Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹകരണ ബാങ്കിൽ അന്വേഷണത്തിന് ഇഡി വേണ്ട, കേരളത്തിൽ തന്നെ സംവിധാനമുണ്ട്; ഇൻകം ടാക്സ് റിപ്പോർട്ടാണ് ജലീൽ പരസ്യപ്പെടുത്തിയത്; ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല; ജലീലിനെ കൈവിട്ട് മന്ത്രിയും; പ്രതികരണം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ശാസിച്ച് വിജയരാഘവനും; ജലീലിനെതിരെ സിപിഎമ്മിൽ അതൃപ്തി

സഹകരണ ബാങ്കിൽ അന്വേഷണത്തിന് ഇഡി വേണ്ട, കേരളത്തിൽ തന്നെ സംവിധാനമുണ്ട്; ഇൻകം ടാക്സ് റിപ്പോർട്ടാണ് ജലീൽ പരസ്യപ്പെടുത്തിയത്; ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല; ജലീലിനെ കൈവിട്ട് മന്ത്രിയും; പ്രതികരണം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് ശാസിച്ച് വിജയരാഘവനും; ജലീലിനെതിരെ സിപിഎമ്മിൽ അതൃപ്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കത്തിൽ സിപിഎമ്മിൽ ഒറ്റപ്പെട്ട് കെ ടി ജലീൽ. കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കാൻ ഉയർത്തിയ സഹകരണ ബാങ്ക് വിവാദത്തിൽ കെടി ജലീലിനെ തള്ളിയ മുഖ്യമന്ത്രിക്ക് പിന്നാലെ സഹകരണ മന്ത്രി വിഎൻ വാസവനും രംഗത്തുവന്നു. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ട്. സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴിൽ വരുന്ന വിഷയമാണ്. അതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരേണ്ട കാര്യമില്ലെന്നും സഹകരണമന്ത്രി വ്യക്തമാക്കുന്നു.

എആർ നഗർ ബാങ്ക് അന്വേഷണ റിപ്പോർട്ട് സർക്കാറിന് കിട്ടിയിട്ടില്ല. ഇൻകം ടാക്സ് റിപ്പോർട്ടാണ് ജലീൽ പരസ്യപ്പെടുത്തിയത്. ജലീൽ ആരോപണം ഉന്നയിച്ച സാഹചര്യം അറിയില്ല, അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കുന്നു. കെ ടി ജലീൽ ഉയർക്കുന്ന പ്രശ്നങ്ങൾ അദ്ദേഹം തന്നെ വിശദീകരിക്കട്ടെ, സർക്കാറിന് പറയാൻ ഉള്ളതെല്ലാം മുഖ്യമന്ത്രി ഇന്നലെ പറഞ്ഞുകഴിഞ്ഞു എന്നും സഹകരണമന്ത്രി വ്യക്തമാക്കി. സർക്കാരിന് ഏത് തരത്തിലുള്ള പരാതി കിട്ടിയാലും അന്വേഷിക്കും. വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ജലീലിനെ ശാസിച്ച് എ വിജയരാഘവനും രംഗത്തെത്തി. പ്രതികരണം നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് വിജയരാഘവൻ ജലീലിനെ ശാസിച്ചതായാണ് വിവരം. പാർട്ടിക്കുള്ളിലും ഈ വിഷയത്തിൽ ജലീലിനെതിരെ അതൃപ്തി പുകയുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. എആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിൽ കെടി ജലീൽ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചൊവ്വാഴ്ച വൈകീട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു എആർ നഗർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ മുൻ മന്ത്രി കെടി ജലീലിനെ മുഖ്യമന്ത്രി വിമർശിച്ചത്. കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കെടി ജലീൽ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയിൽ അദ്ദേഹത്തിന് കൂടുതൽ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെടി ജലീൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ടതല്ലെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. കെടി ജലീൽ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയിൽ അദ്ദേഹത്തിന് കൂടുതൽ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെടി ജലീൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയായിരുന്നു.

എആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നായിരുന്നു കെടി ജലീലിന്റെ ഏറ്റവും പുതിയ നിലപാട്. ഇതിന്റെയെല്ലാം മുഖ്യസൂത്രധാരർ മുസ്ലിംലീഗ് നേതാവും മുൻ വ്യവസായ വകുപ്പ് മന്ത്രിയുമായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി ങഘഅയും അദ്ദേഹത്തിന്റെ ബിനാമി ദീർഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന ഹരികുമാറുമാണ്. പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആർ നഗർ കോപ്പറേറ്റീവ് ബാങ്കിൽ അൻപതിനായിരത്തിൽപരം അംഗങ്ങളും എൺപതിനായിരത്തിലധികം അക്കൗണ്ടുകളുമാണ് ഉള്ളത്.

257 കസ്റ്റമർ ഐ.ഡി കളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഹരികുമാർ നടത്തിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അദ്ദേഹത്തിന്റെ കള്ളപ്പണ സൂക്ഷിപ്പുകാരനായ വി.കെ ഹരികുമാർ കൃത്രിമമായി സൃഷ്ടിച്ചിട്ടുള്ളതാണ് ഈ ബിനാമി അക്കൗണ്ടുകളെല്ലാം എന്നും കൊച്ചിയിലെ ഇഡി ഓഫീസിലെത്തി മൊഴി നൽകിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ഉൾപ്പെടെ ജലീൽ നിലപാട് എടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP