Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സെപ്റ്റംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലം , ആരോഗ്യം എന്നിവ വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ ആരോഗ്യ ക്രമം, ഡയറ്റ് എന്നിവ ആവശ്യമാകുന്നതാണ്. ആരോഗ്യത്തെ കർശനമായി ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. ജോലി സ്ഥലത്തു നിന്നുള്ള സമ്മർദ്ദവും ഉണ്ടാകും. ഇത് വരെ ചെയ്ത ജോലിയെ കുറിച്ചുള്ള അനാലിസിസ് ഉണ്ടാകുന്നതാണ്. സഹ പ്രവര്തകരുമായുള്ള ചര്ച്ചകള് ഉണ്ടാകും. തർക്കങ്ങളും ഈ സമയം സ്വാഭാവികമാണ്. ജോലി ഭാരം വർധിക്കുന്ന അവസരവും കൂടി ആണ്. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകാം. നിങ്ങളുടെ ചിലവും വരവും ഒരു പോലെ ആയിരിക്കുകയില്ല. അത് പോലെ തന്നെ പ്രതീക്ഷിക്കാത്ത സമയത്തുള്ള ചിലവുകളും വന്നു ചേരാവുന്നതാണ്. പല തരം ലോണുകൾ കുറിച്ചുള്ള ചർച്ചകളും ഈ സമയം ഉണ്ടാകും. നിങ്ങളുടെ ജീവിതം അൽപ സ്വല്പം ഏറ്റ കുറച്ചിലുകളിലൂടെ കടന്നു പോകുന്ന സമയമാണ്. ധാരാളം ഒത്തു തീർപ്പുകൾ ആവശ്യമാകും. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ കുട്ടികൾ , യൂത് ഗ്രൂപ്പുകൾ എന്നിവരെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകുന്ന സമയമാണ്. അവരെ കുറിച്ച് പുതിയ പ്ലാനുകൾ ഉണ്ടാകും. അവരുടെ ആരോഗ്യം പരിപോഷണം എന്നിവയും ഈ സമയം പ്രധാനമാകുന്നതാണ്. നിങ്ങളുടെ സ്വതം സംരംഭങ്ങളെ കുറിച്ചും, പുതിയ ബിസിനസ് സംരംഭങ്ങളെ കുറിച്ചും ഉള്ള ചർച്ചകൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, പ്രേമ ബന്ധം എന്നിവയ്ക്കും ഈ സമയം അവസരം ലഭിക്കുന്നതാണ്. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. കലാ , ആസ്വാദനം എന്ന വിഷയങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. നിങ്ങളുടെ എതിരാളികളും ഈ സമയം വളരെ ആക്റ്റിവ് ആയതിനാൽ, ആരോട് എന്ത് പറയുന്നു എന്നിവയിൽ വളരെ ശ്രദ്ധ വേണ്ടി വരുന്നതാണ്. അല്ലാത്ത പക്ഷം ഈ വിഷയങ്ങളെ കുറിച്ചു ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. പുതിയ തുടക്കങ്ങൾ ആണ് ഈ വിഷയത്തിൽ നിങ്ങളെ കാത്തിരിക്കുന്നത്. വീട്, പരിസരം എന്നിവ മോടി പിടിപ്പിക്കാനുള്ള അവസരം ഉണ്ടാകും, വീട് വിൽന , വാങ്ങൽ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ബന്ധുക്കളെ കാണാൻ ഉള്ള അവസരം, സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്‌ച്ച പ്രതീക്ഷിക്കുക. ജോലിയിലും കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരമാണ്. സഹ പ്രവര്തകരോടുള്ള ചർച്ചകൾ, സങ്കീർണമായ ജോലികൾ എന്നിവയും ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കരുത്. പുതിയ ജോലിക്ക് വേണ്ടി, അല്ലെങ്കിൽ പുതിയ പ്രൊജക്ക്റ്റിനു വേണ്ടി ശ്രമം നടത്തുന്നതാണ്. നിങ്ങളുടെ ഭക്ഷണ ക്രമം, ആരോഗ്യം, എന്നിവയ്ക്ക് വേണ്ടി പുതിയ ക്രമീകരണങ്ങൾ നടത്തുന്നതാണ്. . പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടീം ചര്ച്ചകൾ, ഇവ എല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. നെറ്റ് വര്ക്കിംാഗ് അവസരങ്ങൾ, പുതിയ കോണ്ടാക്ട് ലഭിക്കാനുള്ള അവസരങ്ങൾ, ഇവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കാനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വളരെ തിരക്ക് നിറഞ്ഞ സമയമാണ് ഈ ആഴ്ച വരാൻ പോകുന്നത്. നിരവധി ചെറു യാത്രകൾ, ദൂര യാത്രകൾ എന്നിവ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഈ ജോലികൾ കൂടുതലായും എഴുത്തു , മീഡിയ, ടീച്ചിങ്, കൗൺസലിങ്, ജേർണലിസം എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്. സ്ഥലം മാറ്റം ഈ സമയത്തിന്റെ പ്രത്യേകതയാണ്. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ, ബന്ധുക്കൾ എന്നിവരോട് കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുക, റിപ്പയർ ചെയ്യുക എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. . നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ , യാത്രകൾ വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ, അവരുടെ പരിപോഷണത്തിനു വേണ്ടി ഉള്ള നടപടികൾ എന്നിവ സ്വീകരിക്കുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്, ജോലി ബിസിനസ് എന്നിവ മെച്ചപ്പെടുത്താനുള്ള പ്ലാനിങ് എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കാം. എങ്കിലും ഇവയിൽ എല്ലാം തന്നെ പല വെല്ലുവിളികളും ഉണ്ടാകുന്നതാണ്‌. സാമ്പത്തിക വിഷയങ്ങളിൽ സ്വന്തം പ്ലാനുകൾ ശ്രദ്ധയോടെ വേണം , അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക പരാധീനതകൾ ഉണ്ടായി വരുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതാണ്. ബാങ്കിങ്, ടീച്ചിങ്, അക്കൗണ്ടിങ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ സങ്കീർണമായ ജോലികൾ വന്നു ചേരുന്നതാണ്. നിങ്ങളുടെ കുടുംബം, സഹ പ്രവർത്തകർ എന്നിവരോടുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക. . നിരവധി ചെറു യാത്രകൾ, മീഡിയ എഴുത്ത് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. അദ്ധ്യാപകർ, വിദ്യാര്ഥിളകൾ എന്നിവര്ക്കും ഈ സമയം പ്രധാനമാണ്. സഹോദരങ്ങൾ, അയല്ക്കാ ർ എന്നിവരോട് കൂടുതൽ ഇടപഴകേണ്ടി വരുന്നതാണ്. സെയ്ല്സ്, ജേര്ണവലിസം, അദ്ധ്യാപനം എന്നാ രംഗത്ത് ജോലി ചെയ്യുന്നവര്ക്കും ഈ ആഴ്ച കൂടുതൽ ജോലി വന്നു ചേരുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതവും ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനമാണ്. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഈ അവസരം ഉണ്ടാകാം. പുതിയ ജോലികൾ ലഭിക്കാനും, പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകാനും ഉള്ള അവസരമാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. യാത്രകളും, ചെറു പ്രൊജക്റ്റുകളും ഈ ആഴ്ച ഉണ്ടാകാം. ആശയവിനിമയം, മീഡിയ, ടീച്ചിങ് എന്ന മേഖലയിൽ നിന്ന് നിരവധി ജോലികൾ ഉണ്ടാകാം. ഒരേ സമയം പല ജോലികൾ ചെയ്തു തീർക്കേണ്ട അവസരമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനും , അവ ഉപയോഗിക്കുന്ന രീതി പരിശീലിക്കാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ , ഇവരോടുള്ള കൂടുതൽ സംവാദവും പ്രതീക്ഷിക്കാം. ഫിനാൻസ് സംബന്ധമായ ചർച്ചകളും ഈ അവസര൦ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ച് സീരിയസായി ചിന്തിക്കുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
സാമ്പത്തിക വിഷയങ്ങൾക്ക് ഉള്ള പ്രാധാന്യം വർധിക്കുന്നതാണ്. പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. പുതിയ ജോബ്‌ ഓഫർ, ബിസിനസ് ഓഫർ എന്നിവയു൦ ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയിൽ തര്ക്കപങ്ങളും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകളും പ്രധാനമാണ്. ലോണുകൾ നല്കാകനും എടുക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകും. പക്ഷെ അവയെ നിയന്ത്രിക്കേണ്ടതാണ്. വിചാരിക്കാതെ സമയത്തുള്ള ചിലവുകളും പ്രതീക്ഷിക്കുക. പുതിയ സേവിങ്ങ്സ് പ്ലാൻ, വില കൂടിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസര൦ എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ വൈകാരികമായ സമ്മർദ്ദം വർധിക്കുന്നതാണ്. പ്രാർത്ഥന , ധ്യാനം എന്നിവയ്ക്ക് വേണ്ടി കൂടുതൽ സമയം കണ്ടെത്തുന്നതായിരിക്കും. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ഒറ്റപ്പെടാൻ ഉള്ള ആഗ്രഹം എന്നിവ എല്ലാം തന്നെ ഈ ഴ്ചയും ഉണ്ടാകുന്നതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾ, കൂട്ടുകെട്ടുകൾ എന്നിവ ഈ അവസരം വളരെ പ്രാധാന്യം നേടുന്നതാണ്. പുതിയ കൂട്ടുകെട്ടുകൾ , പുതിയ ഔദ്യോഗിക ബന്ധങ്ങൾ, ഭാവിയിലേക്ക് ഉള്ള പദ്ധതികൾ എന്നിവ രൂപീകരിക്കുന്ന സമയമാണ്. ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂര ദേശത് നിന്നുള്ള ജോലികൾ ഇവയെല്ലാം തന്നെ ഈ ആഴ്ച ഉണ്ടാകാം. കുട്ടികൾക്ക് വേണ്ടി ഉള്ള പുതിയ പദ്ധതികൾ രൂപീകരിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. ജോലി മെച്ചപ്പെടുത്താനുള്ള അവസരം, ജോലി സംബന്ധമായ ചർച്ചകൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ജോലി, കുടുംബം എന്ന വിഷയങ്ങൾക്ക് ഈ സമയം വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം നടത്തുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ പ്രോജെക്ട്കട്ടുകളും വന്നുചേരാം. അധികാരികൾ, സഹ പ്രവർത്തകർ ഇവരോടുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. കുടുംബ ജീവിതത്തെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്, വീട് മെച്ചപ്പെടുത്തുക , വീട് വില്പന വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ , കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

പുതിയ ലോങ്ങ്‌ ടേം ജോലികള്ക്ക്ു വേണ്ടി ഉള്ള ചര്ച്ചരകൾ ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗങ്ങളെ ലഭിക്കാനുള്ള നിരവധി സാധ്യതകൾ നില നില്ക്കു ന്നു. . ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയഗ്രൂപുകളില്ചേജരാനുള്ളശ്രമം, ചാരിറ്റി പ്രവര്ത്ത നങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങൾ, ടീം ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
യാത്രകൾ, മീഡിയ രംഗത് നിന്നുള്ള ജോലികൾ ഇവയെല്ലാം ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആശയവിനിമയം , ടീച്ചിങ് , ഐ .റ്റി എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള പുതിയ അവസരവും ഉണ്ടാകുന്നതാണ് . ദൂര ദേശത്തു നിന്നുള്ള ജോലികൾ, വിദേശ യാത്രകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കാം. ഉപരി പഠനം, തീർത്ഥ യാത്രകൾ , എന്നിവയ്ക്കും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഈ അവസരം വളരെ പ്രധാനമാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരവും ഉണ്ടാകാം. ടെക്ക്നിക്കൽ രംഗത് നിന്നുള്ള അവസരവും ലാഭിക്കാം.മുതിർന്ന വ്യക്തികളുമായി കൂടുതൽ ഇടപഴകാൻ ഉള്ള അവസരവും ലഭിക്കുന്നതാണ്. പുതിയ ലോങ്ങ് ടേം പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനുകൾ ഈ സമയം ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങൾ വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ് ഉള്ളത്. പുതിയ പങ്കാളിത്ത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകും പക്ഷെ ഇവയിലേക്ക് എടുത്ത് ചാടരുത്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ബിസിനസ്/ജീവിത പങ്കാളിയും ആയുള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ദൂര യാത്രകൾ, ആത്മീയ കാര്യങ്ങളിൽ ഉള്ള ശ്രദ്ധ ഇവയും ഈ അവസരം ഉണ്ടാകും. പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരം , ജോലിയിൽ പുതിയ അവസരങ്ങൾ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഉണ്ടാകുന്നതാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടും. പുതിയ ബിസ്നസ് ബന്ധത്തിന് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫർ, പുതിയ വ്യക്തികളുമായുള്ള ചർച്ചകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവ എല്ലാം തന്നെ ഈ ആഴ്ച ലഭിക്കുന്നതാണ്. ദൂരദേശത്തു നിന്നുള്ള ജോലികൾ, ഉപരി പഠനത്തിന് ഉള്ള അവസരം ഇവയും പ്രതീക്ഷിക്കുക, മീഡിയ , എഴുത്തു എന്ന രംഗത് പ്രവർത്തിക്കുന്നവർക്കും ഈ അവസരം ജോലികൾ ലഭിക്കുന്നതാണ്.. സാമ്പത്തിക വിഷയങ്ങളും ഈ സമയം സജീവമാകും. പുതിയ സാമ്പത്തിക മാര്ഗപങ്ങളെ കുറിച്ചുള്ള ചര്ച്ചംകൾ, പാര്ട്ട് ‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം തന്നെ ഉണ്ടാകുന്നതാണ്. ടാക്സ്‌, ഇന്ഷുറന്സ് , പി. എഫ് എന്നിവയിൽ തിരുത്തലുകൾ ഉണ്ടാകും. പല തരം ലോണുകള്ക്ക് വേണ്ടി ഉള്ള ചര്ച്ചയകളും നടക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP