Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ കബളിപ്പിച്ച് 75 പവൻ തട്ടിയെടുത്തു; 26കാരനായ യുവാവും അമ്മയും അറസ്റ്റിൽ: 15കാരി പണം നൽകിയത് സാമ്പത്തിക ബാധ്യതകൾ വിവരിച്ചുള്ള യുവാവിന്റെ പോസ്റ്റ് കണ്ട്

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിയെ കബളിപ്പിച്ച് 75 പവൻ തട്ടിയെടുത്തു; 26കാരനായ യുവാവും അമ്മയും അറസ്റ്റിൽ: 15കാരി പണം നൽകിയത് സാമ്പത്തിക ബാധ്യതകൾ വിവരിച്ചുള്ള യുവാവിന്റെ പോസ്റ്റ് കണ്ട്

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ കബളിപ്പിച്ച് 75 പവൻ തട്ടിയെടുത്ത കേസിൽ യുവാവും അമ്മയും അറസ്റ്റിൽ. സമൂഹ മാധ്യമത്തിലൂടെ വിദ്യാർത്ഥിയുമായി പരിചയം സ്ഥാപിച്ച ശേഷം സംസാരിച്ച് കെണിയിൽ വീഴ്‌ത്തി സ്വർണം തട്ടിയെടുക്കുക ആയിരുന്നു. ആറ്റിങ്ങൽ സ്വദേശിയായ പതിനഞ്ചുകാരിയാണു തട്ടിപ്പിനിരയായത്. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്.

രണ്ട് വർഷം മുൻപാണ് ഷിബിൻ പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പെൺകുട്ടി കാര്യങ്ങൾ തിരക്കി. വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നു പെൺകുട്ടിയിൽ നിന്നു മനസ്സിലാക്കിയ ഷിബിൻ അത് ആവശ്യപ്പെട്ടു. അലമാരയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പെൺകുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു. പരിശോധനയിൽ 9,80,000 രൂപ യുവാവിന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP