Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോക്ടറും എഞ്ചിനീയറും ഒന്നുമാകേണ്ട; അറ്റിപൊളിയായി ലോറി ഓടിക്കാൻ പഠിക്കുക; ഹെവി ലൈസൻസ് എടുത്താൽ യൂറോപ്പിൽ എവിടെയും ജോലി; ഡ്രൈവർമാരെ കിട്ടാതെ വലഞ്ഞ് യൂറോപ്പ്

ഡോക്ടറും എഞ്ചിനീയറും ഒന്നുമാകേണ്ട; അറ്റിപൊളിയായി ലോറി ഓടിക്കാൻ പഠിക്കുക; ഹെവി ലൈസൻസ് എടുത്താൽ യൂറോപ്പിൽ എവിടെയും ജോലി; ഡ്രൈവർമാരെ കിട്ടാതെ വലഞ്ഞ് യൂറോപ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ ഡ്രവർമാർക്ക് വൻ തുക ശമ്പളമായി നൽകുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് യൂറോപ്പിലാകെ ഡ്രൈവർമാർക്ക് ക്ഷാമം നേരിടുന്നു എന്നാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചൈനയിലേയും വിദൂരപൂർവ്വ് ദേശങ്ങളിലേയും പല തുറമുഖങ്ങളും അടച്ചിടേണ്ടി വന്നതുകൊണ്ട് ആഗോള വിതരണ ശൃംഖല താറുമാറായിരിക്കുകയാണ് ഈ സാഹചര്യത്തിൽ യൂറോപ്പിൽ ഏതാണ് 4 ലക്ഷത്തോളം ഡ്രൈവർമാരുടെ ഒഴിവുകൾ നികത്താതെ കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബ്രിട്ടനിൽ ഇപ്പോൾ ഏകദേശം 1 ലക്ഷത്തോളം ഹെവി ഗുഡ്സ് ഡ്രൈവർമാരുടെ കുറവാണ് അനുഭവപ്പെടുന്നത്. സർക്കാരിന്റെ കുടിയേറ്റ നയത്തിലെ പാകപ്പിഴകളാണ് ഇതിനു കാരണം എന്നാണ് കില്ലറ വില്പന മേഖലയിലെ പ്രമുഖർ പറയുന്നത്. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണീയനിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രധാന കാരണം. എന്നാൽ, യൂറോപ്യൻ യൂണീയൻ രാജ്യങ്ങളീലും ഡ്രൈവർമാർക്ക് ക്ഷാമം നേരിടാൻ തുടങ്ങിയതോടെ ബ്രിട്ടനിലെ ഡ്രൈവർ ക്ഷാമത്തിന്റെ യഥാർത്ഥ കാരണം ബ്രെക്സിറ്റ് തന്നെയാണോ എന്ന ചോദ്യവും ഉയര്ന്നു തുടങ്ങിയിട്ടുണ്ട്.

ജർമ്മനിയിൽ കഴിഞ്ഞ വർഷം 45,000 നും 60,000 നും ഇടയിൽ കുറവണ് ഡ്രൈവർമാരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. 2027 ആകുമ്പോഴേക്കും ഇത് 1,85,000 ആയി വർദ്ധിക്കുമെന്നാണ് ഇന്റർനാഷണൽ ട്രാൻസ്പോർട്ട് യൂണിയൻ മുന്നറിയിപ്പ് നൽകുന്നത്. ഫ്രാൻസും സമാനമായ പ്രതിസന്ധി നേരിടുകയാണ്. 2019-ൽ 43,000 ഡ്രൈവർമാരുടെ കുറവാണ് ഫ്രാൻസിൽ ഉണ്ടായിരുന്നത്. ഇറ്റലിയിൽ ഇത് ഏകദേശം 15,000 ആയിരുന്നു. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ക്ഷാമമാണ് ഡ്രൈവർമാരുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

ഇപ്പോഴുള്ള ഈ ക്ഷാമത്തിന് നിരവധി കാരണങ്ങൾ ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണീയനിൽ നിന്നുള്ളവർ മടങ്ങിയതും അതുപോലെ കോവിഡ് പ്രതിസന്ധിമൂലം 40,000 എച്ച് ജി വി ടെസ്റ്റുകൾ റദ്ദാക്കപ്പെട്ടതുമൊക്കെ ഇതിനു കാരണങ്ങളാണ്. മാത്രമല്ല, അദ്ധ്വാനത്തിനനുസരിച്ചുള്ള ശമ്പളം ഇല്ലാത്തതും, നികുതിയുടെ കാര്യത്തിൽ ഉണ്ടായിരുന്ന ലൂപ്പ്ഹോളുകൾ അടച്ചതുംകാരണങ്ങളാണ്.

ഇത് കുറേയേറെ പരിഹരിക്കുവാനായി പല സൂപ്പർമാർക്കറ്റുകളും വൻതുകകളാണ് ഇപ്പോൾ ശമ്പളമായി ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യുന്നത്. ഡോക്ടർമാരേയും എഞ്ചിനീയർമാരേയുംകാൾ ഒക്കെ കൂടുതൽ ശമ്പളമാണ് ഇപ്പോൾ ഹെവി ഡ്യുട്ടി ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യപ്പെടുന്നത്. മാത്രമല്ല, സ്‌കിൽഡ് ലേബർ വിസയിൽ ഡ്രൈവർമാരെ കൂടി ഉൾക്കൊള്ളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം ഉണർത്തെഴുന്നേല്ക്കാൻ ശ്രമിക്കുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് വൻ തിരിച്ചടിയാണ് ഡ്രൈവർമാരുടെ ക്ഷാമം മൂലമുണ്ടായിരിക്കുന്നത്. റെസ്റ്റോറന്റുകളിലേക്കും പബ്ബുകളിലേക്കും മറ്റും ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി എത്തിക്കാൻ പോലും ആകുന്നില്ല. ഡ്രൈവർമാരുടെ ക്ഷാമത്തെ തുടർന്ന് വിതരണ ശൃംഖലയിലെ പ്രവർത്തനങ്ങൾ താറുമാറായതാണ് കാരണം. സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ പ്രതിസന്ധി രൂക്ഷമാകും. ഹോസ്പിറ്റാലിറ്റി മേഖലയിലെ 25 ശതമാനത്തിലധികം സ്ഥാപനങ്ങളിൽ ആവശ്യത്തിന് സാധനങ്ങൾ ഇല്ല എന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP