Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; ഇതാദ്യമായി ജോ ബൈഡനെ കാണാൻ മോദി പറക്കുന്നത് സെപ്റ്റംബർ അവസാന വാരം; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണവും പാക്കിസ്ഥാന്റെ കുത്തിത്തിരിപ്പുകളും മുഖ്യചർച്ചാവിഷയം ആകും

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; ഇതാദ്യമായി ജോ ബൈഡനെ കാണാൻ മോദി പറക്കുന്നത് സെപ്റ്റംബർ അവസാന വാരം; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണവും പാക്കിസ്ഥാന്റെ കുത്തിത്തിരിപ്പുകളും മുഖ്യചർച്ചാവിഷയം ആകും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ അവസാന വാരം അമേരിക്ക സന്ദർശിക്കും. പ്രസിഡന്റായി ജോ ബൈഡൻ ചുമതയേറ്റ ശേഷമുള്ള ആദ്യ സന്ദർശനം. ഇപ്പോൾ നടക്കുന്ന ചർച്ചയ്ക്ക് അനുസരിച്ച് കാര്യങ്ങൾ നീങ്ങിയാൽ, സെപ്റ്റംബർ 22-27 സമയത്തായിരിക്കും സന്ദർശനം. ബെഡനുമായുള്ള മോദിയുടെ നേരിട്ടുള്ള ആദ്യകൂടിക്കാഴ്ചയാവും ഇത്. വിർച്വൽ പ്ലാറ്റ്‌ഫോമിൽ ഇതിന് മുമ്പ് മൂന്നുതവണ ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മാർച്ചിലെ ക്വാഡ് ഉച്ചകോടി, ഏപ്രിലിലെ കാലാവസ്ഥാ ഉച്ചകോടി, ജൂണിലെ ജി-7 ഉച്ചകോടി എന്നീ സമ്മേളനങ്ങളിൽ

ജി-7 ഉച്ചകോടിക്കായി യുകെയിലേക്ക് മോദി പറക്കേണ്ടതായിരുന്നു. എന്നാൽ, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വീശിയടിച്ചതോടെ യാത്ര റദ്ദാക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വളരെ വേഗം ഉരുത്തിയിരുന്ന പശ്ചാത്തലത്തിൽ, മോദിയുടെ യുഎസ് സന്ദർശനത്തിന് വളരെ പ്രധാന്യമുണ്ട്. ബൈഡനെ കൂടാതെ യുഎസ് ഭരണകൂടത്തിലെ മറ്റ് ഉന്നത നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.

ഏറ്റവുമൊടുവിൽ, 2019 സെപ്റ്റംബറിലാണ് മോദി അമേരിക്ക സന്ദർശിച്ചത്. ഹൗഡി മോദി പരിപാടിയിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനൊപ്പം. അന്ന് അപ്കി ബാർ ട്രംപ് സർക്കാർ എന്ന മോദിയുടെ പഞ്ച്‌ലൈൻ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിന് അത്ര ഇഷ്ടമായില്ല താനും. രണ്ട് വർഷങ്ങൾ പിന്നിട്ട സാഹചര്യത്തിൽ ജമ്മു-കശ്മീരിലെ മനുഷ്യാവകാശങ്ങളെ കുറിച്ചും മറ്റും ശബ്ദമുയർത്തുന്ന ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ വിശ്വാസം ആർജ്ജിക്കാനായിരിക്കും ശ്രമം.

അയൽക്കാരുടെ ഭീഷണി

ചൈനയുടെ വർദ്ധിച്ച് വരുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും അമേരിക്കയും ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികൾ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കും. മോദിയുടെ സന്ദർശന വേളയിൽ തന്നെ ക്വാഡ് നേതാക്കളുടെ ഒരു ചെറിയ ആഭ്യന്തര ഉച്ചകോടി വാഷിങ്ടൺ ഡിസിയിൽ ആലോചിക്കുന്നുണ്ട്. മോദിയും ബൈഡനും സംയുക്തമായും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗയും വെർച്ച്വലായും പങ്കെടുക്കുന്ന തരത്തിലും ആലോചനയുണ്ട്.

മോദിയുടെ സന്ദർശനത്തിന് രൂപം നൽകാൻ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശ്രിങ്‌ള ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ, ഡപ്യൂട്ടി സെക്രട്ടറി വെൻഡ് ഷെർമാൻ എന്നിവരുമായി തന്ത്രപ്രധാനമായ ഉഭയകക്ഷി വിഷയങ്ങളും അഫ്ഗാനിസ്ഥാൻ പോലെയുള്ള ആഗോള പ്രശ്‌നങ്ങളും കൂടിയാലോചിച്ചു. താലിബാനുമായി ഇന്ത്യ ചർച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സർക്കാരിനെ തത്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നത തലത്തിലെ ധാരണ. പ്രധാനമന്ത്രി നേരിട്ട് മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദന സന്ദേശം നൽകുന്നതോ ഒഴിവാക്കും. താലിബാൻ സർക്കാരിന്റെ നിലപാട് എന്താവും എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഫയിസ് ഹമീദ് കാബൂളിലെത്തിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ഉദ്യോഗസ്ഥരും ലഫ്റ്റനന്റ് ജനറൽ ഫയിസ് ഹമീദിനൊപ്പം ഉണ്ട്. അഫ്ഗാനിസ്ഥാന്റെ പുതിയ സൈന്യത്തെ പരിശീലിപ്പിക്കുമെന്ന് പാക്കിസ്ഥാൻ സൈന്യവും താലിബാനെ അറിയിച്ചു.

താലിബാനു പിന്നിൽ ഒരു സമയത്ത് പാക്കിസ്ഥാനായിരുന്നു എന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശ്രിങ്‌ള ന്യൂയോർക്കിൽ പറഞ്ഞു. പാക് കേന്ദ്രീകൃത ഭീകരസംഘനടകളോടുള്ള പുതിയ സർക്കാരിന്റെ നിലപാട് നിരീക്ഷിക്കുമെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കാനുള്ള കരുതലോടെയാവും ഇന്ത്യയുടെ അടുത്ത നീക്കങ്ങൾ.

ഓഗസ്റ്റ് 31 ന് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയ ശേഷം ഇന്ത്യയുടെയും അമേരിക്കയും ഉന്നതതല കൂടിയാലോചനയായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP