Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നന്ദിഗ്രാമിലെ തോൽവിയുടെ കല്ലുകടി മാറ്റാൻ മമതയ്ക്കും തൃണമൂലിനും വഴി തെളിഞ്ഞു; മാസങ്ങളായുള്ള സമ്മർദ്ദത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങി; ഭവാനിപൂരിൽ അടക്കം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തൃണമൂലിൽ ആഹ്ലാദാരവം; മുഖ്യമന്ത്രിയായി തുടരാൻ ജയം അനിവാര്യം

നന്ദിഗ്രാമിലെ തോൽവിയുടെ കല്ലുകടി മാറ്റാൻ മമതയ്ക്കും തൃണമൂലിനും വഴി തെളിഞ്ഞു; മാസങ്ങളായുള്ള സമ്മർദ്ദത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വഴങ്ങി; ഭവാനിപൂരിൽ അടക്കം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തൃണമൂലിൽ ആഹ്ലാദാരവം; മുഖ്യമന്ത്രിയായി തുടരാൻ ജയം അനിവാര്യം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഭരണശൂന്യത ഒഴിവാക്കാൻ മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഡിഷയിലെ രെുനിയമസഭാ മണ്ഡലത്തിലും, ഭവാനിപൂർ അടക്കം ബംഗാളിലെ മൂന്നിലും ഈ മാസം 30 ന് ഉപതിരഞ്ഞെടുപ്പ് നടക്കും. സ്ഥാനാർത്ഥികളുടെ മരണവും രാജിയും മൂലം ഒഴിഞ്ഞു കിടക്കുന്ന മറ്റു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയുടെ അഭ്യർത്ഥന മാനിച്ചും പൊതുതാൽപര്യം കണക്കിലെടുത്തും ആണ് മമതയ്ക്ക് ഒഴിവ് നൽകിയത്. തൃണമൂൽ കോൺഗ്രസ് 213 സീറ്റിൽ വിജയിച്ചെങ്കിലും നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ഭവാനിപൂരിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. മുഖ്യമന്ത്രിയായി തുടരാൻ നവംബർ അഞ്ചിനകം മമത തിരഞ്ഞെടുക്കപ്പെടണം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ സുവേന്ദു അധികാരിക്കെതിരെ മത്സരിക്കാനായിരുന്നു മമത സ്വന്തം മണ്ഡലമായ ഭവാനിപുരിനെ കൈവിട്ടത്. നന്ദിഗ്രാമിൽ സുവേന്ദുവിനോട് തോറ്റെങ്കിലും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ മമതക്ക് കഴിഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദത്തിലേറി ആറു മാസത്തിനകം ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് വിജയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം. ഭവാനിപുർ വഴി വീണ്ടും സഭയിലെത്താമെന്നാണ് മമതയുടെ കണക്കുകൂട്ടൽ.

ഒരിക്കൽ കൈവിട്ടെങ്കിലും സ്വന്തം മണ്ഡലത്തിലെ ജനങ്ങളിൽ വീണ്ടും വിശ്വാസമർപ്പിക്കാനാണ് മമതയുടെ തീരുമാനമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. നിയമസഭ തെരഞ്ഞെടുപ്പിൽ ഭവാനിപുരിൽ മത്സരിച്ച തൃണമൂൽ സ്ഥാനാർത്ഥി സോവൻദേബ് ചദോപാധ്യായ ഫലപ്രഖ്യാപനം വന്ന ഉടൻ രാജിവെച്ച് മമതക്കായി മണ്ഡലം ഒഴിച്ചിട്ടിരുന്നു.

ഈ മാസം ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 13നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ.ഭവാനിപുർ കൂടാതെ ബംഗാളിലെ സംസർഗഞ്ച്, ജങ്കിപുർ, ഒഡിഷയിലെ പിപ്ലി എന്നീ മണ്ഡലങ്ങളിലാണ് ഈ മാസം 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് വ്യാപനവും സ്ഥാനാർത്ഥിയുടെ മരണവും മൂലമാണ് ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് നടപടികൾ.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയം ആയെന്നും ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് തൃണമൂൽ ഏതാനും മാസങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. മൂന്നുസീറ്റിലും തൃണമൂലിനാണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP