Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്‌ത്തിയവർ ഇപ്പോൾ എവിടെ? വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥർ; സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരൻ

കോവിഡ് ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്‌ത്തിയവർ ഇപ്പോൾ എവിടെ? വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥർ; സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ കേരള സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് വി മുരളീധരൻ പ്രതികരിച്ചു. ഒന്നാം തരംഗത്തിൽ കേരളത്തിന്റെ പ്രതിരോധത്തെ പുകഴ്‌ത്തിയവർ ഇപ്പോൾ എവിടെയെന്ന് മുരളീധരൻ വാർത്താ സമ്മേളനത്തിൽ ചോദിച്ചു. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണ്. ഒന്നാം തരംഗത്തിൽ വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തവർ ഇപ്പോൾ പരാജയത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ബാധ്യസ്ഥരാണ്. അന്ന് ദിവസവും വാർത്താ സമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി ഇപ്പോൾ എവിടെയാണെന്നും മുരളീധരൻ ചോദിച്ചു.

ആശുപത്രികളിൽ കിടക്ക കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. കോവിഡ് കേസുകൾ കൂടുന്നത് പ്രവാസി മലയാളികളെയാണ് സാരമായി ബാധിക്കുന്നത്. കേരളത്തിൽ നിന്നുള്ളവരാണെന്ന് പറയുമ്പോൾ വിദേശരാജ്യങ്ങളിൽ ഉള്ളവർ നെറ്റിചുളിക്കുകയാണ്. കേരളത്തിൽ നിന്ന് വരുന്നവർക്ക് ചില സംസ്ഥാനങ്ങൾ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയും ഡൽഹിയും സാധാരണനനിലയിലേക്ക് മാറിയത് അവർ ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ചു എന്നതാണ്. മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിച്ചു എന്നതാണ് കേരളവും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസമെന്നും മുരളീധരൻ പറഞ്ഞു

വിജയത്തിന്റെ ക്രഡിറ്റ് ഏറ്റെടുത്തവർക്ക് തന്നെ പരാജയത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. കോവിഡിന്റെ കാലത്ത് ഒരുകൊല്ലത്തോളം വാർത്താസമ്മേളനം നടത്തി കരുതലിന്റെ പാഠം പഠിപ്പിക്കുന്ന മുഖ്യമന്ത്രിയെ ഇപ്പോൾ കാണുന്നില്ല. അദ്ദേഹം കേരളത്തിൽ തന്നെയുണ്ടോ എന്നറിയില്ല. ഈ സംസ്ഥാനം രാജ്യത്തിന് വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ അദ്ദേഹം വിശദീകരിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

രാജ്യത്ത് ഇന്നലെ 46,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 31,000 കേസുകൾ കേരളത്തിൽ നിന്നാണ്. ഇത് ആശങ്കജനകമായ സാഹചര്യമാണ്. 19 ശതമാനത്തിന് മുകളിലാണ് ടിപിആർ നിരക്ക്. കേരളം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളം താരതമ്യേനെ മികച്ച നിലയിലായിരുന്ന കാലത്ത് വലിയ നേട്ടമായി അവതരിപ്പിച്ചവർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP