Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്തുടനീളം ഒരേ രജിസ്‌ട്രേഷനിൽ ഓടാം; സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര രജിസ്‌ട്രേഷൻ ഒഴിവാക്കുന്നു: പകരം ഇനി ബിഎച്ച് സീരീസ്

രാജ്യത്തുടനീളം ഒരേ  രജിസ്‌ട്രേഷനിൽ ഓടാം; സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര  രജിസ്‌ട്രേഷൻ ഒഴിവാക്കുന്നു: പകരം ഇനി ബിഎച്ച് സീരീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് 'ഭാരത് സീരീസ്' (ബിഎച്ച് സീരീസ്) എന്ന പേരിൽ ഏകീകൃത റജിസ്‌ട്രേഷൻ സംവിധാനം ആരംഭിക്കുന്നു. ഇതോടെ സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്‌ട്രേഷൻ ഒഴിവാകും. രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിനു പുറത്ത് ഒരു വർഷത്തിലേറെ ഉപയോഗിക്കുമ്പോൾ റീ റജിസ്‌ട്രേഷൻ വേണമെന്ന നിബന്ധനയും ബിഎച്ച് സീരീസ് ആരംഭിക്കുന്നതോടെ ഇല്ലാതാകും.

ബിഎച്ച് സീരീസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളം ഒരേ രജിസ്‌ട്രേഷനിൽ ഓടാം. മറ്റൊരു സംസ്ഥാനത്തെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വാഹന വകുപ്പിന്റെ അനുമതി വാങ്ങുന്നതടക്കമുള്ള നടപടിക്രമങ്ങളും ഒഴിവാകും. ബിഎച്ച് സീരീസ് രജിസ്‌ട്രേഷൻ നടപടികൾക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം ഏകജാലക പോർട്ടൽ സജ്ജമാക്കും. ഇതിലൂടെ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ നമ്പറിലും മാറ്റം വരും. വാഹനം വാങ്ങിയ വർഷത്തെ അവസാന രണ്ടക്കങ്ങളും 'ബിഎച്ച്' എന്ന അക്ഷരങ്ങളും ഉൾപ്പെടുന്നതായിരിക്കും പുതിയ റജിസ്‌ട്രേഷൻ നമ്പർ.

വാഹന നികുതി 15 വർഷത്തിലൊരിക്കൽ അടയ്ക്കുന്ന നിലവിലെ രീതിക്കു പകരം 2 വർഷത്തിലൊരിക്കലാക്കും. 14 വർഷത്തിനു ശേഷം വർഷത്തിലൊരിക്കൽ അടയ്ക്കണം. മുൻപുള്ള നികുതിയുടെ പകുതി തുകയായിരിക്കും ഇത്.

സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര സംസ്ഥാന സർക്കാർ ഓഫിസുകളിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കു റജിസ്‌ട്രേഷനു മുൻഗണന നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP