുന്നുവെന്നു കണ്ടെത്താൻ കഴിയുമെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

വധശിക്ഷ നടപ്പാക്കിയ ദിവസം യാക്കൂബിന്റെ പടവും വാർത്തകളുംകൊണ്ട് മുംബൈയിലെ മാദ്ധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നു. മഹാനായ അബ്ദുൽ കലാമിനു പോലും പത്രങ്ങളിൽ വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ല. യാക്കൂബിനുവേണ്ടി വാദിച്ച് രംഗത്തുവന്ന നടൻ സൽമാൻഖാന് ബുദ്ധിയില്ലെന്ന് രാജ് താക്കറെ കളിയാക്കി. എന്നാൽ, സൽമാന്റെ പിതാവ് ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. നിയമമെന്താണെന്ന് സൽമാനറിയില്ല. അദ്ദേഹം പത്രം വായിക്കാറില്ലെന്നും രാജ് താക്കറെ കളിയാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ മുംബൈയിൽ താമസിക്കുന്ന ഗുജറാത്തികൾ പരിധിക്കുപുറത്താണ്. ഭക്ഷണം കഴിക്കുന്നതിന്റെപേരിൽ പോലും ജനങ്ങൾക്കിടയിൽ വിവേചനമുണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

വാഹനാപകടക്കേസിൽ സൽമാൻ ശിക്ഷിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയതിനെ രാജ് താക്കറെ ന്യായീകരിച്ചു. സൽമാന്റെ പിതാവ് സലിംഖാൻ തന്റെ കുടുംബസുഹൃത്താണ്. ആ വീട്ടിലൊരു പ്രതിസന്ധിയുണ്ടായപ്പോൾ പോയി കാണുകയാണുണ്ടായതെന്നായിരുന്നു വിശദീകരണം. ഗുജറാത്തികൾക്കെതിരെയും രാജ് താക്കറെ ആഞ്ഞടിച്ചു.

മോദിയുമായി ഏറെ അടുത്തു നിന്ന നേതാവായിരുന്നു രാജ് താക്കറെ. ശിവസേനനാ നേതാവ് ഉദ്ദവ് താക്കറെ മോദിക്ക് എതിരെ കടുത്ത നിലപാട് എടുത്തപ്പോഴും രാജ് താക്കറെ മൃദു സമീപനമാണ് കൈക്കൊണ്ടത്. ഇതാണ് ഇപ്പോൾ രാജ് താക്കറെ അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP