Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടി20 ലോകപ്പിനുള്ള ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച; ബെൻ സ്റ്റോക്‌സിന്റെ കാര്യത്തിൽ അനിശ്ചിതത്വത്തിൽ; തിരിച്ചുവരാനായി അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്താനില്ലെന്ന് പരിശീലകൻ

ടി20 ലോകപ്പിനുള്ള ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച; ബെൻ സ്റ്റോക്‌സിന്റെ കാര്യത്തിൽ അനിശ്ചിതത്വത്തിൽ; തിരിച്ചുവരാനായി അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്താനില്ലെന്ന് പരിശീലകൻ

സ്പോർട്സ് ഡെസ്ക്

ലണ്ടൻ: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. അതേസമയം, ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്റ്റോക്‌സിനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും സ്റ്റോക്‌സ് ലോകകപ്പിൽ കളിക്കുമോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും ഇംഗ്ലണ്ട് പരീശിലകൻ ക്രിസ് സിൽവർവുഡ് പറഞ്ഞു.

സ്റ്റോക്‌സിന്റെ കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കാം. ഞാനദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹം മതിയായ സമയമെടുത്ത് തിരിച്ചുവരട്ടെ. തിരിച്ചുവരാനായി അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്താനില്ല. സ്റ്റോക്‌സിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകും. നേരിട്ട് സംസാരിച്ചില്ലെങ്കിലും പൊതു സുഹൃത്തുക്കൾ സ്റ്റോക്‌സിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും സിൽവർവുഡ് പറഞ്ഞു.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇംഗ്ലണ്ടിനെ നയിച്ച സ്റ്റോക്‌സ് മാനസിക പ്രശ്‌നങ്ങളെത്തുടർന്ന് ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല അവധിയെടുത്തിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും സ്റ്റോക്‌സ് കളിക്കുന്നില്ല. സ്റ്റോക്‌സിന്റെ അഭാവം ലോകകപ്പിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. 2019ലെ ഏകദിന ലോകകപ്പിന് പിന്നാലെ ടി20 ലോകകപ്പും നേടാനുറച്ചാണ് ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ഇറങ്ങുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP