Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണം 2015 സിനിമാല ടീമിനൊപ്പം; പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു

മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ ഓണം 2015 സിനിമാല ടീമിനൊപ്പം; പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു

മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിക്കുന്ന ഓണം പൊന്നോണം 2015  ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റ്റാർ സിങ്ങർ ടീമിനൊപ്പം എന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു. ് 16 ഞായർ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ(Address is 397 Springvale Road, Springvale VIC) വച്ചാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കം ഉള്ള മലയാളീ അസോസിയേഷൻ ആയ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ മുപ്പത്തി ഒമ്പതാം ഓണാഘോഷം സംഘടിപ്പിക്കുന്നത്. അഞ്ഞൂറിൽ അധികം ടിക്കറ്റുകൾ ആദ്യ ആഴ്ചകളിൽ തന്നെ വിറ്റ് പോയിരിക്കുന്നു.

കേരളത്തിൽ നിന്നുള്ള ഏഷ്യാനെറ്റ് സിനിമാല- ഐഡിയ സ്റ്റാർ സിങ്ങർ ടീമിന്റെ മൂന്നു മണിക്കൂർ നീണ്ടു നിൽക്കുന്ന നൃത്ത സംഗീത ഹാസ്യ കലാവിരുന്ന് ആണ് 2015 ഓണത്തിന്റെ പ്രത്യേകത.  39 വർഷം പിന്നിടുന്ന മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ നാൽപ്പതാം വാർഷീക ആഘോഷങ്ങളുടെ തുടക്കവും, ഇന്ത്യൻ സ്വാതന്ത്ര ദിന ആഘോഷങ്ങളും, ഡോ. അബ്ദുൽ കലാം അനുസ്മരണവും ഓണ വേദിയിൽ നടക്കും.

 ഞായർ രാവിലെ 10 മണിക്ക് വടം വലി മത്സരം, തിരുവാതിര മത്സരം എന്നിവയും 12 മണിക്ക് ഓണ സദ്യയും, രണ്ടര മണിക്ക് ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റ്റാർ സിങ്ങർ ടീം അവതരിപ്പിക്കുന്ന ഹാസ്യ സംഗീത നൃത്ത പരിപാടിയും നടക്കും.
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനും, സിനിമാല പരിപാടികൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർ തോമസ് വതപ്പള്ളി (0412 126 009), സജി മുണ്ടക്കൻ  (0435 901 661) എന്നിവരെ ബന്ധപ്പെടുക. കൂടാതെ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വെബ്‌സൈറ്റ് ആയ www.mavaustralia.com.au, [email protected] എന്ന ഇമെയിൽ വിലാസത്തിലും, ഫേസ് ബുക്ക് പേജ് (www.facebook.com/malayaleevictoria) എന്നിവിടങ്ങളിൽ ഓൺലൈൻ ബുകിങ്ങും, തിരുവാതിര, വടംവലി മത്സരങ്ങൾ രെജിസ്‌ട്രേഷൻ ചെയ്യാനും ഉള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.


സാജു കൊടിയൻ, ഹരീശ്രീ മാർട്ടിൻ, പ്രമോദ് മാള, ജയരാജ് സെഞ്ചുറി, രാജീവ് കളമശേരി, ചലച്ചിത്ര താരം തെസ്‌നി ഖാൻ, പിന്നണി ഗായിക സുമി അരവിന്ധ്, ഐഡിയ സ്റ്റാർ സിങ്ങർ ജോബി ജോൺ എന്നിവർ അടങ്ങുന്ന പതിനൊന്നു പേരുടെ ടീമാണ് മെൽബൺ മലയാളികൾക്കായി ചിരിയുടെ ഓണസദ്യ ഒരുക്കാൻ എത്തുന്നത്. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങേർസ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും, സിനിമാല ടീമിന്റെ നൃത്തങ്ങൾ എന്നിവയും ഉണ്ടായിരിക്കും. 12 മണിക്കുള്ള ഓണ സദ്യക്ക് ശേഷം രണ്ടര മണി മുതൽ അഞ്ചര മണി വരെ ആണ് സിനിമാല  ഐഡിയ സ്റ്റാർ സിങ്ങർ അവതരിപ്പിക്കുന്ന ഹാസ്യസംഗീതനൃത്ത വിരുന്ന്. ഏഷ്യാനെറ്റിലെ ആയിരം എപ്പിസോഡ് പിന്നിട്ട സിനിമാല പ്രോഗ്രാമിലൂടെ കേരള ജനതയ്ക്ക് ചിരിയിലൂടെയും ചിന്തയിലൂടെയും സുപരിചിതർ ആണ് സിനിമാല ടീം. ഡോക്ടർ രാമൻ മാരാർ ഫുട്‌ബോൾ ടൂർണമെന്റ് വിജയികൾക്കുള്ള സമ്മാന വിതരണവും, കേരള പ്രീമിയർ ലീഗ് വിജയികളെ ആദരിക്കലും ഓണ വേദിയിൽ സിനിമാല അംഗങ്ങൾ നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP