Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെയ്റ്റിങ് ലിസ്റ്റ് കൺഫേം ആയില്ലെങ്കിൽ അതേ റൂട്ടിലെ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാം; സാമാന്യ ബോധത്തിന് അംഗീകാരം നൽകിക്കൊണ്ട് റെയിൽവേയുടെ മറ്റൊരു പരീക്ഷണം വരുന്നു; ട്രെയിൻ യാത്രക്കാർ ആഹ്ലാദത്തിൽ

വെയ്റ്റിങ് ലിസ്റ്റ് കൺഫേം ആയില്ലെങ്കിൽ അതേ റൂട്ടിലെ മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാം; സാമാന്യ ബോധത്തിന് അംഗീകാരം നൽകിക്കൊണ്ട് റെയിൽവേയുടെ മറ്റൊരു പരീക്ഷണം വരുന്നു; ട്രെയിൻ യാത്രക്കാർ ആഹ്ലാദത്തിൽ

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റെടുക്കേണ്ടിവരുന്ന യാത്രക്കാർക്ക് അവസാന നിമിഷം വരെ ടിക്കറ്റ് കൺഫേം ആകുമോ എന്ന ആശങ്കയാണ്. കൺഫേം ആയില്ലെങ്കിൽ യാത്ര മുടങ്ങുമല്ലോ എന്ന ആശങ്ക വേറെയും. ഇതിനൊക്കെ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയിൽവേ ഇപ്പോൾ. വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് എടുത്തവർക്ക് അത് കൺഫേം ആയില്ലെങ്കിൽ അതേ റൂട്ടിലുള്ള മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചന തുടങ്ങി. 

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് യാത്ര മാറ്റിവെക്കുകയെന്ന വലിയ തലവേദനയാണ് ഇതോടെ ഒഴിഞ്ഞുപോവുക. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിലുള്ള യാത്രക്കാർക്ക് അതേ റൂട്ടിലുള്ള മറ്റേതെങ്കിലും ട്രെയിനിൽ യാത്ര തുടരാനുള്ള അവസരമൊരുക്കുന്നതിനെക്കുറിച്ചാണ് റെയിൽവേ ആലോചിക്കുന്നത്. എന്നാൽ, ഇക്കാര്യം ഇപ്പോഴും ആലോചനാ ഘട്ടത്തിലാണ്.

കാലിയായ ബർത്തുകളില്ലാതെ എല്ലാ ട്രെയിനുകളും നിറയെ യാത്രക്കാരുമായി യാത്ര പുറപ്പെടുകയെന്ന ആശയത്തിൽനിന്നാണ് വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് മറ്റു ട്രെയിനുകളിൽ യാത്രാ സൗകര്യമൊരുക്കുന്ന കാര്യം ആലോചിച്ചുതുടങ്ങുന്നത്. എന്നാൽ, പദ്ധതി ഇപ്പോഴും ആശയതലത്തിൽത്തന്നെയാണെന്ന് റെയിൽവേ ബോർഡ് അഡീഷണൽ ഡയറക്ടർ ജനറൽ അനിൽ കുമാർ സക്‌സേന പറഞ്ഞു.

ചില റൂട്ടുകളിൽ ചില ട്രെയിനുകളിൽ മാത്രമാണ് തിരക്ക് അനുഭവപ്പെടാറുള്ളത്. പല ട്രെയിനുകളും ഇതേ റൂട്ടിൽ കാലിയായി ഓടാറുമുണ്ട്. ഈ സാഹചര്യം മനസ്സിലാക്കിയാണ് കാലിയായ ട്രെയിനുകളിലെ ബെർത്ത് മറ്റ് ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് നൽകാൻ ആലോചിക്കുന്നത്. കൺഫേമാകാത്ത ടിക്കറ്റുള്ള യാത്രക്കാർക്ക് യാത്ര ഉപേക്ഷിക്കേണ്ട സാഹചര്യം ഇതോടെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

റെയിൽവേയ്ക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമായ സാധ്യതയാണിതെന്ന് അധികൃതർ പറയുന്നു. യാത്രക്കാരും ഇക്കാര്യത്തിൽ സന്തുഷ്ടരാണ്. യാത്ര മുടങ്ങാതെ യാത്രചെയ്യാനാകുമെന്നതാണ് അവരെ സന്തുഷ്ടരാക്കുന്നതെങ്കിൽ, കാലിയായി ട്രെയിൻ ഓടിക്കേണ്ടിവരുന്ന നഷ്ടം ഒഴിവാക്കാമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP