Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഹി - അഴിയൂർ ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

മാഹി - അഴിയൂർ ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

അനീഷ് കുമാർ

മാഹി :മാഹി -അഴിയൂർ ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് തകർന്നു. ദേശീയപാതയിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ലോറികൾ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർ ഉൾപ്പടെ മൂന്നു പേർക്കാണ് പരുക്കേറ്റത്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതര പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെ ചോമ്പാൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ പുഴിത്തല പഴയ ഷനീന ടാക്കീസിന് മുന്നിലാണ് അപകടമുണ്ടായത്.

കോഴിക്കോട് ഭാഗത്തേക്ക് ടാർ കയറ്റി പോകുകയായിരുന്ന ലോറിയും തലശ്ശേരി ഭാഗത്തേക്ക് മത്സ്യവുമായി വരികയായിരുന്ന ലോറിയും തമ്മിലാണ് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർമാരും ക്ലീനറും തമിഴ്‌നാട് സ്വദേശികളാണ് . നാഗപട്ടണം വേദറാണിയിലെ ബാലദണ്ഡപാണി ( 34 ) , കടലുർ ഷാളഗിരി ബാബു ( 59 ) കടലുർ ശിവാനന്ദപുരം സ്റ്റീഫൻ രാജ് ( 34 ) എന്നിവർക്കാണ് പരിക്കേറ്റത്.

മൂന്നു പേരെയും മാഹി ഗവ . ജനറൽ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ സ്റ്റീഫൻ രാജിന് കാലിന്റെ എല്ല് പൊട്ടുകയും ഷോൾഡറിനും കൈമുട്ടിനും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചോമ്പാൽ എസ്, ഐ വി.കെ. മനീഷ്, മാഹി എസ്‌ഐ പുനീത് രാജ് എന്നിവരടങ്ങുന്ന പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി. അപകടസമയത്ത് കനത്ത മഴയുണ്ടായതായി പൊലീസ് പറഞ്ഞു .

അപകടത്തിൽ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറെ ലോറി വെട്ടി പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. മാഹി അഗ്‌നിശമന രക്ഷാവിഭാഗം ലീഡിങ്ങ് ഫയർമാൻ രഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിൽ ഡ്രൈവർ ജെ. ഗോവിന്ദൻ , ഫയർമാന്മാരായ ജിതേഷ് പി.എം,. വിനോദ് പി.വി, ശ്രീജിത്ത് വി, വിജേഷ് പി.വി, എന്നിവരും കൂടെ നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി തിങ്കളാഴ്‌ച്ച രാവിലെ 11 മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP