Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാവർക്കും ഗ്രൂപ്പുണ്ട്, എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുമുണ്ടെന്ന് ചെന്നിത്തല; വിശാലമായ ചർച്ച നടന്നു, മെച്ചപ്പെട്ട പട്ടികയെന്ന് കെ മുരളീധരനും; സുധാകര-സതീശൻ പക്ഷത്തോട് ചേർന്ന് മുരളിയുടെ ചുവടുമാറ്റം; തിരുവഞ്ചൂരും നേതൃത്വത്തിനൊപ്പം; ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചെങ്കിലും ഗ്രൂപ്പു നേതാക്കളുടെ ബലം ചേർത്തി കോൺഗ്രസിലെ പുതുചേരി

എല്ലാവർക്കും ഗ്രൂപ്പുണ്ട്, എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുമുണ്ടെന്ന് ചെന്നിത്തല; വിശാലമായ ചർച്ച നടന്നു, മെച്ചപ്പെട്ട പട്ടികയെന്ന് കെ മുരളീധരനും; സുധാകര-സതീശൻ പക്ഷത്തോട് ചേർന്ന് മുരളിയുടെ ചുവടുമാറ്റം; തിരുവഞ്ചൂരും നേതൃത്വത്തിനൊപ്പം; ഉമ്മൻ ചാണ്ടി പൊട്ടിത്തെറിച്ചെങ്കിലും ഗ്രൂപ്പു നേതാക്കളുടെ ബലം ചേർത്തി കോൺഗ്രസിലെ പുതുചേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിസിസി പട്ടിക പുറത്തുവന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് പിന്നാലെ പുതിയ ഗ്രൂപ്പു സമവാക്യങ്ങളും രൂപം കൊള്ളുന്നു എന്ന സൂചനകളാണ് രൂപം കൊള്ളുന്നത്. വി ഡി സതീശനും കെ സുധാകരനുമൊപ്പം കെ മുരളീധരനും ഒരുമിച്ചു നിൽക്കുമ്പോൾ കസേര പോയ എ, ഐ ഗ്രൂപ്പുകാരുട കരച്ചിലാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉമ്മൻ ചാണ്ടിയുടെ എ ഗ്രൂപ്പിൽ തന്നെ വലിയ വിള്ളലാണ് ഉണ്ടായിരിക്കുന്നത്. ഉമ്മൻ ചാണ്ടി പക്ഷത്തുള്ള നേതാക്കളിൽ പലരും മറുകണ്ടം ചാടിയിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനും, ടി സിദ്ധിഖും ഇപ്പോൾ കെപിസിസി നേതൃത്വത്തോട് ചേർന്നു നിൽക്കുകയാണ്. കെ സി ജോസഫും കെ ബാബുവും മാത്രമാണ് ഉമ്മൻ ചാണ്ടിക്കൊപ്പം നിലകൊള്ളുന്നത്.

അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി തുറന്നടിച്ചു രംഗത്തുവന്നാലും പുതുചേരിയിലാണ് കൂടുതൽ നേതാക്കൾ നിലകൊള്ളുന്നത്. പരസ്യമായി വിമർശനം ഉന്നയിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തിയതിൽ ഹൈക്കമാൻഡിനും കടുത്ത അതൃപ്തി കൂടിയുണ്ട്. ഇന്നലെ ഇരു നേതാക്കളുമായി സംസാരിച്ച ശേഷവും ഇവർ പരസ്യ പ്രതികരണം നടത്തിയതിലാണ് അതൃപ്തി പുകരുന്നത്.

അടക്കമുള്ള മുതിർന്ന നേതാക്കളും രംഗത്തെത്തി. പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കണമായിരുന്നു എന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന വിമർശനവുമായി ഉമ്മൻ ചാണ്ടി രംഗത്തുവന്നതിന്റെ പിറകെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. എല്ലാവർക്കും ഗ്രൂപ്പുണ്ട്. എല്ലാവരും ഗ്രൂപ്പ് മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈക്കമാൻഡിന്റെ നിർദേശങ്ങൾ അനുസരിക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അത് നിർവഹിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പട്ടികയിൽ വേണ്ടത്ര ചർച്ചയുണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഡി.സി.സി പട്ടിക സംബന്ധിച്ച് കാര്യമായ ചർച്ച നടന്നില്ലെന്നും അതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടത്തിയിരുന്നെങ്കിൽ ഇതിനേക്കാൾ നല്ല അന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. ചർച്ച കാര്യമായി നടത്തിയില്ല. ചർച്ച നടത്തിയെന്ന് വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞെങ്കിലും ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. മുമ്പെല്ലാം പുനഃസംഘടനയെക്കുറിച്ച് ഫലപ്രദമായ ചർച്ച നടക്കുന്നതുകൊണ്ട് ഇതുപോലെ പ്രശ്‌നം ഉണ്ടായിരുന്നില്ല -അദ്ദേഹം പറഞ്ഞു.

അതേസമയം ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും തള്ളിയാണ് കെ മുരളീധരൻ എംപി രംഗത്തുവന്നത്. ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് മുരളീധരൻ എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നുവെന്നും അഭിപ്രായപ്പെട്ടു. എം പി, എംഎൽഎമാർ, മുൻ പ്രസിഡന്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തി. ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണിതെന്നാണ് മുരളീധരൻ അഭിപ്രായപ്പെടുന്നത്.

കൂടുതൽ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോൺഗ്രസിന് കിട്ടിയതെന്ന് പറഞ്ഞ മുതിർന്ന നേതാവ് എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ലെന്നും ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യത മാനദണ്ഡം ആയിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.

എല്ലാവരും യോഗ്യരാണ്, പ്രായമാവർ അനുഭവസമ്പത്തുള്ളവരാണ്. അവർക്ക് നന്നായി പ്രവർത്തിക്കാനാകില്ല എന്നില്ല. ചെറുപ്പക്കാരും ഉണ്ട്. 14 പേരും തികച്ചും യോഗ്യരാണ്. മുരളീധരൻ പറഞ്ഞു. കെപിസിസി പട്ടികയോട് വിയോജിപ്പ് പ്രകടിപ്പിക്കാതെയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തുവന്നത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി തിരുവഞ്ചൂർ പറഞ്ഞു. ചർച്ച നടന്നോ ഇല്ലയോ എന്ന കാര്യത്തിൽ തനിക്ക് അറിവില്ലെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

പരസ്യ പ്രതികരണത്തിലൂടെ വി ഡി സതീശനും കെ സുധാകരനും കെ സി വേണുഗോപാലിനും എതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ ശിവദാസൻ നായരെയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും ഇന്നലെ താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ തലമുതിർന്ന നേതാക്കൾ തന്നെ ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു നിക്കാനാണ് ഇപ്പോഴത്തെ കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം സംസ്ഥാനത്തെ കോൺഗ്രസിലെ താക്കോൽസ്ഥാനങ്ങൾ മാറുന്നു എന്ന കൃത്യമായ സൂചന നൽകുന്ന ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എ, ഐ ഗ്രൂപ്പുകൾ പരാതിക്കെട്ട് അഴിക്കുമ്പോഴും കെപിസിസി. വർക്കിങ് പ്രസിഡന്റുമാരും പ്രസിഡന്റും പ്രതിപക്ഷനേതാവും ഒറ്റക്കെട്ടായിനിന്നാണ് പട്ടിക തയ്യാറാക്കിയതെന്ന പ്രത്യേകതയും ഇപ്രാവശ്യമുണ്ട്.

കെപിസിസി ഭാരവാഹികളിൽ മറിച്ചൊരു അഭിപ്രായം ഇല്ലാതെയാണ് പുതിയ പട്ടിക തയ്യാറാക്കിയത്. മുതിർന്നനേതാക്കളുമായുള്ള ചർച്ചയിലൂടെ അവരുടെ നിർദേശങ്ങൾ കേട്ടശേഷം തുടർന്നുനടന്ന ആലോചനകളിൽ കെ. സുധാകരനും വി.ഡി. സതീശനുമൊപ്പം വർക്കിങ് പ്രസിഡന്റുമാരായ പി.ടി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവർ പങ്കാളികളായി. ഡൽഹി ചർച്ചകളിൽ കെ.സി. വേണുഗോപാലും ചേർന്നു. പുതിയ പട്ടിക അനുസരിച്ച് ഗ്രൂപ്പുകളുടെ പരിഗണനയിൽ വന്നവരും ഇപ്പോഴത്തെ കെപിസിസി നേതൃത്വവുമായി കൂറു പുലർത്തുന്നവരാണ് എന്ന പ്രത്യേകതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP