Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡിസിസി അധ്യക്ഷ പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ല; നടക്കാത്ത ചർച്ച തന്റെ പേരിൽ പ്രചരിപ്പിച്ചു; നടപടി എടുക്കുന്നതിന് മുൻപ് നേതാക്കളോട് വിശദീകരണം ചോദിക്കണമായിരുന്നു; കോൺഗ്രസിൽ കലാപത്തിന് ആഹ്വാനം ചെയ്തു ഉമ്മൻ ചാണ്ടി; എ ഗ്രൂപ്പു തുറന്ന യുദ്ധത്തിന് ഒരുങ്ങുമ്പോൾ പിന്തുണയുമായി ചെന്നിത്തലയും

ഡിസിസി അധ്യക്ഷ പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ല; നടക്കാത്ത ചർച്ച തന്റെ പേരിൽ പ്രചരിപ്പിച്ചു; നടപടി എടുക്കുന്നതിന് മുൻപ് നേതാക്കളോട് വിശദീകരണം ചോദിക്കണമായിരുന്നു; കോൺഗ്രസിൽ കലാപത്തിന് ആഹ്വാനം ചെയ്തു ഉമ്മൻ ചാണ്ടി; എ ഗ്രൂപ്പു തുറന്ന യുദ്ധത്തിന് ഒരുങ്ങുമ്പോൾ പിന്തുണയുമായി ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. കലാപത്തിന് ആഹ്വാനം ചെയ്യും വിധത്തിലുള്ള പ്രതികരണവുമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി രംഗത്തുവന്നു. ഡിസിസി അധ്യക്ഷ പട്ടികയിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്ന് ഉമ്മൻ ചാണ്ടി തുറന്നടിച്ചു. നടക്കാത്ത ചർച്ച തന്റെ പേരിൽ പ്രചരിപ്പിച്ചെന്ന പ്രതികരണവും അദ്ദേഹം നടത്തി. എ വിഭാഗം നേതാവായ ശിവദാസൻ നായർ അടക്കമുള്ളവർക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ട സാഹചര്യത്തിൽ കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

തിരഞ്ഞെടുക്കാൻ സംസ്ഥാനത്ത് കോൺഗ്രസിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടിയിരുന്നു. എങ്കിൽ ഇതിനെക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് തയ്യാറാക്കാമായിരുന്നു. ഫലപ്രദമായ ചർച്ചകൾ സംസ്ഥാനത്ത് പാർട്ടിയിൽ നടന്നിരുന്നെങ്കിൽ വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് ഉമ്മൻ ചാണ്ടി പാർട്ടി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് വ്യക്തമാക്കി.

നടക്കാത്ത ചർച്ച നടന്നു എന്ന പേരിലാണ് പ്രചരിച്ചതെന്ന് ഉമ്മൻ ചാണ്ടി രൂക്ഷ വിമർശനം ഉന്നയിച്ചു. നേതാക്കൾക്കെതിരായി നടപടിയെടുക്കുന്നതിന് മുൻപ് വിശദീകരണം ചോദിക്കണമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം നേതാക്കളോട് സാമാന്യ മര്യാദ കാട്ടിയില്ല എന്ന് പറഞ്ഞു. തന്റെ പേര് അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്ന വിമർശനവും ഉമ്മൻ ചാണ്ടി നടത്തി. ഉമ്മൻ ചാണ്ടിയുടെ വാക്കുകളിൽ എല്ലാമുണ്ടെന്ന് കെ സി ജോസഫും പ്രതികരിച്ചു.

അതേസമയം ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. എ ഗ്രൂപ്പു തുറന്ന പോരിലേക്ക് നീങ്ങുമ്പോൾ രമേശ് ചെന്നിത്തലയുടെ പിന്തുണയും ഇവർക്കുണ്ട്. പരസ്യ പ്രതികരണത്തിലൂടെ വി ഡി സതീശനും കെ സുധാകരനും കെ സി വേണുഗോപാലിനും എതിരെ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ ശിവദാസൻ നായരെയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനെയും പാർട്ടിയിൽ നിന്നും ഇന്നലെ താത്കാലികമായി സസ്പെന്റ് ചെയ്തിരുന്നു.

അതേസലമയം ഡിസിസി പട്ടികയിൽ നേതാക്കൾക്ക് ഇഷ്ടപ്പെട്ടവർക്ക് പ്രാധാന്യം നൽകി എന്ന പരാമർശവുമായി മുതിർന്ന നേതാവ് ശിവദാസൻ നായർ രംഗത്തെത്തി. സസ്പെൻഷൻ വന്നതിന് പിന്നാലെയാണ് വീണ്ടും വിമർശനവുമായി അദ്ദേഹം വീണ്ടും രംഗത്തുവന്നത്. പാർട്ടിയുടെ നയങ്ങളെ തിരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമർശിച്ച ആളുകൾ നയിക്കുന്ന പ്രസ്ഥാനമായി മാറി ഇന്ന് കോൺഗ്രസ്. വളരെ കാലമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് ഇപ്പോൾ പാർട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ തിരഞ്ഞെടുപ്പ് വരുമ്പോഴും പാർട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്താലും അവർക്ക് ഒരു താക്കീത് പോലും നൽകാൻ ആരും ഉണ്ടാകുന്നില്ല. അതൊക്കെ പാർട്ടിയെ സംബന്ധിച്ച് ഉണ്ടായ പുഴുക്കുത്തുകളാണ്. അതൊക്കെ മാറണമെന്ന് ശിവദാസൻ നായർ പറഞ്ഞു.

താൻ പാർട്ടി വിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പാർട്ടിയുടെ നയത്തെ എതിർത്തില്ല. സംഘടനാ സംവിധാനം നന്നാക്കുന്നതിന് വേണ്ടി സദുദ്ദേശ പരമായ വിമർശനം മാത്രമാണ് താൻ നടത്തിയത്. എന്നാൽ വിമർശനം നടത്താൻ വളരെ സീനിയറായ തനിക്ക് അവകാശം ഇല്ല എങ്കിൽ ആ പ്രസ്ഥാനം കോൺഗ്രസ് അല്ലാതാകുന്നു എന്നാണ് അർഥം. ചാനൽ ചർച്ചയുടെ പേരിൽ നടപടി പാടില്ലായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തത് ശരിയായില്ല. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെറ്റായ കാര്യങ്ങൾ പറഞ്ഞു എന്ന് എനിക്ക് ബോധ്യമില്ല. ശരിയായ കാര്യം തന്നെയാണ് പറഞ്ഞത്. അത് പറഞ്ഞു കൊണ്ടേയിരിക്കും. വിമർശനം ഇല്ലെങ്കിൽ കോൺഗ്രസ് അല്ലാതായി മാറുകയല്ലേ പാർട്ടി. നേതാക്കൾക്ക് പോലും സദുദ്ദേശപരമായി വിമർശിക്കാൻ അവകാശമില്ലെങ്കിൽ പാർട്ടി പാർട്ടിയല്ലാതായി മാറും. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ മറ്റു പാർട്ടികളിലേക്ക് പോകുന്നുണ്ടോ എന്ന ചോദ്യത്തിന്; കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ ആർക്കും സാധിക്കില്ല. പാർട്ടിയുടെ വളർച്ചയിൽ എന്റെ അധ്വാനവും ഉണ്ട്. ആ പ്രസ്ഥാനത്തെ വിട്ട് എങ്ങും പോകുന്ന പ്രശ്‌നമേയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം പത്തനംതിട്ട ഡിസിസി ഓഫീസിൽ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കൂടാതെ പിജെ കുര്യനും ആന്റോ ആന്റണി എംപിക്കുമെതിരെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിനെതിരെയും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. സതീഷ് കൊച്ചു പറമ്പിൽ സജീവ പ്രവർത്തകനല്ലെന്നും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പോസ്റ്റർ. ഡിസിസി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കൂടുതൽ നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP