Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താനും കെ സുധാകരനും മൂലയിൽ ഇരുന്ന് എഴുതി ഉണ്ടാക്കിയ പട്ടികയല്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനും

താനും കെ സുധാകരനും മൂലയിൽ ഇരുന്ന് എഴുതി ഉണ്ടാക്കിയ പട്ടികയല്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാൻ സാധിക്കില്ല; ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ തങ്ങളീ സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണ്? നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു വി ഡി സതീശനും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലിസ്റ്റ് പ്രഖ്യാപിക്കും മുന്ന് ചർച്ച നടന്നില്ലെന്ന ഇരുവരുടെയും വാദം സതീശൻ തള്ളിക്കളഞ്ഞു.

ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണ്. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ ആകില്ല. താഴെത്തട്ടിൽ വരെ മാറി മാറി ചർച്ച നടത്തി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ഡിസിസി ലിസ്റ്റിൽ ആരും പെട്ടിതൂക്കികൾ അല്ല. അത്തരം വിമർശനങ്ങൾ അംഗീകരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡിസിസി പുനഃസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി ഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഉമ്മൻ ചാണ്ടിക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തിയിരുന്നു. വിശാല അടിസ്ഥാനത്തിൽ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്നും ഉമ്മൻ ചാണ്ടിയോട് രണ്ട് തവണ ചർച്ച നടത്തിയെന്നും സുധാകരൻ പറഞ്ഞു. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികം. എന്നിട്ടും ഇത്രയും വിമർശനം മാത്രമേ ഉണ്ടായിട്ടുള്ളു. മെറിറ്റ് പരിശോധിക്കണം.

ഡിസിസി പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം വാസ്തവവിരുദ്ധം. വിശാല അടിസ്ഥാനത്തിൽ ചർച്ച നടന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു തവണ ചർച്ച നടത്തി. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടി നൽകിയ പേരുകൾ ഡയറിയിൽ കുറിച്ചിരിക്കുന്നത് സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാണിച്ചു.

ഇത്രയുകാലം ഗ്രൂപ്പ് മാത്രമാണ് പരിഗണിക്കപ്പെട്ടിരുന്നത്. രണ്ടു ഗ്രൂപ്പുകൾ നൽകുന്ന പേരുകളാണ് പരിഗണിച്ചിരുന്നത്. ഇതിന് മുൻപ് നിരവധി തവണ പുനഃ സംഘടന നടന്നിട്ടുണ്ട്. അപ്പോഴെല്ലാം ഗ്രൂപ്പുകൾ നൽകുന്ന പേരുകളാണ് പരിഗണിച്ചത്. ഇരുവരും തമ്മിൽ ചർച്ച നടത്തി വീതംവെയ്ക്കലാണ് പതിവ്. താൻ വർക്കിങ് പ്രസിഡന്റ് ആയിരുന്ന സമയത്ത് തന്നോട് ചർച്ച നടത്താതെ സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും തീരുമാനിച്ച് ഹൈക്കമാൻഡിന് സമർപ്പിക്കുകയാണ് ഉണ്ടായത്. പണ്ട് സ്ഥാനാർത്ഥി പട്ടികയിലും ഭാരവാഹി പട്ടികയിലും ആരോടൊക്കെ ഇവർ ചർച്ച നടത്തിയെന്നും സുധാകരൻ ചോദിച്ചു.

നേരത്തെ ഡിസിസി പ്രസിഡന്റുമാരെ സംബന്ധിച്ചു ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നു എന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കോട്ടയത്തെ പുതിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അടുത്തു നിൽക്കുമ്പോഴാണ് ഉമ്മൻ ചാണ്ടി പുതിയ പട്ടികയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP