Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിക്കും ലാലിനും പിന്നാലെ ടോവിനോയ്ക്കും ഗോൾഡൺ വിസ; താൻ ബഹുമാനിതനായി എന്ന് അറിയിച്ച് യുഎഇയുടെ അംഗീകാരം ആരാധകരുമായി പങ്കുവച്ച് നടൻ; ഈ മാസം യുഎഇ ഗോൾഡൺ വിസ അനുവദിക്കുന്ന മൂന്നാം മലയാള സിനിമാ താരമായി ടോവിനോ

മമ്മൂട്ടിക്കും ലാലിനും പിന്നാലെ ടോവിനോയ്ക്കും ഗോൾഡൺ വിസ; താൻ ബഹുമാനിതനായി എന്ന് അറിയിച്ച് യുഎഇയുടെ അംഗീകാരം ആരാധകരുമായി പങ്കുവച്ച് നടൻ; ഈ മാസം യുഎഇ ഗോൾഡൺ വിസ അനുവദിക്കുന്ന മൂന്നാം മലയാള സിനിമാ താരമായി ടോവിനോ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മോഹൻലാലിനും മമ്മൂട്ടിക്കും മാത്രമല്ല ടോവിനോ തോമസിനും കിട്ടി ഗോൾഡൺ വിസ. യുഎഇയിൽ നിന്നും ഗോൾഡൺ വിസ തനിക്കും കിട്ടയ കാര്യം പുറത്തു വിട്ടത് ടോവിനോ തോമസാണ്. തീർത്തും ബഹുമാനിതനായിരിക്കുന്നുവെന്നാണ് താരത്തിന്റെ പ്രതികരണം.

നേരത്തെ മോഹൻലാലിനും മമ്മൂട്ടിക്കും ഗോൾഡൺ വിസ കിട്ടിയിരുന്നു. പ്രവാസി വ്യവസായി യൂസഫലിക്കൊപ്പമെത്തിയാണ് മോഹൻലാലും മമ്മൂട്ടിയും ഗോൾഡൺ വിസ ഏറ്റുവാങ്ങിയത്. വലിയ ആദരവാണ് കിട്ടിയതെന്ന് ഇരു താരങ്ങളും പ്രതികരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തനിക്കും ഗോൾഡൺ വിസ കിട്ടിയെന്ന് ടോവിനോയും അറിയിക്കുന്നത്. ഇതോടെ ഈ മാസം മലയാള സിനിമയിലെ മൂന്ന് പേർക്ക് യുഎഇ ആദരം നൽകിയെന്നാണ് വ്യക്തമാകുന്നത്.

മോഹൻലാലും മമ്മൂട്ടിയും ഗോൾഡൺ വിസ ഏറ്റുവാങ്ങിയതോടെയാണ് ഇതു സംബന്ധിച്ച ചർച്ചകൾ സജീവമായത്. ദുബായിലെ പ്രമുഖ മലയാളി സംരംഭക ആൻ സജീവിനും യുഎഇ സർക്കാറിന്റെ ഗോൾഡൺ വിസ ലഭിച്ചിരുന്നു. ഭർത്താവ് പി.കെ സജീവിന് നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതോടെ, ഒരു രാജ്യത്തെ നിക്ഷേപങ്ങളുടെ പേരിൽ രണ്ട് ഗോൾഡൻ വീസകൾ സ്വന്തമാക്കുന്ന യുഎഇയിലെ ആദ്യ മലയാളി ദമ്പതികളായി ഇവർ മാറി.

കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സ്, രാജ്യാന്തര റസ്റ്റോറന്റ് ശൃംഖലകൾ, പ്ലാന്റേഷനുകൾ, സിനിമാ നിർമ്മാണം, ടൂറിസം തുടങ്ങിയ മേഖലകളിൽ മികച്ച നിക്ഷേപങ്ങൾ നടത്തിയ വനിത എന്ന നേട്ടത്തിനാണ് ഈ അംഗീകാരം.

കൊല്ലം പൂയപ്പള്ളി സ്വദേശിയായ പി.കെ സജീവിന്റെ ഭാര്യയാണ് ആൻ. കോട്ടയം വടവാതൂർ സ്വദേശിനിയായ ആൻ, നേരത്തെ നിരവധി രാജ്യാന്തര അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. യുഎഇയിക്ക് നൽകുന്ന സേവനങ്ങൾ കൂടി പരിഗണിച്ചാണ് ഗോൾഡൺ വിസ യുഎഇ നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP