Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാരാലിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഭാവിന പട്ടേൽ; മെഡൽ നേട്ടം ടേബിൾ ടെന്നീസിൽ സെമിയിലെത്തിയതോടെ; ക്വാർട്ടറിൽ തോൽപ്പിച്ചത് റിയോ പാരാലിംപിക്‌സിലെ സ്വർണമെഡൽ ജേതാവിനെ

പാരാലിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഭാവിന പട്ടേൽ; മെഡൽ നേട്ടം ടേബിൾ ടെന്നീസിൽ സെമിയിലെത്തിയതോടെ; ക്വാർട്ടറിൽ തോൽപ്പിച്ചത് റിയോ പാരാലിംപിക്‌സിലെ സ്വർണമെഡൽ ജേതാവിനെ

സ്പോർട്സ് ഡെസ്ക്

ടോക്യോ: ടോക്യോ പാരാലിംപിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ടേബിൾ ടെന്നീസ് താരം ഭാവിന ബെൻ പട്ടേൽ. ടേബിൾ ടെന്നീസ് ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരം ബോറിസ്ലാവ റാങ്കോവിച്ചിനെ അട്ടിമറിച്ച ഭാവിന പട്ടേൽ സെമിയിലെത്തിയതോടെയാണ് ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പായത്.

റിയോ പാരാലിംപിക്‌സിലെ സ്വർണമെഡൽ ജേതാവാണ് ഭാവിന പട്ടേൽ ക്വാർട്ടറിൽ തോൽപ്പിച്ച റാങ്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഭാവിന പട്ടേലിന്റെ വിജയം. സ്‌കോർ 11-5, 11-6, 11-7. ചൈനയുടെ മിയാവോ സാംഗാണ് സെമിയിൽ ഭാവിന പട്ടേലിന്റെ എതിരാളി.

സെമിയിലെത്തി മെഡലുറപ്പിച്ചതോടെ ടേബിൾ ടെന്നീസിൽ പാരാലിംപിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡും ഭാവിന പട്ടേലിന് സ്വന്തമായി. പാരാലിംപിക്‌സിലെ ആദ്യ മത്സരം തോറ്റശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചാണ് ഭാവിന പട്ടേൽ മെഡലുറപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP