Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹത്തലേന്ന് വീട്ടിൽ സംഘർഷം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

വിവാഹത്തലേന്ന് വീട്ടിൽ സംഘർഷം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: വിവാഹത്തലേന്ന് കല്യാണ വീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. എടത്തല കണിയാംവേലി നാദിർഷ (29) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി എടത്തല കുമരംതറയിൽ ബിജു മാത്യുവിനെ നേരത്ത അറസ്റ്റ് ചെയ്തിരുന്നു. ജിതിൻ എന്നയുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ജൂലയിലാണ് സംഭവം നടന്നത്. മുള്ളൻ കുഴിയിലുള്ള കല്യാണ വീട്ടിൽ വച്ചാണ് വാക്കുതർക്കത്തെ തുടർന്ന് സംഘർഷം ആരംഭിച്ചത്. വീട്ടുകാർ ഇടപെട്ട് പറഞ്ഞു തീർത്തെങ്കിലും വഴിയിൽ വച്ച് യുവാവിനെ രണ്ടു പേരും ചേർന്ന് കുത്തിവീഴ്‌ത്തുകയായിരുന്നു. ബിജുവിനെ പിറ്റേന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ ഒഴിവിൽ കഴിയുകയായിരുന്ന നാദിർഷയെ പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് നിന്നുമാണ് പിടികൂടിയത്.

ഇൻസ്‌പെക്ടർ സി.എൽ സുധീർ , എസ്‌ഐ ആർ.വിനോദ്, എഎസ്ഐ മാരായ ശ്രീകുമാർ, ഇക്‌ബാൽ, എസ്.സി.പി.ഒ സജീവ്, സി.പി.ഒ മാരായ മാഹിൻഷാ, അബൂബക്കർ, അമീർ, ഹാരീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP