Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി; വരൻ തിരുവനന്തപുരം സ്വദേശി സിദ്ധാർഥ്

നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി; വരൻ തിരുവനന്തപുരം സ്വദേശി സിദ്ധാർഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടി ദേവി അജിത്തിന്റെ മകൾ നന്ദന വിവാഹിതയായി. തിരുവനന്തപുരം സ്വദേശി സിദ്ധാർഥ് ആണ് വരൻ. തിരുവനന്തപുരം ഉദിയന്നൂർ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ബിസിനസാണ് സിദ്ധാർഥിന്. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. സുനാമിയിലാണ് ദേവി അജിത്ത് ഒടുവിൽ വേഷമിട്ടത്. ജാലിയൻ വാലാ ബാഗ്, ഒരു വയനാടൻ കഥ, സായാഹ്ന വാർത്തകൾ, ചില നേരങ്ങളിൽ ചിലർ, പെർഫ്യൂം, നാൻസി റാണി, വാക്ക് എന്നിവയാണ് ദേവി അജിത്തിന്റെ പുതിയ ചിത്രങ്ങൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP