Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാരാലിംപിക്‌സിൽ സ്വർണ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ ഭാവിന പട്ടേൽ; ടേബിൾ ടെന്നിസ് ഫൈനൽ മത്സരം ഞായറാഴ്ച രാവിലെ 7.15ന്; പ്രതീക്ഷയോടെ രാജ്യം; എതിരാളി ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിങ് സൂ

പാരാലിംപിക്‌സിൽ സ്വർണ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ ഭാവിന പട്ടേൽ; ടേബിൾ ടെന്നിസ് ഫൈനൽ മത്സരം ഞായറാഴ്ച രാവിലെ 7.15ന്; പ്രതീക്ഷയോടെ രാജ്യം; എതിരാളി ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിങ് സൂ

സ്പോർട്സ് ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സ് ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ സ്വർണ മെഡൽ പോരാട്ടത്തിന് ഒരുങ്ങി ഇന്ത്യയുടെ ഭാവിനാ ബെൻ പട്ടേൽ. ഞായറാഴ്ച രാവിലെ 7.15ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരമായ ചൈനയുടെ യിങ് സൂവിനെ ഭാവിന നേരിടും. അട്ടിമറി വിജയങ്ങളോടെ ഫൈനൽ ബർത്ത് ഉറപ്പിച്ച ഭാവിന സ്വർണ മെഡൽ പ്രതീക്ഷയോടെയാണ് കലാശപ്പോരിന് ഇറങ്ങുന്നത്.

വനിതാ സിംഗിൾസിലെ ആദ്യ മത്സരത്തിൽ തോറ്റശേഷം തുടർച്ചയായി നാലു മത്സരങ്ങളിൽ വിജയം നേടിയാണ് ഗുജറാത്തുകാരി ഭാവിനാബെൻ പട്ടേലാണ് ഫൈനലിൽ കടന്നത്. ചക്രകസേരയിലിരുന്ന് വീറുറ്റ പോരാട്ടവീര്യത്തോടെയാണ് മുപ്പത്തിനാലുകാരിയായ ഭാവിന ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ചത്.

പാരാലിംപിക്‌സ് ചരിത്രത്തിൽ ടേബിൾ ടെന്നിസിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഭാവിനയിലൂടെ സ്വന്തമാകുന്നത്. ക്ലാസ് 4 (അരയ്ക്കു താഴോട്ടു തളർന്നവർ) വിഭാഗത്തിലാണ് ഭാവിനയുടെ മുന്നേറ്റം. ശനിയാഴ്ച രാവിലെ നടന്ന സെമി പോരാട്ടത്തിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തകർത്താണ് ഭാവിന ഫൈനലിൽ കടന്നത്. സ്‌കോർ: 7-11, 11-7, 11-4, 9-11, 11-8.

വെറും 34 മിനിറ്റിലാണ് ഭാവിന എതിരാളിയെ തകർത്തുവിട്ടത്. ക്വാർട്ടറിൽ സെർബിയയുടെ ലോക അഞ്ചാം നമ്പറും റിയോ ഒളിംപിക്‌സിലെ സ്വർണജേതാവുമായ ബോറിസ്ലാവ റാങ്കോവിച്ചിനെയാണ് ഇന്ത്യൻ താരം അട്ടിമറിച്ചത് (115, 116, 117). ഗ്രൂപ്പിലെ ആദ്യ മത്സരം തോറ്റാണു ഭാവിന തുടങ്ങിയത്.

വനിതാ സിംഗിൾസിൽ മത്സരിച്ച മറ്റൊരു ഇന്ത്യക്കാരി സോണാൽ ബെൻ പട്ടേൽ ഗ്രൂപ്പിലെ 2 മത്സരങ്ങളും തോറ്റു നേരത്തേ പുറത്തായിരുന്നു. വനിതാ ഭാരോദ്വഹനത്തിൽ സക്കീന ഖാത്തും അഞ്ചാം സ്ഥാനം നേടി. പുരുഷ അമ്പെയ്ത്തിൽ രാകേഷ് ശർമ റാങ്കിങ് റൗണ്ടിൽ മൂന്നാമതെത്തി.

ഒന്നാം വയസ്സിൽ പോളിയോ ബാധിച്ചാണ് ഭാവിനാബെൻ പട്ടേലിന്റെ അരയ്ക്കുതാഴേക്ക് തളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വഡനഗറിലാണ് ഭാവിന ജനിച്ചത്. 12ാം ക്ലാസ് വരെ നാട്ടിലെ സ്‌കൂളിൽ പഠിച്ചശേഷം അഹമ്മദാബാദിലേക്ക് മാറി. അവിടെ ആദ്യം കമ്പ്യൂട്ടർ പഠനം. അതിനൊപ്പം ടേബിൾ ടെന്നിസും കളിച്ചു തുടങ്ങി. ഗുജറാത്ത് സർവകലാശാലയിൽനിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP