Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇതുചരിത്രപ്രധാനമായ തീരുമാനം; നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കും പ്രവേശനം; സൈന്യത്തിൽ വനിതകൾക്കും സ്ഥിരം കമ്മീഷന് വഴിതുറന്ന് കേന്ദ്രസർക്കാരിന്റെയും സൈന്യത്തിന്റെയും പുരോഗമനപരമായ ചുവട് വയ്പ്; തീരുമാനത്തിൽ തൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

ഇതുചരിത്രപ്രധാനമായ തീരുമാനം; നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കും പ്രവേശനം; സൈന്യത്തിൽ വനിതകൾക്കും സ്ഥിരം കമ്മീഷന് വഴിതുറന്ന് കേന്ദ്രസർക്കാരിന്റെയും സൈന്യത്തിന്റെയും പുരോഗമനപരമായ ചുവട് വയ്പ്; തീരുമാനത്തിൽ തൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡിഫൻസ് അക്കാദമിയിൽ വനിതകൾക്കു പ്രവേശനം നൽകാൻ ഉള്ള ചരിത്രപ്രധാനമായ തീരുമാനം എടുത്ത് കേന്ദ്രസർക്കാർ. ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ നൽകുന്നതിന് മുന്നോടിയാണിത്. എൻഡിഎ പ്രവേശനത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ അൽപസമയം എടുക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഏറെ നാളായി ഉയരുന്ന ആവശ്യത്തിനാണ് കേന്ദ്രസർക്കാർ സമ്മതം മൂളിയിരിക്കുന്നത്.

സർക്കാർ തലത്തിലും പ്രതിരോധ സേനകളുടെ ഉന്നതതലത്തിലും തീരുമാനമായിട്ടുണ്ടെന്ന്, അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. സെപ്റ്റംബർ 20 നകം യുക്തമായ മറുപടി ഫയൽ ചെയ്യാനാണ് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
എൻഡിഎയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാൻ സൈന്യം തന്നെ തീരുമാനമെടുത്തെന്ന് അറിയുന്നതിൽ സന്തോഷം. പരിഷ്‌കരണങ്ങൾ ഒരുദിവസം കൊണ്ട് സംഭവിക്കുന്നതല്ല. ഈ പ്രക്രിയയുടെ സമയവും രീതിയും സർക്കാർ നിശ്ചയിക്കും, എൻഡിഎയിലും നാവിക അക്കാദമി പരീക്ഷകളിലും സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കവേ കോടതി പറഞ്ഞു.

സൈന്യത്തിന് സുപ്രധാനമായ പങ്കാണുള്ളത്...എന്നാൽ, സൈന്യത്തിൽ, കൂടുതൽ ലിംഗനീതി ഉറപ്പാക്കേണ്ടതുണ്ട്. കോടതികൾ ഇടപെടുന്നതിനായി കാത്തിരിക്കാതെ സൈന്യം തന്നെ ഇക്കാര്യത്തിൽ ക്രിയാത്മക സമീപനം സ്വീകരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് എസ് കെ കൗളും ജസ്റ്റിസ് എംഎം സുന്ദ്രേശും അടങ്ങിയ ബഞ്ച് പറഞ്ഞു.

വനിതകൾക്ക് എൻഡിഎ പ്രവേശന പരീക്ഷയ്ക്ക് ഇരിക്കാമെന്ന സുപ്രധാനമായ ഇടക്കാല ഉത്തരവിന് ശേഷം ഒരുമാസം തികയും മുമ്പേയാണ് കേന്ദ്ര തീരുമാനം വന്നത്. എൻഡിഎ പ്രവേശന പരീക്ഷ നവംബർ 14 ലേക്ക് മാറ്റിയിരുന്നു. വനിതകളുടെ പ്രവേശനത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായി സത്യവാങ്മൂലം നൽകുന്നതിന് കേന്ദ്രം കോടതിയുടെ അനുമതി തേടി. ഈ വർഷം നിലവിലെ രീതിയിൽ പ്രവേശനം തുടരാൻ അനുവദിക്കണമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ അഭ്യർത്ഥിച്ചു. വനിതകളുടെ പ്രവേശനത്തിനായി നടപടിക്രമങ്ങളിലും അടിസ്ഥാന സൗകര്യത്തിലും ഒരുക്കങ്ങൾ ആവശ്യമാണെന്ന് ഭട്ടി പറഞ്ഞു.

നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ) പ്രവേശന പരീക്ഷ വനിതകൾക്കും എഴുതാമെന്ന് ഓഗസ്റ്റ് 18 ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വന്നിരുന്നു. വനിതകളെ പരീക്ഷയെഴുതാൻ അനുവദിക്കാത്ത നയം ലിംഗവിവേചനമാണെന്ന് അന്ന് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സായുധസേനയിൽ സ്ത്രീകൾക്കും പരുഷന്മാർക്കും തുല്യാവസരമില്ലാത്തത് മാനസികാവസ്ഥയുടെ പ്രശ്നമെന്ന് കുറ്റപ്പെടുത്തി. മാനസികാവസ്ഥയുടെയും ലിംഗവിവേചനത്തിന്റെയും പ്രശ്നമാണിത്.

സേനയിൽ സ്ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവരുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇത്തരം വിധികളുണ്ടായിട്ടും സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കുന്നതിൽ ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയിരുന്നുയ 'സേനയിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് വിധികളുണ്ടായിട്ടും നിങ്ങളെന്താ ഇങ്ങനെ ചെയ്യുന്നത്? ഇത് അസംബന്ധമാണ്'. ജുഡീഷ്യറി ഉത്തരവിട്ടാൽ മാത്രമേ സൈന്യം അത് നടപ്പാക്കുകയുള്ളോ. നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങൾ അത് ചെയ്യാം- ജസ്റ്റിസ് കൗൾ അഡീഷനൽ സോളിസിറ്റർ ജനറലിനോട് പറഞ്ഞു.

വനിതകളെ സായുധസേനയിൽനിന്ന് ഒഴിവാക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15, 16, 19 എന്നിവയുടെ ലംഘനമാണെന്നായിരുന്നു ഹർജിയിലെ വാദം. യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേരാനുള്ള അവസരം നിഷേധിക്കുന്നു.

വനിതാ ഓഫിസർമാരുടെ കരിയറിന് ഇതൊരു തടസ്സമായി മാറുന്നുവെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു. എൻഡിഎ പരീക്ഷയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന പുരുഷന്മാർക്ക് നിലവിൽ ഇന്ത്യയുടെ സായുധ സേനയിൽ പെർമനന്റ് സർവീസ് കമ്മീഷനിലാണ് നിയമനം. സ്ത്രീകളെ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫിസർമാരായാണ് നിയമിക്കുന്നത്. സേനയിലെ വനിതാ ഉദ്യോഗസ്ഥരെ കമാൻഡ് പദവികളിലേക്കും പുരുഷന്മാർക്ക് തുല്യമായി സ്ഥിരം കമ്മീഷനുകളിലേക്കും നിയമിക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞ വർഷമാണ് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP