Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാക്സിൻ എടുത്തിട്ടും രോഗം വർദ്ധിക്കുന്ന ഇസ്രയേലിന്റെ ചരിത്രം ആവർത്തിച്ച് അമേരിക്കയും; 53 ശതമാനം പേർക്കും ഡബിൾ വാക്സിനേഷൻ നടന്നിട്ടും കഴിഞ്ഞ വർഷത്തിന്റെ പതിന്മടങ്ങ് വർദ്ധിച്ച് കോവിഡ്; ഡെൽറ്റ കരുത്ത് കാട്ടുമ്പോൾ

വാക്സിൻ എടുത്തിട്ടും രോഗം വർദ്ധിക്കുന്ന ഇസ്രയേലിന്റെ ചരിത്രം ആവർത്തിച്ച് അമേരിക്കയും; 53 ശതമാനം പേർക്കും ഡബിൾ വാക്സിനേഷൻ നടന്നിട്ടും കഴിഞ്ഞ വർഷത്തിന്റെ പതിന്മടങ്ങ് വർദ്ധിച്ച് കോവിഡ്; ഡെൽറ്റ കരുത്ത് കാട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ഡെൽറ്റാ വകഭേദം അമേരിക്കയിൽ കാട്ടുതീ പോലെ പടരുകയാണ്. 53 ശതമാനത്തിലേറെപേർക്ക് വാക്സിന്റെ രണ്ടു ഡോസുകളും നൽകിയിട്ടും പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ഒരു വർഷം മുൻപുണ്ടായിരുന്നതിന്റെ നാലിരട്ടി വരെ വർദ്ധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

ലേബർ ഡേ വാരാന്ത്യത്തിലേക്ക് കടക്കുമ്പോൾ, അമേരിക്ക നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരാഴ്‌ച്ചയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിന്റെ ശരാശരി 1,63,000 ആണെന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 2020-ലെ ലേബർ ഡേ വാരാന്ത്യത്തിലെ കണക്കിന്റെ 300 ശതമാനം കൂടുതലാണിത്.

അതുപോലെ ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തിന്റേതിനേക്കാൾ ഇരട്ടിയായി ഉയർന്നപ്പോൾ മരണ നിരക്കിൽ ഉണ്ടായിരിക്കുന്നത് 80 ശതമാനത്തിന്റെ വർദ്ധനവാണ്. 53 ശതമാനം പേർക്ക് രണ്ടു ഡോസുകളും അതുപോലെ 62 ശതമാനത്തിലേറെ പേർക്ക് ചുരുങ്ങിയത് ഒരു ഡോസ് വാക്സിനും നൽകിക്കഴിഞ്ഞ രാജ്യത്തെ അവസ്ഥയാണിത്.

രോഗവ്യാപനം കുതിച്ചുയരുമ്പോഴും അതിനനുസരിച്ചുള്ള ഒരു വർദ്ധനവ് ചികിത്സതേടി ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഉണ്ടാകുന്നില്ല എന്നതും വാസ്തവമാണ്. രോഗം ഗുരുതരമാകാതെ നോക്കാൻ വാക്സിൻ കാര്യക്ഷമമാണെന്നതിന്റെ തെളിവാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഡെൽറ്റാ വകഭേദം നാശം വിതച്ചു മുന്നേറുന്നതിനിടയിൽ ലോസ് ഏഞ്ചലസിലും മിയാമിയിലും പുതിയ ഭീകര വകഭേദമായ എം യു വകഭേദം ചുവടുറപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആദ്യമായി കൊളംബിയയിൽ കണ്ടെത്തിയ ഈ വകഭേദത്തെ കുറിച്ച് ഇപ്പോഴും ശാസ്ത്രലോകത്തിന് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമല്ല. എന്നാൽ, വാക്സിനെ അതിജീവിക്കാൻ കെൽപുള്ള ജനിതകമാറ്റം ഇതിന് സംഭവിച്ചിട്ടുള്ളതായി അനുമാനിക്കുന്നു. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ ഒരു കുറിപ്പിലാണ് ഇത് പറഞ്ഞിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ലോസ് ഏഞ്ചലസിൽ മു വകഭേദത്തിന്റെ സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂൺ 19 നും ഓഗസ്റ്റ് 21 നും ഇടയിൽ 167 മു കേസുകളാണ് ലോസ് ഏഞ്ചലസിൽ ഉണ്ടായതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതോടെ ലോസ് ഏഞ്ചലസിലെ ജനങ്ങൾ കൂടുതൽ കരുതൽ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

കഴിയുന്നതും എല്ലാവരും തന്നെ വാക്സിൻ എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മു വകഭേദത്തിന്റെ നീക്കങ്ങൾ അമേരിക്ക സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ഡോ. ആന്റണി ഫോസി പറഞ്ഞു. ഇപ്പോൾ ഇത് ഒരു ഭീഷണിയായി വളർന്നിട്ടില്ലെന്നും, ഇപ്പോൾ ഭീഷണി ഉയർത്തുന്നത് ഡെൽറ്റ വകഭേദമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം തുടങ്ങിയതുമുതൽ തന്നെ രോഗത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള ഫ്ളോറിഡയിൽ നിന്നും മു വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഡെൽറ്റ വകഭേദം തന്നെയാണ്ഇവിടെ നാശം വിതയ്ക്കുന്നതെങ്കിലും മു വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത് മിയാമിയിൽ നിന്നായിരുന്നു. അമേരിക്കയിലെ മൊത്തം കോവിഡ് വ്യാപനത്തിന്റെയും കോവിഡ് മരണങ്ങളുടെയും അഞ്ചിലൊന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഫ്ളോറിഡയിൽ നിന്നാണ്.

ഇവിടെ പല ആശുപത്രികളും മൃതദേഹങ്ങൾ സൂക്ഷിക്കുവാൻ റെഫ്രിജറേറ്റഡ് ട്രക്കുകൾ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. അതുപോലെ സെമിത്തേരികളിലും ശ്മശാനങ്ങളീലും മൃതദേഹങ്ങളുമായി ആളൂകൾ കാത്തുനിൽക്കുന്ന സാഹചര്യവുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP