Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

50,000 ൽ അധികം ശമ്പളം വാഗ്ദാനം ചെയ്തു സൂപ്പർമാർക്കറ്റുകളും സപ്ലൈ ചെയിൻ കമ്പനികളും; ബ്രിട്ടനിൽ ഡോക്ടർമാരേക്കാൾ ഡിമാൻഡ് ഇപ്പോൾ ട്രക്ക് ഡ്രൈവർമാർക്ക്; എങ്ങനെയെങ്കിലും ഹെവി ലൈസൻസ് എടുത്താൽ സമ്പന്നരാകാം

50,000 ൽ അധികം ശമ്പളം വാഗ്ദാനം ചെയ്തു സൂപ്പർമാർക്കറ്റുകളും സപ്ലൈ ചെയിൻ കമ്പനികളും; ബ്രിട്ടനിൽ ഡോക്ടർമാരേക്കാൾ ഡിമാൻഡ് ഇപ്പോൾ ട്രക്ക് ഡ്രൈവർമാർക്ക്; എങ്ങനെയെങ്കിലും ഹെവി ലൈസൻസ് എടുത്താൽ സമ്പന്നരാകാം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നഴ്സിങ് ഹോമുകളിൽ കെയററായും സൂപ്പർമാർക്കറ്റുകളിൽ എടുത്തു കൊടുത്തും മിനിമം വേജ് വാങ്ങിക്കഴിയുന്ന മലയാളികൾക്ക് ഇതൊരു സുവർണ്ണവസമാണ്. ഹെവി ലൈസൻസ് എടുത്താൽ ഡോക്ടറേക്കാൾ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കും. ഈ സുവർണ്ണാവസരമ്മ് പരമാവധി മലയാളികൾ ഉപയോഗിക്കുക.ദേശീയാടിസ്ഥാനത്തിൽ തന്നെ ഹെവിഡ്യുട്ടി ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങിയതോടെ വെയ്റ്റ്റൊസിലെ ലോറി ഡ്രൈവർമാർക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത് ചില ഹെഡ് ഓഫീസ് എക്സിക്യുട്ടീവുകളേക്കാൾ ഉയർന്ന ശമ്പളമാണ്.

ലാർജ് ഗുഡ്സ് വെഹിക്കിൾ (എൽ ജി വി) ഡ്രൈവർമാർക്ക് ഇപ്പോൾ ഈ സൂപ്പർമാർക്കറ്റ് ശൃംഖല വാഗ്ദാനം നൽകുന്നത് പ്രതിവർഷം 53,780 പൗണ്ട് വരെയാണ്. കോവിഡ് പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രാധാന്യം അർഹിക്കുന്ന ഒരു വിഭാഗമായി എൽ ജി വി ഡ്രൈവർമാർ മാറിയതോടെയാണിത്. വെയ്റ്റ് റോസിന്റെ മാതൃസ്ഥാപനമായ ലൂയിസ് പാർട്നർഷിപ്പിന്റെ ഒരു പരസ്യത്തിൽ ഹെഡ് ഓഫീസ് എക്സിക്യുട്ടീവ്മാർക്ക് വാഗ്ദാനം ചെയ്യുന്നത് 45,000 പൗണ്ടാണ്. ഫിനാൻഷ്യൽ അനലിസ്റ്റിന്റെ ശമ്പളം പ്രതിവർഷം 46,700 പൗണ്ടും.

ദേശീയതലത്തിൽ ഏകദേശം 90,000 ഡ്രൈവർമാരുടെ കുറവാണ് ഇപ്പോഴുള്ളത്. ഇത് സൂപ്പർമാർക്കറ്റുകളീലും റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഒക്കെ സാധനങ്ങളുടെ വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൻഡോസ്, മെക് ഡൊണാൾഡ് എന്നിവ പോലെ ഈ രംഗത്തുള്ള ഭീമന്മാരെ പോലും ഡ്രൈവർമാരുടെ കുറവ് ബാധിച്ചുകഴിഞ്ഞു. പല ഭക്ഷ്യവസ്തുക്കളും മെനുവിൽ നിന്നും നീക്കം ചെയ്യേണ്ടതായി പോലും വന്നിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്.

ഡ്രൈവർമാർക്ക് ഉണ്ടായിരുന്ന ടാക്സ് ലൂപ്ഹോൾ ഇല്ലാതെയായതും ബ്രെക്സിറ്റിനെ തുടർന്ന് ഡ്രൈവർമാരെ നിയമിക്കുന്നതിൽ വന്ന പുതിയ നിബന്ധനകളുമൊക്കെ പ്രതിസന്ധിക്ക് ആഴം വർദ്ധിപ്പിച്ചു. നിലവിലെ ഡ്രൈവർമാർക്ക് പ്രായം ഏറിവരുന്നതും കോവിഡ് പ്രതിസന്ധിയിൽ പുതിയ ഡ്രൈവർമാർക്ക് ആവശ്യമായ പരിശീലനം നൽകാൻ ആകാത്തതും പ്രശ്നം കൂടുതൽ വഷളാക്കി. മാത്രമല്ല, കുറച്ചേറെ കഠിനമായ ജോലിസാഹചര്യവും ഈ രംഗത്തേക്ക് പുത്തൻ തലമുറ കടന്നുവരുന്നതിനെ തടയുന്നുണ്ട്.

ശരാശരി 10 മണിക്കൂറോളമാണ് ഒരു ഡ്രൈവർക്ക് ജോലി ചെയ്യേണ്ടതായി വരിക. ചിലപ്പോൾ വാഹനത്തിൽ തന്നെ ഉറങ്ങേണ്ടതായും വരും. പലപ്പോഴും സർവ്വീസ് സെന്ററുകളിലേയും മറ്റും പൊതുശൗച്യാലയങ്ങളും ഉപയോഗിക്കേണ്ടതായും വരും. ഇതെല്ലാമാണ് പലരേയും ഈ ജോലിയിൽ കയറുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഉയർന്ന് ശമ്പളത്തിനു പുറമേ കഴിഞ്ഞ 18 മാസത്തിൽ ശരാശരി 7,000 പൗണ്ടിന്റെ വർദ്ധനവും നൽകിയിട്ടുണ്ടെന്ന് വെയ്റ്റ്റോസ് പറഞ്ഞു. അതുകൂടാതെ ജോലിയിൽ കയറുമ്പോൾ തന്നെ 1000 പൗണ്ട് ബോണസായും നൽകുന്നുണ്ട്.

ഡ്രൈവർമാരെ ആകർഷിക്കുവാനായി ടെസ്‌കോയും എം ആൻഡ് എസും സമാനമായ രീതി പിന്തുടരുകയാണ്. ഇവർക്കൊപ്പം ഒക്കാഡോ, ആൽഡി, മോറിസൺസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകളിലേക്കും ചരക്കുകൾ വിതരണം ചെയ്യുന്ന ലോജിസ്റ്റിക് കമ്പനിയായ ജിസ്റ്റ് ഇപ്പോൾ എൽ ജി വി ഡ്രൈവർമാർക്ക് നൽകുന്നത് പ്രതിവർഷം 56,674 പൗണ്ടാണ്. വെയ്റ്റ്റോസിലെ ഒരു ഡ്രൈവർ പ്രതിവർഷം 53,780 പൗണ്ട് ശമ്പളം മേടിക്കുമ്പോൾ ഒരു അദ്ധ്യാപകന്റെ ശമ്പളം പ്രതിവർഷം 40,880 പൗണ്ട് മാത്രമാണ്. ഒരു സോളിസിറ്ററിന് ലഭിക്കുന്നത് 43,190 പൗണ്ടും ആർക്കിടെക്ടിന് ലഭിക്കുന്നത് 42,930 പൗണ്ടുമാണെന്ന് ഓർക്കണം.

തൊഴിൽ രംഗത്ത് ആവശ്യത്തിന് ആളുകളെ കിട്ടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ ഡ്രൈവർമാരെയും ചേർക്കണമെന്ന് സൂപ്പർമാർക്കറ്റുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു ഉത്തരവിറക്കുകയാണെങ്കിൽ സ്‌കിൽഡ് വർക്കർ വിസയിൽ ഉൾപ്പെടുത്തി ഇവർക്ക് വിദേശത്തുനിന്നും ഡ്രൈവർമാരെ നിയമിക്കാൻ കഴിയും. എന്നാൽ, ഈ ലിസ്റ്റ് അടുത്തവർഷം മാത്രമെ ഇനി പുനഃപരിശോധിക്കുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP