Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭവിനയിലൂടെ വെള്ളിത്തുടക്കം; ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയ നിഷാദിനും വെള്ളി; പിന്നാലെ ഡിസ്‌കസ് ത്രോയിൽ വെങ്കല മെഡൽ നേട്ടവുമായി വിനോദ് കുമാർ; പരാലിംപിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

ഭവിനയിലൂടെ വെള്ളിത്തുടക്കം; ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയ നിഷാദിനും വെള്ളി; പിന്നാലെ ഡിസ്‌കസ് ത്രോയിൽ വെങ്കല മെഡൽ നേട്ടവുമായി വിനോദ് കുമാർ; പരാലിംപിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ

സ്പോർട്സ് ഡെസ്ക്

ടോക്യോ: ദേശീയ കായിക ദിനത്തിൽ ടോക്യോ പാരാലിംപിക്സിൽ മൂന്നാം മെഡൽ സ്വന്തമാക്കി ഇന്ത്യ.പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ വിനോദ് കുമാർ വെങ്കലം നേടി. നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാർ ഹൈ ജംപിലും ഭവിന പട്ടേൽ ടേബിൾ ടെന്നീസിലും ഇന്ത്യയ്ക്കായി വെള്ളി മെഡലുകൾ നേടിയിരുന്നു.

പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയിൽ എ 52 വിഭാഗത്തിൽ വിനോദ് കുമാർ വെങ്കലം സ്വന്തമാക്കി. 19.91 മീറ്റർ ദൂരത്തേയ്ക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാർ വെങ്കല മെഡൽ സ്വന്തമാക്കിയത്. കുമാറും എഷ്യൻ റെക്കോർഡ്സ് മറികടന്നാണ് വിനോദിന്റെ വെങ്കല നേട്ടം.

 

നിലവിൽ ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയാണ് നിഷാദിന്റെ മുന്നേറ്റം. 2.06 മീറ്ററാണ് നിഷാദ് താണ്ടിയത്. മികച്ച ഏഷ്യൻ ദൂരത്തിൽ സ്വന്തം റെക്കോർഡിനൊപ്പമാണ് നിഷാദ് എത്തിയത്. 

ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ ഷൗ യിങ്ങിനോടാണ് ഭവിന ഫൈനലിൽ പരാജയപ്പെട്ടത്. പാരാലിംപിക്സ് ചരിത്രത്തിൽ ടേബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.

അരയ്ക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭവിന മത്സരിച്ചത്. ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക്(3 0) നായിരുന്നു ഭവിനയുടെ തോൽവി. മത്സരത്തിൽ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയർത്താൻ ഭവിനയ്ക്ക് സാധിച്ചില്ല.പാരാലിംപിക്സ് ടേബിൾ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന ബെൻ പട്ടേൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP