Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, എന്നിവ പ്രതീക്ഷിക്കുക. സഹ പ്രവര്ത്കരുമായുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കാം. അവരോടു വ്യക്തിപരമായ കാര്യങ്ങൾ പങ്കു വക്കുന്നത് ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം അവർ ഈ കാര്യങ്ങൾ അവരുടെ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം പ്രധാനം ആണ്. നിങ്ങളുടെ ഭക്ഷണ ക്രമം ശ്രദ്ധിച്ചു വേണം അല്ലാത്ത പക്ഷം ദഹന സംബന്ധമായ പ്രശ്നങ്ങൾ ഈ അവസരം ഉണ്ടാകും. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതവും ബിസിനസ് ജീവിതവും തമ്മിൽ ഒന്നിച്ചു പോകാൻ പറ്റാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് എഗ്രീമെന്റുകളും പ്രതീക്ഷിക്കുക.

നിങ്ങളുടെ ബിസിനസ് എഗ്രീമ്ന്റുകളിൽ ശ്രദ്ധ ആവശ്യമാകും. ഒരു പുതിയ ബന്ധം ആണ് നിങ്ങൾക്ക് വേണ്ടാതെങ്കിൽ വിദഗ്ദാഭിപ്രായം തേടുന്നത് നല്ലതായിരിക്കും. തർക്കങ്ങളും ഈ സമയം നിങ്ങളെ തേടി വരുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളെ മറ്റുള്ളവർ വക വെയ്ക്കുന്നില്ല എന്നാ തോന്നലും ഈ സമയം ഉണ്ടാകാം. കഴിഞ്ഞ കുറെ നാളുകൾ ആയി ജോലി സ്ഥലത്ത് പല വിധ തടസങ്ങളും ഉണ്ടായിരന്നു. എങ്കിൽ ഈ ആഴ്ച മുതൽ ആ തടസങ്ങൾ നീങ്ങുന്നതാണ്. പുതിയ പ്രോജക്ക്ട്ടുകൾ ലഭിക്കാൻ ഉള്ള അവസരം, പുതിയ ടീം ചർച്ചകൾ, ഒരേ സമയം പല ജോലികൾ ചെയ്യാനുള്ള സാഹചര്യം. എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ വർധിപ്പിക്കാൻ ഉള്ള ശ്രമങ്ങളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയങ്ങളും ഈ മാസം പ്രധാനമാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സൂര്യൻ നിങ്ങളുടെ ക്രിയേറ്റീവ് ജോലികളെ ശക്ത്മായി സ്വാധീനിക്കുന്നു. അതിനാൽ ഈ ജോലികളിൽ നിന്നുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും, സിനിമ , ഫാഷൻ, രാഷ്ട്രീയം എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ സമയം വളരെ പ്രധാനമാണ് . ടീം ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകും. ലോങ്ങ്‌ ടേം ജോലികളിൽ തർക്കങ്ങള് , പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കുക. ചില ടീം അംഗങ്ങൾ നിങ്ങളെ ഉപേക്ഷിക്കുകയോ, നിങ്ങൾ പുതിയ ടീമിൽ ചെരുകയൊ ചെയ്യുന്ന അവസരങ്ങൾ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ എത്റെടുക്കുന്നതാണ്. വീട് വില്പന, വാങ്ങൽ, വീട്ടിൽ നിന്നുള്ള യാത്രകൾ , വീട്ടുകാരും ആയുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. അത് പോലെ തന്നെ കടങ്ങൾ, മറ്റു ബാധ്യതകളെ കുറിച്ചുള്ള ചിന്തകളും നിങ്ങളെ അലട്ടുന്നതായിരിക്കും. അതിനാൽ ഈ വിഷയങ്ങളിൽ റിസ്കുകൾ ഏറ്റെടുക്കരുത്. നിങ്ങളുടെ ജോലിയും ഈ മാസം കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പുതിയ ജോലികൾ, നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ എന്നിവയും ഉണ്ടാകാവുന്നതാണ്. സഹ പ്രവർത്തകരിൽ നിന്നുള്ള സഹകരണം പ്രതീക്ഷിക്കാവുന്നതാണ്. ക്രിയേറ്റീവ് രംഗം, ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകുന്നതാണ്. ജോലിയിൽ നിങ്ങൾ കൃത്യത പാലിക്കേണ്ട അവസരമാണു. ദൂര ദേശത് നിന്നുള്ള ജോലികൾ, മാനസികവും ശാരീരിരികവും ആയ ആരോഗ്യതിനു മേൽ ശ്രദ്ധ എന്നിവയും വേണ്ടി വരും. 

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന, വാങ്ങൽ എന്നിവയിൽ കൂടുതൽ ഫോക്കസ് ചെയ്യുന്നതാണ്.യാത്രകൾ, വീട് മെച്ചപ്പെടുത്താൻ ഉള്ള അവസരം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ അൽപ കാലത്തേക്ക് ശ്രദ്ധിക്കേണ്ടതായി വരും, കുടുംബാങ്ങങ്ങളുടെ ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. നിങ്ങളുടെ ജോലി സ്ഥലത്തും ചില മാറ്റങ്ങൾ ഉണ്ടാകാം. പുതിയ ജോലി, നിലവിയിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ, നിരവധി ഔദ്യോഗിക ചർച്ചകൾ എന്നിവയും സമയം ഉണ്ടാകാവുന്നതാണ്. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പുറത്തെടുക്കാൻ ഉള്ള സാഹചര്യം നില നിൽക്കുന്നു. കല ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകാവുന്നതാണ്. കുട്ടികൾ, യൂത്ത് ഗ്രൂപ്പ് എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകും. ഗർഭിണികൾ അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ട അവസരവും ഉണ്ടാകും. പുതിയ ഗ്രൂപ്പിൽ ചേരാൻ ഉള്ള അവസരങ്ങൾ, ടീം ചർച്ചകൾ, ഇവ എല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ കോണ്ടാക്ട് ലഭിക്കാനുള്ള അവസരങ്ങൾ, ഇവ എല്ലാം ഈ സമയം ഉണ്ടാവുന്നതാണ്. റിസ്ക്‌ ഉള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വളരെ തിരക്ക് നിറഞ്ഞ മാസമായിരിക്കും , നിങ്ങളുടെ മൂന്നാം ഭാവം വളരെ സജീവമാണ്. നിരവധിചെറുജോലികൾ ഈ ആഴ്ച പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. അദ്ധ്യാപകർ, കുട്ടികൾ എന്നിവർക്ക് പല പ്ർജക്ക്ട്ടുകളും ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള ചർച്ചകളും ഉണ്ടാകാം. കഴുത്ത് മുതൽ കൈ വരെ ഉള്ള അവയവങ്ങൾ വളരെ സെൻസിറ്റീവ് ആകുന്നതാണ്. നിങ്ങളുടെ കുടുംബ ജീവിതവും പ്രാധാന്യം നേടുന്ന മാസമാണ്. നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ , യാത്രകൾ വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാനുള്ള സമയം, അവരുടെ പുരോഗമനം എന്നിവ പ്രധാനമാകും. ടീം ചർച്ചകൾ, പുതിയ ടീമിൽ പ്രവർത്തിക്കാൻ ഉള്ള അവസരം ഇവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ എന്നിവയും പ്രവർത്തിക്കാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തികമായ ബാധ്യത ഈ സമയം വര്ധിക്കാം ഈ വിഷയത്തിൽ യാതൊരു റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു യോജിച്ച സമയമല്ല, എങ്കിലും നിങ്ങൾ അവയെ കുറിച്ചുള്ള ചർച്ചകൾ നടത്തുന്നതായിരിക്കും, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള ആകാംഷയും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പാർട്ട്‌ ടൈം ജോലികൾ എന്നിവയെ കുറിച്ചും ചർച്ചകൾ നടത്തുന്നതാണ്. ലോണുകൾ നൽകാനും, എടുക്കാനും ഉള്ള അവസരങ്ങൾ വന്നു ചേരും എങ്കിലും , അവയിൽ അധികമായി ഒന്നും ചെയ്യാതിരിക്കുക. നിങ്ങളുടെ കുടുംബം, സഹ പ്രവർത്തകർ എന്നിവരുമായുള്ള ചർച്ചകൾ നടത്തുന്നതാണ്. ഈ ചർച്ചകളിൽ തർക്കങ്ങളും ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, മീഡിയ എഴുത്ത് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ സമയം പ്രധാനമാണ്. സഹോദരങ്ങൾ, അയൽക്കാർ എന്നിവരോട് കൂടുതൽ ഇടപഴകേണ്ടി വരുന്നതാണ്. സെയ്ല്സ്, ജേർണലിസം, അദ്ധ്യാപനം എന്നാ രംഗത്ത് ജോലി ചെയ്യുന്നവർക്കും ഈ മാസം വളരെ പ്രധാനമാണ്. കുടുംബ ജീവിതവും ഈ മാസം പ്രധാനമാണ്. വീട് വില്പന, വാങ്ങൽ, കുടുംബ യോഗങ്ങൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, വീട്ടുകരുമായുള്ള തർക്കങ്ങൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ജോലിയെ കുറിച്ചുള്ള ചര്ച്ചകള് ഈ മാസവും തുടരുന്നതാണ്. അധികാരികൾ, സഹ പ്രവർത്തകർ എന്നിവരുമായുള്ള ചർച്ചകളും നടക്കും. ജോലി പുതിയ ദിശയിലേക്ക് കൊണ്ട് പോകാൻ ഉള്ള ശ്രമം നടത്തുന്നതാണ്. നിരവധി, ഔദ്യോഗികമായ ആശയ വിനിമയങ്ങൾ ഈ സമയം ഉണ്ടാകുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. പുതിയ തുടക്കങ്ങൾ ഈ സമയം ഉണ്ടാകുന്നതാണ്. ഇവ വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും ഉണ്ടാകുന്നതാണ്. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുകയും, പുതിയ ബന്ധങ്ങൾ ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ ജോബ്‌ ഓഫറുകൾ, ബിസിനസ് പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും ഈ മാസം വളരെ പ്രധാനമാണ്. നിരവ്ധി ചെലവ് ഈ മാസം വന്നു ചേരാം. നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തും ചെലവ് വന്നു ചേരുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്തകൾ ഉണ്ടാകാം, പക്ഷെ ഈ തീരുമാനങ്ങൾ സാവധാനം വേണ്ടി വരുന്നതാണ്. പല തരത്തിൽ ഉള്ള ആശങ്കകൾ ജോലി, സാമ്പത്തിക ബാധ്യതകൾ എന്നിവയെ കുറിച്ച് ഉണ്ടായി വരുന്നതാണ്. ബാങ്കിങ്, ടീച്ചിങ്, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം വളരെ അധികം ജോലികൾ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, എഴുത്ത് മീഡിയ എന്നാ മേഖലയിൽ നിന്നുള ജോലികൾ ഇവയും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള ചർച്ചകളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസവും വൈകാരികമായ സമ്മർദ്ദം ഉണ്ടാകുന്നതാണ്. അതിനാൽ അനാവശ്യ ചർച്ചകൾ വിവാദങ്ങൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക. അല്ലാത്ത പക്ഷം പല വിധത്തിൽ ഉള്ള എതിർപ്പുകൾ വരുന്നതാണ്. പ്രാർത്ഥന , ധ്യാനം എന്നാ വിഷയങ്ങളിൽ താല്പര്യം വര്ധിക്കുന്നതാണ്. ദൂര ദേശത നിന്നുള്ള ജോലികൾ, സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം എന്നിവയിലും ശ്രദ്ധ ഉണ്ടാകും. പുതിയ തുടക്കങ്ങൾ ഇവയിൽ നിന്ന് ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം എന്നിവ സംരക്ഷിക്കാൻ ഉള്ള ശ്രമം നടത്തുന്നതാണ്. പുതിയ ജോബ്‌ ഓഫർ, ബിസിനസ് ഓഫർ എന്നിവയു൦ ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകളും പ്രധാനമാണ്. ലോണുകൾ നൽകാനും എടുക്കാനുമുള്ള അവസരങ്ങൾ ഉണ്ടാകും. പക്ഷെ അവയെ നിയന്ത്രിക്കേണ്ടതാണ്. വിചാരിക്കാതെ സമയത്തുള്ള ചിലവുകളും പ്രതീക്ഷിക്കുക. പുതിയ സേവിങ്ങ്സ് പ്ലാൻ, വില കൂടിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസര൦ എന്നിവയും ഉണ്ടാകുന്നതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള ചില നീക്കങ്ങൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള ശ്രമം, ചർച്ചകൾ, തർക്കങ്ങൾ എന്നിവയു0 ഉണ്ടാകാം. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയഗ്രൂപുകളിൽചേരാനുള്ളശ്രമം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിനോദ പരിപാടികളും പ്രതീക്ഷിക്കുക. മാനസികമായ വെല്ലുവിളികൾ പലതും നേരിടേണ്ട അവസരമാണ്.ആരോഗ്യം കൂടുതൽ ശ്രദ്ധ നേടും. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം.   സഹ പ്രവർത്തകരുമായുള്ള ബന്ധം വളരെ സങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങാം. അതുകൊണ്ട് കോമ്പ്ലെക്സ് ആയ അവസ്ഥയിൽ നിന്ന് മാറി നിൽക്കും.പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം എന്നിവ ഈ അവസരം പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തന്നെ അല്പം സങ്കീർണമായ അവസരങ്ങളും ഉണ്ടാകും. നെറ്റ് വർക്കിങ് അവസരങ്ങൾ, സാമൂഹിക തലത്തിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, പുതിയ ജോബ്‌ ഓഫറുകൾ. ദൂര യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ബന്ധങ്ങൾക്ക് മേൽ ഉള്ള ചർച്ചകളും ഉണ്ടാകാം.. പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം എന്നിവയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് പ്രതീക്ഷിക്കാം. ബന്ധങ്ങൾക്ക് മേൽ ഉള്ള തർക്കങ്ങളും ഒരു ഭാഗമാകും.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പല ഗ്രഹങ്ങളാണ് ജോലി എന്നാ വിഷയത്തെ സ്വാധീനിക്കുന്നത്.   ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. അധികാരികൾ നിങ്ങളുടെ ജോലിയെ ഈ അവസരം വിലയിരുത്താം. ഇത് വരെ ചെയ്ത ജോലിക്കുള്ള പ്രതിഫലം ലഭിക്കുന്നതാണ്. കുടുംബ ജീവിതവും, ഔദ്യോഗിക ജീവിതവും തമ്മിൽ ഉള്ള ബാലൻസിങ് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിങ്ങൾ ഇത് വരെ ചെയ്ത ജോലിയുടെ അവസ്ഥ എന്താണ് എന്ന് ഈ അവസരം മനസിലാകുന്നതാണ്. 

പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. പുതിയ ടീം അംഗങ്ങളെ ലഭിക്കാനുള്ള നിരവധി സാധ്യതകൾ നില നിൽക്കുന്നു. . ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലിയിൽ ചില തിരുത്തലുകൾ വേണ്ടി വരും. പുതിയഗ്രൂപുകളിൽചേരാനുള്ളശ്രമം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. വിനോദ പരിപാടികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ലാഭം ലക്ഷ്യമാക്കി ഉള്ള പല ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചും പുതിയ പ്ലാനുകൾ ഉണ്ടാകും. പ്രശ്ന പരിഹാരം ആവശ്യമാകുന്ന പല സാഹചര്യങ്ങളും ഈ അവസരം ഉണ്ടാകാം. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ അടുത്ത ദിവസങ്ങളിൽ പ്രധാനമാകും. ബന്ധുജന സമാഗമം പ്രധാന വിഷയമാകും. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും.ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ് . വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ തേടും. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
പല വിധത്തിലുള്ള യാത്രകൾക്ക് ഉള്ള സാധ്യത ഈ ആഴ്ചയും തുടരും. ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ നിന്നുള്ള അവസരങ്ങൾ കാണുന്നു. ഇവയിൽ എല്ലാം തന്നെ അല്പം സങ്കീർണതകളും ഉണ്ടാകാം. ഈ യാത്രകളിൽ പുതിയ വ്യക്തികളെ കണ്ടു മുട്ടാനുള്ള അവസരം ഉണ്ടാകാം. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.. നിങ്ങളുടെ സാഹിത്യപരമായ കഴിവുകൾ പ്രദർശിപ്പിക്കാൻ കൂടെ ഉള്ള അവസരമാണ് ഇനി ഉള്ള ദിവസങ്ങൾ നൽകുക. എഴുത്ത്, ആശയ വിനിമയം , മീഡിയ ടെക്നോളജി, അക്കൗണ്ടിങ് എന്നാ മേഖലയിൽ നിന്നുള്ള ചെറു പ്രോജക്ക്ട്ടുകൾ ഉണ്ടാകാം ഇവയിൽ എല്ലാം തന്നെ ശ്രദ്ധയോടെ ഉള്ള നീക്കങ്ങൾ ആവശ്യമാകും. സഹ പ്രവർത്തകരുമായുള്ള ബന്ധം പ്രധാനം ആകും. കല ആസ്വാദനം എന്നാ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ മാസം വളരെ പ്രധാനമാണ്. പുതിയ ജോബ്‌ ഓഫർ, അധികാരികലുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ലോങ്ങ്‌ ടേം ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. . പുതിയ ടീം അംഗങ്ങൾ വന്നു ചേരാനുള്ള അവസരം. പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് ഉള്ള അവസരങ്ങൾ , എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്മ്യൂണിക്കേഷൻ , ഫിനാൻസ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ടീം ജോലികൾ, പുതിയ ലോങ്ങ്‌ ടേം ജോലികൾ, ലാഭത്തിനു വേണ്ടി ഉള്ള പ്രോജക്ക്ട്ടുകളുടെ ആവിഷ്കാരം എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ മാസം സാമ്പത്തികമായ പല പ്രശങ്ങളും ഉണ്ടായിരുന്നു. എങ്കിലും ഈ മാസവും അതെ രീതിയിൽ കാര്യങ്ങൾ ആവർത്തിക്കുന്നതാണ്.    ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ വഴി തെറ്റാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പുകൾ, വൈകാരികമായ സംസാരം, പങ്കാളിയോടുള്ള തർക്കങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പെട്ടന്നുള്ള ചെലവ് ഇനിയും വന്നേക്കാം. പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. സാമ്പത്തിക ലാഭവും, ചിലവുകളും ഈ അവസരം ഉണ്ടാകാം. പുതിയ പങ്കാളികൾ ജീവിതത്തിലേക്ക് ഈ അവസരം ഉണ്ടാകാം.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക . പെട്ടന്നുള്ള ചെലവ് ഈ അവസരം പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള ജോലികൾ ഇവയെല്ലാം തന്നെ ഈ മാസം ഉണ്ടാകുനതാണ്. ആത്മീയ വിഷയങ്ങളിൽ കൂടുതൽ താല്പര്യം, തീർത്ഥാടനം, ആത്മീയ വിഷയങ്ങളിൽ ഉള്ള ചർച്ചകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . മീഡിയ എഴുത്ത്, ഉപരിപഠനം എന്നാ വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. വിദേശീയരോട് അടുത്ത ഇടപഴകാനുള്ള സാഹചര്യവും നില നിൽക്കുന്നു. പാർട്ട്‌ ടൈം ജോലികൾക്കുള്ള സമയം ആണ്.. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള തർക്കങ്ങളും ഈ അവസരം ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ബന്ധങ്ങൾക്ക് മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധം, വ്യക്തി ബന്ധം ഇവയെല്ലാം തന്നെ ശ്രദ്ധേയമാകുന്ന സമയമാണ് ഇത്. അൽപ നാളുകൾ ആയി വൈകാരികമായ പല തരം വെല്ലുവിളികളും നാം നേരിടുന്നു. ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളും ഈ സമയം സജീവമാകും. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പാർട്ട്‌ ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഇവയെല്ലാം തന്നെ ഉണ്ടാകുന്നതാണ്. ടാക്സ്‌, ഇന്ഷുറന്സ് , പി. എഫ് എന്നിവയിൽ തിരുത്തലുകൾ ഉണ്ടാകും. പല തരം ലോണുകൾക്ക് വേണ്ടി ഉള്ള ചർച്ചകളും നടക്കുന്നതാണ്. ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ, വിദേശീയരുമായുള്ള ബന്ധം എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങളും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP