Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപത്തോട് ചേർന്ന് നായയുടെ ജഡം കത്തിച്ച സംഭവം: പിന്നിൽ നാലംഗ സംഘം എന്ന് സൂചന; ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു; സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി

പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപത്തോട് ചേർന്ന് നായയുടെ ജഡം കത്തിച്ച സംഭവം: പിന്നിൽ നാലംഗ സംഘം എന്ന് സൂചന;  ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു; സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപത്തോട് ചേർന്ന് നായയുടെ ജഡം കത്തിച്ച സംഭവത്തിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് സ്മൃതി മണ്ഡപത്തിനു സമീപം മൃഗങ്ങളുടെ ജഡം കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടത്തിയത്. സ്മൃതിമണ്ഡപത്തെ നശിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമമാണ് ഇതെന്ന് ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ വിനോദ് കുമാർ പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംഭവത്തിൽ ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിനു പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും ആരോപണമുണ്ട്. ചത്തുകിടന്ന നായയെ സ്മൃതിമന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമാണെന്നും സൂചന ലഭിച്ചിട്ടുണ്ട് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതൃത്വം പൊലീസിനെ സമീപിക്കും.

സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളൊന്നും നേതൃത്വം ഉന്നയിച്ചിട്ടില്ല. അതസമയം, കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതിനായി കെ.ജി മാരാരുടെ സ്മൃതി മന്ദിരത്തിന് മുന്നിൽ വിറകും മറ്റും കൂട്ടിയിട്ടതിൽ കോർപ്പറേഷനെതിരേ ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇത് ബോധപൂർവം ചെയ്തതെല്ലെന്നും കോവിഡ് മരണങ്ങൾ കൂടിയ സാഹചര്യത്തിൽ സംഭവിച്ചു പോയതാണെന്നും ആയിരുന്നു കോർപ്പറേഷന്റെ വിശദീകരണം. വിറകുകൾ മാറ്റാമെന്നും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP