Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു; കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു; പിണറായി സർക്കാരിനെ ഗീവർഗീസ് മാർ കൂറിലോസ് വിലയിരുത്തുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഒരു ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യം 100 ദിനങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്ന് പറയേണ്ടി വരുന്നുവെന്നാണ് വിലയിരുത്തൽ. ഫെയ്‌സ് ബുക്കിലാണ് മനസ്സു തുറക്കൽ.

കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ/സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ/പരിസ്ഥിതി വിരുദ്ധ 'വികസന' പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഗീവർഗീസ് മാർ കൂറിലോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്പറയാതെ വയ്യ

ഒരു ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യം 100 ദിനങ്ങൾ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല എന്ന് പറയേണ്ടി വരുന്നു. (ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ നൂറു ദിനങ്ങൾ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു എന്നതും ഓർക്കണം).

കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ /സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ / പരിസ്ഥിതി വിരുദ്ധ 'വികസന' പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു. കിറ്റ് വിതരണം പോലെയുള്ള നല്ല കാര്യങ്ങൾ വിസ്മരിക്കുന്നില്ല.

ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP