Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാഹന ഉടമകൾക്ക് വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; യുവാവ് പൊലിസ് പിടിയിൽ; അഷാദ് അലി പിടിയിലായത് വ്യാജസർട്ടിഫിക്കറ്റും ലഹരി മരുന്നും സഹിതം

വാഹന ഉടമകൾക്ക് വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്; യുവാവ് പൊലിസ് പിടിയിൽ; അഷാദ് അലി പിടിയിലായത് വ്യാജസർട്ടിഫിക്കറ്റും ലഹരി മരുന്നും സഹിതം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വാഹന ഉടമകളിൽ നിന്ന് പണം വാങ്ങി വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് നൽകിയുന്ന യുവാവ് പൊലീസ് പിടിയിൽ. പയ്യന്നൂർ സ്വദേശി അഷാദ് അലിയെയാണ് പയ്യന്നൂർ ഡിവൈ.എസ്‌പി കെ.ഇ. പ്രേമചന്ദ്രൻ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈയിൽ നിന്ന് നിരോധിത ലഹരി മരുന്നും കണ്ടെത്തിയിട്ടുണ്ട്.

ലഹരി മരുന്ന് കൈവശം വച്ചതിനുള്ള കുറ്റവും ഇയാളിൽ ചുമത്തിയിട്ടുണ്ട്. നാൽപതോളം ആളുകൾക്ക് ഇയാൾ വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. കൂടാതെ വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്ര് നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മംഗപുരത്ത് സ്വകാര്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാരനായിരുന്നു അറസ്റ്റിലായ അഷാദ് അലി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP