Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകിക്ക് രണ്ട് കുട്ടികളുണ്ട്, കേസിൽ കുടുക്കിയാൽ അവരുടെ കാര്യം കഷ്ടമാകും; മയക്കുമരുന്ന് കേസിലെ കാമുകൻ കേണപേക്ഷിച്ചപ്പോൾ എക്സൈസിന്റെ മനസ്സലിഞ്ഞു; പ്രതി ചേർക്കാത്ത നടപടിയെ ചോദ്യം ചെയ്തത് മറ്റൊരു പ്രതി ശബ്‌ന; മയക്കുമരുന്ന് ഒളിപ്പിച്ചതിലും വെറുതെ വിട്ട യുവതിക്ക് അറിവ്

കാമുകിക്ക് രണ്ട് കുട്ടികളുണ്ട്, കേസിൽ കുടുക്കിയാൽ അവരുടെ കാര്യം കഷ്ടമാകും; മയക്കുമരുന്ന് കേസിലെ കാമുകൻ കേണപേക്ഷിച്ചപ്പോൾ എക്സൈസിന്റെ മനസ്സലിഞ്ഞു; പ്രതി ചേർക്കാത്ത നടപടിയെ ചോദ്യം ചെയ്തത് മറ്റൊരു പ്രതി ശബ്‌ന; മയക്കുമരുന്ന് ഒളിപ്പിച്ചതിലും വെറുതെ വിട്ട യുവതിക്ക് അറിവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ഒഴിവാക്കിയത് കാമുകനായ പ്രതി കേണപേക്ഷിച്ചതോടെ. കാമുകിക്ക് രണ്ട് കുട്ടികൾ ഉള്ള കാര്യം അടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യപ്രതി എക്‌സൈസിന്റെ കാലുപിടിച്ചത്. കേസിൽ ഏഴു പേരെ കസ്റ്റഡിയിലെടുത്തതു മുതൽ മുഖ്യപ്രതി തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് എക്‌സൈസിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം അപ്പാർട്ട്മെന്റിൽ വന്നതാണെന്നുമാണ് ഇയാൾ പറഞ്ഞത്.

കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസിൽ കുടുക്കിയാൽ ഇവരുടെ കാര്യം കഷ്ടമാകുമെന്നെല്ലാം പറഞ്ഞതോടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ മനസ്സലിയുകയാിയുന്നു. ഇതോടെ ഇവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ തീരുമാനിക്കുകയായിരുന്നു. ഇവരെ കേസിൽ പ്രതിചേർക്കാതെ മാറ്റിനിർത്തിയതിനെ പ്രതി ശബ്‌നതന്നെ എക്‌സൈസ് ഓഫീസിൽവെച്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ ഇവർക്കും പങ്കുണ്ടെന്നായിരുന്നു ശബ്‌ന പറഞ്ഞത്. എന്നാൽ, ഇതിനെ കേസിലെ മുഖ്യപ്രതി എതിർക്കുകയും ശബ്നയെ തടയാൻ ശ്രമിക്കുകയും ചെയ്തു.

പ്രതിയായ ശബ്ന മയക്കുമരുന്നടങ്ങിയ കവർ എടുത്തുകൊണ്ടുപോകുമ്പോഴും യുവതി അരികിൽ നിൽക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഇതിനാൽത്തന്നെ മയക്കുമരുന്ന് ഒളിപ്പിച്ച കാര്യം യുവതിക്ക് അറിയാമെന്നാണ് കരുതുന്നത്. അതേസമയം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ എന്തുകൊണ്ട് കേസിൽ നിന്ന് ഒഴിവാക്കിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാമെന്ന ഉറപ്പിൽ കേസിൽ പിടിയിലാകുന്ന ചിലരെ ഒഴിവാക്കുന്ന രീതി എക്‌സൈസിനും പൊലീസിനുമുണ്ട്. കേസിൽ വലിയ ബന്ധമില്ലാത്തവരെയാണ് ഇങ്ങനെ ഒഴിവാക്കാറ്്. ഇങ്ങനെയാണോ യുവാവിനെ കേസിൽ പ്രതിയാക്കാതെ മാറ്റിനിർത്തിയതെന്നാണ് സംശയിക്കുന്നത്.

അതേസമയം, ഏത് സാഹചര്യത്തിൽ പ്രതികളെ ഒഴിവാക്കിയാലും പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരോട് ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. കാരണം, പ്രതികൾക്ക് കേസിൽ എത്രത്തോളം പങ്കുണ്ടെന്ന് പറയാൻ സാധിക്കുക പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരാകും. എന്നാൽ, ഇതിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ മുതിർന്നില്ല.

അതേസമയം കാക്കനാട് മയക്കുമരുന്ന് കേസിൽ എക്‌സൈസിന് വിവരം നൽകുകയും എന്നാൽ, എക്‌സൈസ് എത്തുന്നതിന് മുന്നേ ലഹരിമരുന്നുമായി മുങ്ങാൻ ശ്രമിക്കുകയും ചെയ്ത വിവരദാതാവിനെ കണ്ടെത്താൻ എക്‌സൈസ് ക്രൈംബ്രാഞ്ച്. മയക്കുമരുന്നുമായി കടക്കാൻ ശ്രമിച്ച യുവാവിനെ എക്‌സൈസ് പിടിച്ചിരുന്നു. പിന്നാലെ ഇയാളെ ഒഴിവാക്കി മയക്കുമരുന്ന് അപ്പാർട്ട്മെന്റിന്റെ് കാർപോർച്ചിന് സമീപത്തുനിന്ന് പിടിച്ചെന്ന് ആക്കിത്തീർക്കുകയായിരുന്നു എക്‌സൈസ് സ്‌ക്വാഡ്. മയക്കുമരുന്ന് കേസുകളിൽ ഇൻഫോർമറെ (വിവരംകൊടുത്തയാൾ) സംരക്ഷിക്കുന്നത് പതിവാണ്. ഇതാകും യുവാവിനെ ഒഴിവാക്കാനുള്ള കാരണമെന്നാണ് കരുതുന്നത്.

മയക്കുമരുന്ന് കേസുകളിൽ വിവരം നൽകുന്ന ചിലർ സ്വയം മരുന്ന് ഉപയോഗിക്കാറില്ല. എന്നാൽ, മയക്കുമരുന്ന് വിൽപ്പന പലരുംവഴി നടത്തും. മയക്കുമരുന്ന് കൈമാറിയ ശേഷം ഇവരെ ഒറ്റിക്കൊടുക്കുന്നതും ചിലരുടെ പതിവാണ്. കാക്കനാട് മയക്കുമരുന്ന് കേസിൽ ഡബിൾ റോൾ കളിച്ചത് ഇങ്ങനെയൊരാളാണോ എന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. കാക്കനാട്ടെ അപ്പാർട്ട്മെന്റിൽ ഒരു കിലോയ്ക്കടുത്ത് എം.ഡി.എം.എ. ഉണ്ടായിരുന്നുവെന്ന് അറിയാവുന്നത് പ്രതികൾക്ക് മാത്രമാണ്. പുറത്തുനിന്ന് ഇതിനെ കുറിച്ചറിയാനാകുക ഇവർക്കിടയിൽ പ്രവർത്തിക്കുകയും വിവരം എക്‌സൈസിന് ചോർത്തി നൽകുകയും ചെയ്യുന്നവർക്കാണ്.

അതിനിടെ കാക്കനാട് മയക്കുമരുന്ന് കേസിൽ നടപടിക്ക് വിധേയനായത് മഹസറിൽ ഒപ്പിട്ട ഉദ്യോഗസ്ഥർ. റെയ്ഡിൽ പങ്കെടുത്തിട്ടും മഹസറിൽ ഒപ്പിടാൻ ചില ഉദ്യോഗസ്ഥർ തയ്യാറായില്ലായിരുന്നു. മേലുദ്യോഗസ്ഥന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. കേസിൽ പ്രതികളെ ഒഴിവാക്കുന്നത് സംബന്ധിച്ച് മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതോടെയാണ് ഇവർ ഒപ്പിടാതെ മാറിനിന്നത്. എന്നാൽ, മേലുദ്യോഗസ്ഥന്റെ അപ്രീതിക്ക് കാരണമാകേണ്ടെന്ന് കരുതി ചില ഉദ്യോഗസ്ഥർ എതിർപ്പുണ്ടായിട്ടും ഒപ്പിട്ടു നൽകുകയായിരുന്നു. ഇവർക്ക് അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP