Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിനു ഊർജം പകർന്നു അമേരിക്ക റീജിയൻ നേതാക്കൾ

വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിനു ഊർജം പകർന്നു അമേരിക്ക റീജിയൻ നേതാക്കൾ

പി. പി. ചെറിയാൻ

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് നവ നേതൃത്വം സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് എന്നീ നേതാക്കൾ പങ്കെടുത്ത് ഭാരവാഹികൾക്ക് ഊർജം പകർന്നു. അതോടൊപ്പം

സൗത്ത് ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് അനീഷ് ജയിംസിന്റെ സാന്നിധ്യം അയൽ പ്രോവിന്‌സിന്റെ പിന്തുണയും പ്രചോദനവുമായി.

2010 ൽ പെൻസൽവേനിയയിൽ മലയാളികൾ തിങ്ങി പാർക്കുന്ന ഫിലാഡൽഫിയ ആസ്ഥാനമാക്കി തുടങ്ങിയ പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനോട് ചേർന്ന് നിന്ന് പ്രവർത്തിക്കുകയും 2016 ൽ വിപുലമായ റീജിയൻ കോൺഫറൻസ് നടത്തുകയും വളരെയധികം സാമൂഹ്യ സേവന പരിപാടികൾക്ക് ഭഗവാക്കാകുകയും ചെയ്തിട്ടുണ്ട്. മനോഹരമായ അമേരിക്ക റീജിയണൽ കോൺഫെറൻസിന് അന്ന് ചുക്കാൻ പിടിച്ചവരിൽ തന്നോടൊപ്പം പ്രധാനികളാണ് സാബു ജോസഫ് സി. പി. എ. (ജനറൽ കൺവീനർ), ജോർജ് പനക്കൽ, പി. സി മാത്യു, ഫിലിപ്പ് മാരേട്ട്, കുരിയൻ സഖറിയ, ഷോളി കുമ്പിളിവേലി, എൽദോ പീറ്റർ, ജോൺ ഷെറി, രുഗ്മിണി പത്മകുമാർ, പിന്റോ കണ്ണമ്പള്ളി, ചാക്കോ കോയിക്കലേത്ത് മുതലായ ഡബ്ല്യൂ. എം. സി. നേതാക്കൾ എന്ന് റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ സ്മരിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ ഫിലാഡൽഫിയയിലെ ആദ്യകാല പ്രവർത്തകനും ഇപ്പോഴത്തെ പ്രൊവിൻസ് ചെയർമാനുമായ ജോസ് ആറ്റുപുറം മീറ്റ് ആൻഡ് ഗ്രീറ്റ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ആതിഥ്യം അരുളുകയും ചെയ്തു.

ഇപ്പോൾ ചുമതല ഏറ്റിരിക്കുന്ന കമ്മിറ്റിക്ക് നേതൃത്വം കൊടുക്കുന്നത് തികഞ്ഞ നേതൃത്വ പാടവമുള്ളവരാണെന്നും ലോകം എമ്പാടുമുള്ള മലയാളികളുടെ നെറ്റ്‌വർക്ക് ശൃഖലയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതോടൊപ്പം നവ നേതൃത്വം രൂപീകരിക്കുവാൻ സഹായിച്ച മുൻ ചെയർമാൻ സാബു ജോസഫ് സി. പി. എ., മുൻ പ്രസിഡന്റ് ജോർജ് പനക്കൽ എന്നിവരോടും മറ്റു ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് നേതാക്കളോടുമുള്ള നന്ദിയും കടപ്പാടും റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ എടുത്തു പറയുകയുണ്ടായി.

പിന്റോ കണ്ണമ്പള്ളി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനങ്ങളെപ്പറ്റി വിശദമായി വിവരിച്ചു. ഒരു സംഘടന എന്നതിലുപരി ഡബ്ല്യൂ. എം. സി. യെ ഒരു ഇന്‌സ്ടിട്യൂഷൻ നിലവാരത്തിലേക്ക് ഉയർത്തുവാൻ റീജിയൻ പ്രവർത്തിച്ചുകൊണ്ടിരിക്കയാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഡിവിഷനായ മലയാളം മിഷൻ അംഗീകാരത്തോടുകൂടി പുതിയ തലമുറയെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഡബ്ല്യൂ. എം. സി. അക്കാദമി' തുടങ്ങിയത് ഇന്‌സ്ടിട്യൂഷൻ ആക്കി മാറ്റുന്നതിന്റ ഭാഗമാണ് എന്നും പിന്റോ കൂട്ടിച്ചേർത്തു.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ നമുക്ക് വലിയ കാര്യങ്ങൾ സമൂഹത്തിനു നൽകുവാൻ കഴിയുമെന്നും ഫിലാഡൽഫിയ പ്രൊവിൻസ് അമേരിക്ക റീജിയണിലെ ഏറ്റവും നല്ല പ്രൊവിൻസായി മാറട്ടെ എന്നും ഫിലിപ്പ് മാരേട്ട് ആശംസിച്ചു. അനീഷ് ജെയിംസും തന്റെയും സൗത്ത് ജേഴ്‌സി പ്രോവിന്‌സിന്റെയും എല്ലാ പിന്തുണയും ഫിലാഡെൽഫിയക്ക് വാഗ്ദാനം ചെയ്തു.

ഫിലാഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് ജോർജ് നടവയൽ തന്റെ ഇതുവരെയുള്ള പ്രവർത്തന പരിചയം വേൾഡ് മലയാളി കൗണ്‌സിലിനുവേണ്ടി ചെലവഴിക്കുമെന്നും തയ്യാറാക്കിയ പ്രവർത്തന കലണ്ടർ പ്രകാരം പ്ലാനിങ്ങോടുകൂടി ഒരു ടീമായി പ്രവർത്തിക്കുമെന്നും പറഞ്ഞു.

യോഗത്തിന് ആതിഥ്യമരുളിയ ജോസ് ആറ്റുപുറവും ആലിസ് ആറ്റുപുറവും എല്ലാവരെയും ഒരുമിച്ചു ഈ കോവിട് സമയത്തും ലഭിച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. കൂടാതെ, പ്രൊവിൻസ് ജനറൽ സെക്രട്ടറി സിബിച്ചൻ ചെമ്പ്‌ളായിൽ, ട്രഷറർ നൈനാൻ മത്തായി മുതലായ മറ്റു ഭാരവാഹികളോടൊപ്പം ഫിലാഡൽഫിയ പ്രൊവിൻസിന് റീജിയൻ പ്രൊജെക്ടുകളിൽ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും ജോസ് ആറ്റുപുറം യോഗത്തിൽ ഉറപ്പു നൽകി.

സിബിച്ചൻ ചെമ്പ്‌ളായിൽ (ജനറൽ സെ ക്രട്ടറി), നൈനാൻ മത്തായി ( ട്രഷറാർ), ജോസ് നൈനാൻ( പി ആർ ഓ), തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്‌ളാമൂട്ടിൽ( വൈസ് പ്രസിഡന്റ്), മാത്യൂ തരകൻ (വൈസ് പ്രസിഡന്റ്), ടോം തോമസ് ( ജോയിന്റ് സെ ക്രട്ടറി, തോമസ് കുട്ടി വർഗീസ് ( ജോയിന്റ് ട്രഷറാർ), ജേക്കബ് കോര (കമ്മിറ്റീ മെംബർ), ബെന്നീ മാത്യൂ (കമ്മിറ്റീ മെംബർ) ആലീസ് ജോസ്, ടീനാ ചെമ്പ്‌ളായിൽ, മിനി നൈനാൻ, ഗ്‌ളോറി ടോം, ലൈസമ്മ ബെന്നി, ഏലിയാമ്മ പോൾ, ലീലാ കോര എന്നിവരും കുടുംബാംഗങ്ങളും വിവിധ വിഷയങ്ങളെപ്പറ്റി നടന്ന ചർച്ചകളിൽ പങ്കെടുത്ത് സമ്മേളനം ധന്യമാക്കി.

അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ്, വൈസ് പ്രെസിഡഡന്റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, വൈസ് ചെയർ ശ്രീമതി ശാന്താ പിള്ളൈ, ട്രഷറർ സെസിൽ ചെറിയാൻ സി. പി. എ, സന്തോഷ് പുനലൂർ, മാത്യൂസ് എബ്രഹാം, ഷാനു രാജൻ, മേരി ഫിലിപ്പ്, ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്, ആലീസ് മഞ്ചേരി, ബെഡ്സിലി, റീജിയൻ പി. ആർ. ഓ. അനിൽ അഗസ്റ്റിൻ, സാബു ജോസഫ് സി. പി. എ., ജോർജ് പനക്കൽ, ചാക്കോ കോയിക്കലേത്ത്, റോയ് മാത്യു, ജോമോൻ ഇടയാടിയിൽ, ഷാജി മത്തായി (ഫിലാഡൽഫിയ), ജെയിംസ് കിഴക്കേടത്ത് (പ്രൊവിൻസ് അഡൈ്വസറി ചെയർമാൻ) എന്നിവർ ഒരു സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ ആശംസ സന്ദേശം അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെയർമാൻ ഡോക്ടർ ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയർ പേഴ്‌സൺ ഡോക്ടർ വിജയലക്ഷ്മി, അഡ്‌മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമ്പൻകുടി, അസ്സോസിയേറ്റ് സെക്രട്ടറി റോണാ തോമസ് മുതലായവർ അനുമോദനങ്ങൾ അറിയിച്ചതായി ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു പറഞ്ഞു.

ജോർജ് നടവയൽ സ്വാഗതം ആശംസിച്ചു. ൽസിബിച്ചൻ ചെമ്പ്‌ളായി കൃതജ്ഞതയും പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP