Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ച്ശീർ പൂർണമായും പിടിച്ചെടുത്ത് താലിബാൻ; പിടിച്ചെടുക്കൽ അഫ്ഗാൻ പ്രതിരോധ സേന വക്താവ് കൊല്ലപ്പെട്ടതിന് പിന്നാലെ; വ്യോമ സേനയെ നൽകി പരിപൂർണ്ണ സഹായവുമായി പാക്കിസ്ഥാനും; സർക്കാർ ഓഫീസുകൾ നിയന്ത്രണത്തിലാക്കിയെന്ന് അവകാശവാദം; ഗവർണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നിൽ കൊടി ഉയർത്തി ആഹ്ലാദ പ്രകടനം

പഞ്ച്ശീർ പൂർണമായും പിടിച്ചെടുത്ത് താലിബാൻ; പിടിച്ചെടുക്കൽ അഫ്ഗാൻ പ്രതിരോധ സേന വക്താവ് കൊല്ലപ്പെട്ടതിന് പിന്നാലെ; വ്യോമ സേനയെ നൽകി പരിപൂർണ്ണ സഹായവുമായി പാക്കിസ്ഥാനും; സർക്കാർ ഓഫീസുകൾ നിയന്ത്രണത്തിലാക്കിയെന്ന് അവകാശവാദം; ഗവർണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നിൽ കൊടി ഉയർത്തി ആഹ്ലാദ പ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

കാബൂൾ: അഫ്ഗാനിസ്താനിൽ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂർണ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദാണ് പഞ്ചശിർ തങ്ങൾ പിടിച്ചെടുത്തതായി പ്രഖ്യാപനം നടത്തിയത്.പഞ്ച്ശീർ പ്രവിശ്യാ ഗവർണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നിൽ താലിബാൻ അംഗങ്ങൾ നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ഒപ്പം പ്രദേശത്ത് താലിബാൻ തങ്ങളുടെ കൊടി ഉയർത്തുകയും ചെയ്തു.

പഞ്ച്ശീറിലെ താലിബാൻ വിരുദ്ധ പ്രതിരോധ സേനയുടെ വക്താവ് ഫഹിം ദഷ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശം താലിബാൻ കീഴടക്കിയത്.ജാമിയത്ത്-ഇ-ഇസ്ലാമി പാർട്ടിയിലെ മുതിർന്ന അംഗവും അഫ്ഗാൻ മാധ്യമപ്രവർത്തക ഫെഡറേഷനിൽ അംഗവുമായിരുന്നു ഫഹിം ദഷ്ടി.

കാബൂളിന് ഏകദേശം 145 കിലോമീറ്റർ വടക്ക് ഹിന്ദു കുഷ് മലനിരകളിലാണ് പഞ്ച്ശീർ താഴ്‌വര. സർക്കാരിനെ അട്ടിമറിച്ച് അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തെങ്കിലും താലിബാന് പഞ്ച്ശീർ താഴ്‌വരയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞിരുന്നില്ല. കടുത്ത പ്രരോധമാണ് അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധസേന ഈ പ്രദേശത്ത് നടത്തിവരുന്നത്.

വെള്ളിയാഴ്ച രാത്രി പഞ്ച്ശീർ പ്രവിശ്യയിൽ താലിബാൻ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ സേനയ്ക്ക് അവരുടെ വക്താവിനെ നഷ്ടമായിരിക്കുന്നത്. ദഷ്ടിയുടെ മരണത്തിന് പിന്നാലെ താഴ്‌വര ഉടൻ താലിബാൻ പിടിച്ചെടുക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ പ്രതിരോധ സേന ഇത്തരം വാർത്തകൾ നിഷേധിക്കുകയായിരുന്നു.പഞ്ച്ശീർ പ്രവിശ്യയിൽ നിന്ന് താലിബാൻ പിന്തിരിഞ്ഞാൽ യുദ്ധം അവസാനിപ്പിക്കാനും ചർച്ചകൾ ആരംഭിക്കാനും തയ്യാറാണെന്ന് പ്രതിരോധ സേനയുടെ നേതാവ് അഹ്‌മദ് മസൂദ് പറഞ്ഞിരുന്നു.

എന്നാൽ ഇതിനൊന്നും ഇട നൽകാതെയാണ് താലിബാൻ പഞ്ചശിർ കീഴടക്കിയത്.പഞ്ച്ഷീറിൽ ആക്രമണം നടത്താനായി താലിബാന് പാക്കിസ്ഥാൻ സേനയെ വിട്ടുകൊടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് വ്യോമസേന വിമാനത്തിൽ സൈന്യത്തെ ഇറക്കിയെന്നാണ് റിപ്പോർട്ട്.ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറിൽ നിന്നും താലിബാന് നേരിടേണ്ടി വന്നത്. നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർക്കാരുണ്ടാക്കുന്നതിന് മുൻപ് താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പാഞ്ച്ശിർ പ്രവിശ്യ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.

 അതേ സമയം പ്രതിരോധ സേനയുടെ തലവനായ അഹ്‌മദ് മസൂദ് താലിബാന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP