Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീട്ടുമുറ്റത്ത് ഒരു കോടി രൂപ വിപണി മൂല്യമുള്ള ചന്ദന മരം; പേടിച്ചിട്ട് ഉറങ്ങാൻ കഴിയുന്നില്ല: മരം വനം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുയി സോമനും കുടുംബവും

വീട്ടുമുറ്റത്ത് ഒരു കോടി രൂപ വിപണി മൂല്യമുള്ള ചന്ദന മരം; പേടിച്ചിട്ട് ഉറങ്ങാൻ കഴിയുന്നില്ല: മരം വനം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുയി സോമനും കുടുംബവും

സ്വന്തം ലേഖകൻ

മറയൂർ: വീട്ടുമുറ്റത്ത് ഒരു കോടി രൂപ വിപണി മൂല്യമുള്ള ചന്ദന മരം പന്തലിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം. മറയൂർ കുണ്ടക്കാട് സ്വദേശി പേരൂർ വീട്ടിൽ സോമനും കുടുംബവുമാണ് ചന്ദന മരത്തിന്റെ വിലയിൽ പകച്ച് ജീവൻ ഭയന്ന് ദിവസങ്ങൾ കഴിച്ചു കൂട്ടുന്നത്. സോമൻ ഈ വിഷമം അനുഭവിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.

വീടിന്റെ പരിസരത്തെ മറ്റു ചന്ദന മരങ്ങൾ മോഷ്ടാക്കൾ മുറിച്ചു കടത്തിയതോടെ വല്ലാത്ത ഭയത്തിലാണ് ഈ കുടുംബം. തന്റെ വീട്ടുമുറ്റത്തെ ഈ ചന്ദന മരം വനംവകുപ്പ് ഏറ്റെടുക്കണമെന്നാണു സോമന്റെ ആവശ്യം. മുൻപും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അപേക്ഷ നൽകിയെങ്കിലും മോഷ്ടാക്കൾ മുറിച്ചുകടത്തിയ ചന്ദന മരത്തിന്റെ കുറ്റികൾ മാന്തിയെടുക്കാനുള്ള നടപടി മാത്രമാണു വനംവകുപ്പ് സ്വീകരിച്ചത്. എൽഎ പട്ടയമുള്ള ഭൂമിയായതിനാൽ ഈ ചന്ദനമരം മുറിക്കാനായി ഡിഎഫ്ഒ ബി. രഞ്ജിത്ത് ദേവികുളം സബ് കലക്ടർക്കും തഹസിൽദാർക്കും കത്തു നൽകിയിട്ടുണ്ട്.

2008 ൽ ചന്ദനം മോഷ്ടിക്കാൻ എത്തിയ സംഘം സോമനെ മുറിയിൽ കെട്ടിയിട്ടശേഷം മരം മുറിച്ചുകൊണ്ടുപോയി. ശേഷിക്കുന്ന ചന്ദനമരത്തിന് 80 ഇഞ്ച് വലുപ്പമുണ്ട്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ എൽഎ പട്ടയങ്ങളിൽ വളരുന്ന ചന്ദനം തുടങ്ങിയ മരങ്ങൾ മുറിക്കാൻ ഭൂവുടമയ്ക്ക് അവകാശമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP