Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫെഡ് ഇ-ക്രെഡിറ്റ്: ഓൺലൈൻ വായ്പാ പദ്ധതിയുമായി ഫെഡറൽ ബാങ്ക്; ആദ്യ ഇടപാടുകാർക്ക് പലിശ ഇളവും

ഫെഡ് ഇ-ക്രെഡിറ്റ്: ഓൺലൈൻ വായ്പാ പദ്ധതിയുമായി ഫെഡറൽ ബാങ്ക്;  ആദ്യ ഇടപാടുകാർക്ക് പലിശ ഇളവും

കൊച്ചി: ബാങ്കിന്റെ ആദ്യത്തെ ഡിജിറ്റൽ വായ്പാ പദ്ധതിയായ ഫെഡ് ഇക്രെഡിറ്റ് ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ബാങ്ക് ആരംഭിക്കാൻ ലക്ഷ്യമിടുന്ന വിവിധതരം ഓൺലൈൻ വായ്പാ പദ്ധതികളിൽ ആദ്യത്തേതാണിത്.

ഫെഡ് ഇ-ക്രെഡിറ്റ് ഉപയോഗിച്ച് ഇടപാടുകാർക്ക് തങ്ങളുടെ സ്ഥിരനിക്ഷേപത്തിന്മേൽ 90 ശതമാനം വരെ ഇന്റർനെറ്റ് ബാങ്കിങ് (ഫെഡ്‌നെറ്റ്) മുഖാന്തിരം ഓൺലൈൻ വഴി വായ്പ എടുക്കാൻ സാധിക്കുന്നതാണ്. ഫെഡ് നെറ്റ് വഴി തന്നെ ഈ വായ്പ അടച്ചുതീർക്കാനും സൗകര്യമുണ്ട്. ആദ്യത്തെ 1000 ഫെഡ് ഇ- ക്രെഡിറ്റ് ഇടപാടുകാർക്ക് പലിശയിൽ ഇളവു ലഭിക്കുന്നതാണ്.  

ഡിജിറ്റൽ ഉൽപന്നങ്ങളിലൂടെയും നടപടിക്രമങ്ങളിലൂടെയും ഇടപാടുകാർക്ക് സമാനതകളില്ലാത്ത സൗകര്യം പ്രദാനം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഫെഡറൽ ബാങ്ക് റീട്ടെയ്ൽ ബിസിനസ് മേധാവി കെ.എ.ബാബു പറഞ്ഞു. വായ്പ എടുക്കാൻ ബാങ്കിൽ വരേണ്ടതില്ലാത്തതിനാലും കടലാസുജോലികൾ ആവശ്യമില്ലാത്തതിനാലും വിദേശ ഇന്ത്യാക്കാരുൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ഫെഡ് ഇ-ക്രെഡിറ്റ് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ ഡിജിറ്റൽ പദ്ധതികളുമായി ബാങ്ക് രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP