Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളം മിഷൻ സൗദി ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം മത്സരം; വിജയികളെ പ്രഖ്യാപിച്ചു

മലയാളം മിഷൻ സൗദി ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം മത്സരം; വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ലയാളം മിഷൻ സൗദി ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം മത്സരഫലങ്ങൾ (ന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ പ്രച്ഛന്നവേഷം, ചിത്രരചനാ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ, സംഭവങ്ങൾ എന്നിവ ആസ്പദമാക്കി നടത്തിയ പ്രച്ഛന്നവേഷമത്സരത്തിൽ അൽ ഖർജിൽ നിന്നുള്ള എയ്ഡ്രൻ അന്തോണി സുജയ് മഹാത്മാഗാന്ധിയുടെ വേഷം ചെയ്ത് ഒന്നാം സ്ഥാനം നേടി. ഝാൻസി റാണിയുടെ വേഷമണിഞ്ഞ റിയാദിൽ നിന്നുള്ള ആയിഷ മറിയം കണ്ടോത്ത് മനാസ് , റാൽഹിയ അനസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൈഥിലി കെ പിള്ള (ദമ്മാം), പ്രണവ് ജയേഷ് (ജുബൈൽ), സരയൂ കൃഷ്ണ പി കെ (റിയാദ്) എന്നിവർക്കാണ് മൂന്നാം സ്ഥാനം. ജവഹർലാൽ നെഹ്റു, നേതാജി സുഭാഷ് ചന്ദ്രബോസ്, സരോജിനി നായിഡു തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിവിധ വ്യക്തിത്വങ്ങളെ കുട്ടികൾ അവതരിപ്പിച്ചു.

ഓണം വിഷയമാക്കി ചിത്രരചനാ മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ റിയാദിൽ നിന്നുള്ള സ്‌നിഗ്ദ വിപിൻ ഒന്നാം സ്ഥാനവും റിദ് വാൻ മുഹമ്മദ് രണ്ടാം സ്ഥാനവും നേടി. ഖദീജ താഹ (ജിസാൻ), മുഹമ്മദ് റിസിൻ (റിയാദ്) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ വചൻ സുനിൽ (റിയാദ്) ഒന്നാം സ്ഥാനവും ആന്റണി ജൂഡ് ജോൺ (തബൂക്ക്) രണ്ടാം സ്ഥാനവും നേടി. സൗരവ് വിപിൻ (റിയാദ്), ആൽവീന മരിയ വിവേക് (ദിലം) എന്നിവർക്കാണ് മൂന്നാം സ്ഥാനം.

മലയാളം മിഷൻ വിദ്യാർത്ഥികൾ കൂടാതെ സൗദിയിലെ മറ്റു പ്രവാസി മലയാളി വിദ്യാർത്ഥികളും മത്സരങ്ങളിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP