Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്; പിന്നീട് സൂര്യഗായത്രി എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു; എനിക്ക് പെണ്ണ് കിട്ടുന്നില്ല; എന്റെ ഏരിയയിൽ വന്ന് എന്നെ നാണം കെടുത്തി; അത് മറക്കാൻ കഴിയില്ല: അരുണിന്റേത് വിചിത്ര കുറ്റസമ്മതം; സൂര്യഗായത്രിയെ ഓർത്ത് വിലപിച്ച് ആ അച്ഛനും അമ്മയും; ഉഴപ്പാക്കോണത്തെ കൊലയിലെ ചുരുൾ അഴിയുമ്പോൾ

പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്; പിന്നീട് സൂര്യഗായത്രി എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു; എനിക്ക് പെണ്ണ് കിട്ടുന്നില്ല; എന്റെ ഏരിയയിൽ വന്ന് എന്നെ നാണം കെടുത്തി; അത് മറക്കാൻ കഴിയില്ല: അരുണിന്റേത് വിചിത്ര കുറ്റസമ്മതം; സൂര്യഗായത്രിയെ ഓർത്ത് വിലപിച്ച് ആ അച്ഛനും അമ്മയും; ഉഴപ്പാക്കോണത്തെ കൊലയിലെ ചുരുൾ അഴിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നെടുമങ്ങാട്: നിനക്ക് സുഖം തന്നേടീ...എന്ന് ചോദിച്ച ശേഷം സൂര്യഗായത്രിയുടെ തല പിടിച്ച് ഭിത്തിയിൽ ഇടിച്ച് തറയിൽ തള്ളിയിട്ട ശേഷമാണ് തലങ്ങും വിലങ്ങും കുത്തി പ്രതികാരം. സൂര്യഗായത്രിയെ കൊന്ന കേസിൽ ആശുപത്രിയിൽ പൊലീസ് കാവലിൽ ചികിൽയയിൽ കഴിഞ്ഞിരുന്ന അരുണിന്റെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. സൂര്യഗായത്രിയുടെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

നെടുമങ്ങാട് ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സൂര്യഗായത്രി (23)യെയാണ് അരുൺ കൊലപ്പെടുത്തിയത്. പേയാട് വാറുവിളാകത്തു വീട്ടിൽ അരുൺ (28) ആണ് ആക്രമണം നടത്തിയത്. യുവതിയുടെ ഭിന്നശേഷിക്കാരിയായ അമ്മ വത്സലയ്ക്കും പരിക്കേറ്റിരുന്നു. അടുക്കളയിലൂടെ അകത്ത് കയറിയ അരുൺ ആദ്യം വത്സലയുടെ വായ പൊത്തിപ്പിടിച്ചു. അകത്ത് കയറിയത് ആരാണെന്ന് ചോദിച്ച് സൂര്യഗായത്രി മുറിയിലേക്ക് എത്തിയത് അപ്പോഴാണ്. നിനക്ക് സുഖം തന്നേടീ...എന്ന് അരുൺ ചോദിച്ച് ആക്രമണം തുടങ്ങി. തല പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും തറയിൽ തള്ളിയിടുകയും ആയിരുന്നു. തുടർന്നാണ് ആഞ്ഞ് കുത്തിയത്. മകളെ അരുണിന്റെ കുത്തിൽ നിന്ന് രക്ഷിക്കുന്നതിനിടെ അമ്മ വത്സലയുടെ കയ്യിലും കുത്തേറ്റു.

നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ട അരുണിനെ സമീപത്തെ വീടിന്റെ ടെറസിൽ നിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സൂര്യഗായത്രിയോട് നാലു വർഷം മുൻപ് അരുൺ വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു. മാതാപിതാക്കൾ പക്ഷേ എതിർത്തു. ലോട്ടറി വിറ്റ ശേഷം വത്സലയും മകളും കൂടി വീട്ടിലേക്ക് വരുന്ന വഴി അരുൺ വഴിയിൽ തടഞ്ഞു നിർത്തി മാലയും മൊബൈൽ ഫോണും എടുത്തതായും കേസുണ്ട്. അന്ന് ആര്യനാട് പൊലീസ് അരുണിനെ താക്കീത് ചെയ്ത് വിട്ടയച്ചു.

പിന്നീട് വർഷങ്ങൾക്ക് ശേഷം കൊലപാതകത്തിന് അരുൺ എത്തുകയായിരുന്നു. ഇതിന് കാരണമായി പൊലീസിനോട് അരുൺ പറയുന്നത് സൂര്യഗായത്രിയുടെ ഇടപെടലാണ്. ആര്യനാട് പൊലീസ് താക്കീത് ചെയ്തതിനു ശേഷം ഞാൻ പോയതാണ്. പിന്നീട് സൂര്യഗായത്രി എന്റെ നാട്ടിൽ വന്ന് എന്നെ കുറിച്ച് മോശമായി പറഞ്ഞു. ഇതിന് ശേഷം നാട്ടുകാർ എന്നെ മോശക്കാരനായി ആണ് കാണുന്നത്. എനിക്ക പെണ്ണ് കിട്ടുന്നില്ല. എന്റെ ഏരിയയിൽ വന്ന് എന്നെ നാണം കെടുത്തി. അത് മറക്കാൻ കഴിയില്ല-ഇതാണ് അരുണിന്റെ കുറ്റസമ്മത മൊഴി.

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ആക്രമണം. സൂര്യഗായത്രി അമ്മയുമൊത്ത് താമസിക്കുന്നവീടിന്റെ അടുക്കള വാതിലിലൂടെ അരുൺ കയറുകയായിരുന്നു. പതിനഞ്ചോളം ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്.ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വത്സലയ്ക്ക് കുത്തേറ്റത്.

പഠനകാലത്ത് സൗഹൃദത്തിലായ അരുൺ കുടുംബ സുഹൃത്ത് എന്ന നിലയിൽ പരിചയം വിപുലപ്പെടുത്തുകയും സാമ്പത്തിക ഇടപെടലുകളിലേക്ക് അതു വളരുകയും ചെയ്തു. കുടുംബം ആദ്യം താമസിച്ചിരുന്ന കരിപ്പൂര് വാണ്ട കുമാർ നിവാസിൽ അരുൺ പലവട്ടം വന്നിരുന്നു.അമ്മയെ ലോട്ടറി വില്പനയ്ക്കു സഹായിക്കാൻ സൂര്യഗായത്രിയും അവധി ദിനങ്ങളിൽ പോയിരുന്നു.അതുവഴിയാണ് അരുണിനെ ആദ്യം പരിചയപ്പെടുന്നത്.

ഇതിനിടയിലാണ് അരുൺ വിവാഹ താല്പര്യം പ്രകടിപ്പിച്ചത്. ഇത് സൂര്യഗായത്രിയും കുടുംബവും നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയായ രതീഷിനെ വിവാഹം കഴിച്ചു. ആറുമാസം മുമ്പ് രതീഷുമായി പിണങ്ങി സൂര്യഗായത്രി അമ്മയോടൊപ്പം താമസത്തിനെത്തി. അരുൺ വീണ്ടും കുടുംബവുമായി ഇടപഴകാനുള്ള ശ്രമം ആരംഭിച്ചു. ഇടപെടലുകൾ അതിരുകടന്നതോടെ കുടുംബം പൊലീസിനെ സമീപിച്ചു. ഈ വൈരാഗ്യമാണ് അരുംകൊലയിൽ കലാശിച്ചത്.

അരുൺ പ്രായൂപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് ഭാര്യയാക്കാൻ ശ്രമിച്ചിരുന്നു. ഇത് പോക്‌സോ കേസായി മാറുകയും ചെയ്തു. തെരുവുകൾതോറും അലഞ്ഞ് ലോട്ടറി കച്ചവടം നടത്തിയാണ് മകളെയും സുഖമില്ലാത്ത ഭർത്താവിനെയും വത്സല നോക്കിയിരുന്നത്. സഹായി എന്ന നിലയിലാണ് അരുൺ ആദ്യം സൗഹൃദം സ്ഥാപിച്ച് ഒപ്പം കൂടിയത്. ക്രമേണ ബന്ധം വഷളാകുന്നത് തിരിച്ചറിഞ്ഞ വത്സല അരുണിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു .

മോഷണവും പിടിച്ചുപറിയും കൂലിത്തല്ലുമായി അരുണിന് വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും അവർ അറിഞ്ഞിരുന്നു. രഹസ്യമായി വിവിധ ഇടങ്ങളിൽ വാടക വീടെടുത്ത് താമസിച്ചു. പലയിടങ്ങളും അരുൺ തേടിപ്പിടിച്ചു. അപ്പോഴെല്ലാം വയ്യാത്ത കാലുമായി സുരക്ഷിതമായ ഇടങ്ങൾ കണ്ടെത്താൻ ഓടി നടന്നു.ഇതിനിടയിൽ, കൊല്ലം സ്വദേശിയായ രതീഷിന് മകളെ വിവാഹം ചെയ്തു നൽകി. ആറുമാസം മുമ്പ് ഭർത്താവുമായി പിണങ്ങി സൂര്യഗായത്രി വീട്ടിലെത്തി. അരുൺ കുടുംബത്തെ വീണ്ടും വേട്ടയാടാൻ തുടങ്ങി. അത് അവസാനം സൂര്യഗായത്രിയുടെ ജീവനുമെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP