Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അന്തർ സംസ്ഥാന ലഹരിമരുന്ന് മൊത്ത വിതരണക്കാരനെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് കോഴിക്കോട്ടെ പൊലീസ്; കുടുങ്ങിയത് ചെന്നൈ മുതലിപ്പെട്ട് സ്ട്രീറ്റിൽ റംസാൻ അലി; പൊലീസ് ജീപ്പ് കത്തിച്ച് രക്ഷപ്പെട്ട് മറ്റൊരു പ്രതിയും

അന്തർ സംസ്ഥാന ലഹരിമരുന്ന് മൊത്ത വിതരണക്കാരനെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് കോഴിക്കോട്ടെ പൊലീസ്; കുടുങ്ങിയത് ചെന്നൈ മുതലിപ്പെട്ട് സ്ട്രീറ്റിൽ റംസാൻ അലി; പൊലീസ് ജീപ്പ് കത്തിച്ച് രക്ഷപ്പെട്ട് മറ്റൊരു പ്രതിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അന്തർ സംസ്ഥാന ലഹരിമരുന്ന് മൊത്ത വിതരണക്കാരനെ തമിഴ്‌നാട്ടിൽ വച്ച് കേരളാ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് ചെന്നൈ മുതലിപ്പെട്ട് സ്ട്രീറ്റിൽ റംസാൻ അലി (35) യെയാണ് മെഡിക്കൽ കോളേജ് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനും സംഘവും പിടികൂടിയത്.

കോഴിക്കോട്ട് എംഡിഎംഎ പിടികൂടിയ കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുമായി തമിഴ്‌നാട്ടിൽ നടത്തിയ അന്വേഷണത്തിലാണ് റംസാൻ അലിയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ കേസിലെ രണ്ടാം പ്രതി അൻവർ തസ്ലീമിനൊപ്പം ഇയാൾ കുവൈത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ചെന്നൈയിൽ ട്രിപ്പ്ളിക്കെയിൻ എന്ന സ്ഥലത്ത് നിന്നാണ് റംസാൻ മയക്കു മരുന്ന് സംഘടിപ്പിക്കുന്നത്. കേസിലെ മറ്റൊരു കണ്ണിയായ തമിഴ്‌നാട് തിരുവാരൂർ സ്വദേശിയായ വിനോദ് കുമാറിനെ പിടികൂടാനുള്ള ശ്രമം പരാജയപ്പട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പൊലീസ് ഇയാൾ താമസിക്കുന്ന ചേരിയിലെ വീട് വളഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.

പ്രദേശവാസികളുടെ സഹായത്തോടെ വിനോദ് പൊലീസിനെ ആക്രമിച്ച് ജീപ്പ് കത്തിക്കാൻ ശ്രമിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. മയക്കുമരുന്ന് സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP